Image

മമതയുടെ മഹാറാലിക്ക് ആവേശത്തുടക്കം; 20 പാര്‍ട്ടികള്‍ റാലിയില്‍ അണിനിരന്നു

Published on 19 January, 2019
മമതയുടെ മഹാറാലിക്ക് ആവേശത്തുടക്കം; 20 പാര്‍ട്ടികള്‍ റാലിയില്‍ അണിനിരന്നു

ബിജെപിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികളെ അണിനിരത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്കു കൊല്‍ക്കത്തയില്‍ തുടക്കമായി. ഒരു മുന്‍ പ്രധാനമന്ത്രി, മൂന്ന് മുഖ്യമന്ത്രിമാര്‍, ആറ് മുന്‍ മുഖ്യമന്ത്രിമാര്‍, അഞ്ച് മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയും മമതയുടെ റാലിയില്‍ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിഷേക് മനു സിംഗ്വിയുമാണ് കോണ്‍ഗ്രസിനായി റാലിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍. ബിഎസ്പി അധ്യക്ഷ മായാവതിയും റാലിയില്‍ പങ്കെടുക്കുന്നില്ല.

മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, മുഖ്യമന്ത്രിമാരായ എച്ച്‌.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ശരദ് യാദവ്, ജെഎംഎം അധ്യക്ഷന്‍ ഹേമന്ത് സോറന്‍, മുന്‍ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, വിമത ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹ തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക