Image

കേരള ബാങ്കിനെകുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

Published on 19 January, 2019
കേരള ബാങ്കിനെകുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

കേരള ബാങ്കുമായി ബന്ധപ്പെട്ട് ചില കൂട്ടര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാങ്ക് യാഥാര്‍ത്ഥ്യമാകാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. അനുമതി ലഭിക്കുകയെന്ന കടമ്ബയാണ് പുര്‍ത്തിയാകേണ്ടത്.

കേരള ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏത് ഷെഡ്യൂള്‍ഡ് ബാങ്കിനെക്കാളും ശേഷിയുള്ളതാവും അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപ്പിനിശേരി സര്‍വീസ്‌ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ്‌ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ജീവനക്കാരുടെ കാര്യത്തിലും ആശങ്കകള്‍ ആവശ്യമില്ല. സംസ്ഥാന ബാങ്കിന്റെ നേരിട്ടുള്ള കൈകാര്യകര്‍ത്താവായി പ്രൈമറി സംഘങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക