Image

ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്കാരം നിപ വൈറസ് ജീവനെടുത്ത നേഴ്‌സ് ലിനി പുതുശ്ശേരിക്ക്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 22 January, 2019
ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്കാരം നിപ വൈറസ് ജീവനെടുത്ത നേഴ്‌സ് ലിനി പുതുശ്ശേരിക്ക്
ഫൊക്കാനയുടെ നൈറ്റിംഗേല്‍ പുരസ്കാരം നിപ വൈറസ് മൂലം ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖക്ക് ആദരമര്‍പ്പിച്ച് നഴ്‌സ് ലിനി പുതുശ്ശേരിക്ക് നല്‍കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു .ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് ജനുവരി മുപ്പതിന് തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ ലിനിയുടെ ഭര്‍ത്താവ് സതീഷിനു കൈമാറും .ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ബി എന്‍ ഫൗണ്ടേഷന്‍ ആണ് അവാര്‍ഡ് തുക നല്‍കുന്നത്.

കേരളത്തിലെയും അമേരിക്കയിലെയും നേഴ്‌സ്മാരില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട് ഓരോ വ്യക്തികള്‍ക്കാണ് ഫൊക്കാന നൈറ്റിംഗേല്‍ പുരസ്കാരം അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരള ഗവണ്മെന്റിന്റെ ആരോഗ്യവകുപ്പ് തെരഞ്ഞുടുപ്പു പ്രക്രിയയിലും മറ്റു സാങ്കേതിക വശങ്ങളിലും ഉചിതമായ സഹായം നല്‍കിയിരുന്നു . കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ ഫൊക്കാന ഇങ്ങനെ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതില്‍ സന്തോഷം രേഹപ്പെടുത്തി .മുന്‍ ഫൊക്കാന പ്രെസ്ഡിണ്ട് മറിയാമ്മ പിള്ള അദ്ധ്യക്ഷയും, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്, മേരി വിധയത്തില്‍, മേരി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റിയാണ് തെരഞ്ഞുടുപ്പിനു ചുക്കാന്‍ പിടിച്ചത്.

ഫൊക്കാന ആദ്യമായി ഏര്‍പ്പെടുത്തിയ നൈറ്റിംഗേല്‍ അവാര്‍ഡ്ആണ് ലിനിക്ക് അര്‍ഹയാവുന്നത്. അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ കുടുതലും നഴ്‌സിങ്മായി ബന്ധപ്പെട്ട മേഖലകളില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . അതുകൊണ്ടുതന്നെ നൈറ്റിംഗേല്‍ അവാര്‍ടിന് ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്ന് സെക്രട്ടറി ടോമി കൊക്കാട്ടും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്ഉം അഭിപ്രായപ്പെട്ടു .

ലിനിയുടെ ജീവന്റെ അവസാന നിമിഷങ്ങളില്‍ ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് നേരത്തെ തന്നെ കേരള സമൂഹം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു നേഴ്‌സ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദഹരണം ആയിരുന്നു ആ കത്ത്.

നിപ വൈറസ് എന്ന പേര് കേട്ടു തുടങ്ങുന്നതിന് മുമ്പ് ആ വൈറസ് ബാധിച്ചെത്തിയ രോഗിയെ ഒരു നിമിഷം പോലും വിശ്രമിക്കാതെ പരിചരിച്ച ലിനി ഒടുവില്‍ ആ വൈറസിന്റെ അടുത്ത ഇരയായി മാറുകയായിരുന്നു.തുടര്‍ന്ന് ലിനി മരിക്കുകയും ചെയ്തു കേരളം വളരെ ദുഖത്തോടെ കേട്ട വാര്‍ത്തയായിരുന്നു അത് .മരണത്തിലേക്ക് നടക്കുന്നു എന്നറിഞ്ഞിട്ടും തന്റെ ജോലിയില്‍ മുഴുകിയ ലിനിയെ കേരളത്തിലെ ജങ്ങള്‍ക്ക് മറക്കാന്‍ കഴുയുകയില്ല.

ലിനി ശുശ്രൂഷിച്ച പേരാമ്പ്ര സ്വദേശി മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് പനിയും ചുമയുമായി വൈറല്‍ പനി തുടങ്ങുന്നത്. ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി എന്ന മട്ടില്‍ സാധാരണ ചികിത്സകള്‍ എടുത്തു. എന്നാല്‍ കുറയാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇഖ്‌റ ആശുപത്രിയിലെത്തി ചികിത്സ തുടങ്ങിയിട്ടും പനി കുറഞ്ഞില്ല. മണിക്കൂറുകള്‍ കഴിയുന്തോറും ക്ഷീണിതയായിക്കൊണ്ടിരുന്ന ലിനിയ്ക്ക് എന്ത് ചിക്തിത്സയാണ് നല്‍കേണ്ടതെന്നറിയാതെ ആശുപത്രി അധികൃതരും കുഴഞ്ഞു. ആ സമയത്താണ് നിപ വൈറസ് സംശയങ്ങള്‍ രൂപപ്പെടുന്നത്. അതോടെ ലിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി വിട്ടു. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി ഐസിയുവിലേക്കാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു. ശനിയാഴ്ച നാട്ടിലെത്തിയ ഭര്‍ത്താവ് സജീഷിനെ മാത്രം ലിനിയെകാണാന്‍ ഒരു തവണ അനുവാദം നല്‍കിയതൊഴിച്ചാല്‍ ബന്ധുക്കളെ ആരേയും ഐസിയുവിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടെങ്കിലും സാച്ചുറേഷന്‍ ലെവല്‍ കുറഞ്ഞു. അന്ന് രാത്രി ഒരു മണിയോടെ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവേണ്ടതില്ല എന്ന തീരുമാനമെടുത്ത ബന്ധുക്കള്‍ പൊതുശ്മശാനത്തില്‍ സംസ്കരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സമ്മതം നല്‍കി.

ലിനിയുടെ മരണം യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ പോലും ഇപ്പോഴും നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. പക്ഷെ യാഥാര്‍ഥ്യം പതിയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് ലിനിയെ സ്‌നേഹിച്ചിരുന്ന എല്ലാവരും. താല്‍ക്കാലിക ജീവനക്കാരിയായിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം ആ കുടുംബത്തിന് ലഭ്യമാക്കാനുള്ള പരിശ്രമത്തിനൊടുവില്‍ സര്‍ക്കാര്‍ ലിനിയുടെ ഭര്‍ത്താവ് സതീഷിന് സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കിയിരുന്നു .തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരള കണ്‍വന്‍ഷനില്‍ വെച്ച് കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.

ഫൊക്കാനയുടെ നൈറ്റിംഗേല്‍ പുരസ്കാരം നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാന്തര ബഹുമതിയായി നല്‍കിയതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക