Image

ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലേക്ക്

(രവിശങ്കര്‍, ഫോമാ ന്യൂസ് ടീം) Published on 19 January, 2019
ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലേക്ക്
പാലക്കാട്: ഫോമായുടെ നേതൃത്വത്തില്‍ ലെറ്റ് ദെം സ്മയില്‍ എഗൈനും (LTSA) ഒത്തുചേര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം നടത്തുന്നമെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പിന്‍റെ ആറാം ദിനം കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോവിന്ദപുരത്തു വെച്ച് വളരെ ഭംഗിയായി നടന്നു. ഊര് വിലക്കും, ജാതി തിരിവും കൊണ്ട് അടുത്ത കാലഘട്ടം വരെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു ഗ്രാമമാണ് ഗോവിന്ദാപുരം. ഇരുന്നൂറോളം ആദിവാസി വിഭാഗത്തില്‍ പെട്ട ജനങ്ങളാണ് ഗോവിന്ദപുരത്തു നടന്ന മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തിയത്.

ഇത്തരത്തില്‍ ആദിവാസി ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോഴാണ് അത് സാധാരണക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും കൂടുതല്‍ പ്രയോജനകരമാകുന്നത് എന്ന് ക്യാമ്പ് സന്ദര്‍ശിച്ച ഫോമാ ചാരിറ്റി പ്രതിനിധി ഡോ. സാം ജോസഫ് അഭിപ്രായപ്പെട്ടു. പാലക്കാട് യാക്കരയിലും, ഗോവിന്ദപുരത്തും ക്യാമ്പ് സംഘടിപ്പിക്കാന്‍ സഹായിച്ച പരിസ്ഥിതി സംരക്ഷണ സംഘടനായ മെപ്‌കോയോട് ഫോമാ ചാരിറ്റി ചെയര്‍മാന്‍ ജിജു കുളങ്ങര പ്രത്യേകം നന്ദി അറിയിച്ചു. സമൂഹത്തില്‍ ഏറ്റവും താഴെ തട്ടില്‍ ഉള്ള ജനങ്ങള്‍ക്ക് വരെ ഫോമാ സുപരിചിതമാവുകയാണ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

തുടര്‍ന്ന്ക്യാമ്പ് ഭാരവാഹികളും ഫോമാ പ്രവര്‍ത്തകരും പാലക്കാട് ഉള്‍പ്രദേശ ഗ്രാമമായ കൊല്ലങ്കോട് ഉള്ള പറക്കോട് ആദിവാസി കോളനിയും സന്ദര്‍ശിച്ചു. ഫോമായുടെ ഇത്തരം സേവനങ്ങള്‍ ജനഹൃദയങ്ങള്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രെഷറാര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രെഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലേക്ക്ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലേക്ക്ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക