Image

ഐ.ഡി.എഫ്‌.സി ബാങ്കിന്‌ ഇനി പുതിയ പേര്‌

Published on 19 January, 2019
 ഐ.ഡി.എഫ്‌.സി ബാങ്കിന്‌ ഇനി പുതിയ പേര്‌

ചെന്നൈ: ഐ.ഡി.എഫ്‌.സി ബാങ്കിന്‌ ഇനി പുതിയ പേര്‌. സ്വകാര്യ ബാങ്കിംഗ്‌ ഇതര സ്ഥാപനമായ കാപിറ്റല്‍ ഫസ്റ്റുമായുള്ള ലയനം പൂര്‍ത്തിയായതോടെയാണ്‌ ഐ.ഡി.എഫ്‌.സി ബാങ്കിന്‌ പുതിയ പേരിട്ടത്‌.

ഐ.ഡി.എഫ്‌.സി ഫസ്റ്റ്‌ ബാങ്ക്‌ ലിമിറ്റഡ്‌ എന്ന പേരിലായിരിക്കും പുതിയ സ്ഥാപനം അറിയപ്പെടുക. സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ ഇന്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം ചെന്നൈയിലെ രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനിയാണ്‌ ബാങ്കിന്‌ പുതിയ പേരിട്ടത്‌.

ജനുവരി 12 മുതല്‍ പുതിയ പേരു പ്രാബല്ല്യത്തില്‍ വന്നു. ബോംബെ സ്റ്റോക്‌ എക്‌സ്‌ഞ്ചേഞ്ചിന്‌ നല്‍കിയ രേഖയില്‍ ഇക്കാര്യം ഐ.ഡി.എഫ്‌.സി വ്യക്തമാക്കിയിട്ടുണ്ട്‌.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക