Image

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രഗല്‍ഭരുടെ സംഗമ വേദി: പോള്‍ കറുകപ്പിള്ളില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 January, 2019
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രഗല്‍ഭരുടെ സംഗമ വേദി:  പോള്‍ കറുകപ്പിള്ളില്‍
ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്‍വന്‍ഷനുകളുടെ ചരിത്രം തിരുത്തി കുറിക്കുമെന്നു കേരളാ കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ സംഘടന കേരളത്തില്‍ രണ്ട് ദിവസത്തെ കണ്‍വന്‍ഷന്‍ നടത്തുന്നത് . . ഫൊക്കാനയുടെ ചരിത്രത്തിലും ഇത് ആദ്യമായാണ് രണ്ടു ദിവസത്തെ ഫൊക്കാന കേരള കണ്‍വന്‍ഷന്‍. രണ്ടുമാസമായി തുടങ്ങിയ അണിയറ പ്രവര്‍ത്തങ്ങള്‍ ഫലപ്രാപ്തിയിലേക്കു നീങ്ങന്നു . പ്രവാസി മലയാളികള്‍ കേരളത്തിന് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന മഹത്തായ ഒട്ടനേകം പദ്ധതികള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ഈ കേരള കണ്‍വെന്‍ഷന്‍.

കേരളാ ഗവര്‍ണര്‍ പി.സദാശിവം ,മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം.എല്‍. എ.മാര്‍ ,സാഹിത്യ സാംസ്‌കാരിക ,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും.

നമ്മുടെ സംസ്ഥാനം ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചതിന് ശേഷം വീട് നഷ്ടപ്പെട്ടവര്‍ വളരെയാണ്.മലയോര മേഘലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള ഗവണ്‍മെന്റും ഫൊക്കാനയും ആയി സഹകരിച്ചു കേരളത്തിലെ മലയോരമേഘലകളിലും കേരളത്തിലെ തോട്ടം തൊഴിലാളികള്‍ കൂടുതല്‍ ഉള്ള പത്തു ജില്ലകളില്‍ ആയി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൃഹത്തായ ഒരു പദ്ധതിക്കാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ തുടക്കമിടുന്നത്.

ഈ കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേകത നൈറ്റിംഗേല്‍ പുരസ്‌കാരം ആണ് , നിപ വൈറസ് മൂലം ജീവന്‍ വെടിഞ്ഞ കേരളത്തിന്റെ മാലാഖക്ക് ആദരമര്‍പ്പിച്ച് നഴ്സ് ലിനി പുതുശ്ശേരിക്ക് നല്‍കുന്നു . നിപ വൈറസ് ബാധയില്‍ കേരളം ഉരുകിയപ്പോള്‍ നമുക്ക് സുരക്ഷയൊരുക്കിയത് കേരളത്തിന്റെ മാലാഖമാരായ നേഴ്സുമാരാണ്. ചരിത്രത്തിലാദ്യമായി നേഴ്സുമാര്‍ക്ക് സമ്പൂര്‍ണ്ണ ആദരവ് നല്‍കുന്ന ചടങ്ങുകൂടിയാവും ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍.അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ കുടുതലും നഴ്‌സിങ്മായി ബന്ധപ്പെട്ട മേഖലകളില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . അതുകൊണ്ടുതന്നെ നൈറ്റിംഗേല്‍ അവാര്‍ടിന് ചരിത്രപരമായ പ്രാധാന്യം ഉണ്ട്.

ഫൊക്കാനയുടെ എക്കാലത്തെയും പ്രസ്റ്റീജ് പ്രോഗ്രാം ആണ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം,സാഹിത്യ സമ്മേളനം എല്ലാ ഫൊക്കാന കണ്‍വന്‍ഷനിലും ഫൊക്കാനയുടെ ഒരു മുഖമുദ്രയാണ്.ഐ.ടി. മേഖലയിലെ ചുണക്കുട്ടന്‍മാരെയും നവ സംരംഭകരേയും ലോകത്തെ മികച്ച ഐടി കമ്പിനികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ആഞ്ചല്‍ കണക്ട്. വനിതാ സെമിനാര്‍, മാധ്യമ സെമിനാര്‍ എന്നിവയില്‍ അതാത് മേഖലയിലെ പ്രഗത്ഭരായ വ്യക്തികളെയാണു ചര്‍ച്ചകള്‍ നയിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്
.എച് ഐ വി ബാധിതര്‍ക്കുള്ള സാന്ത്വനം പദ്ധതിയുടെ ഉത്ഘാടനവും, ഫൊക്കാന ടുഡേ ഇതെല്ലാം തന്നെ കേരളാ കണ്‍വന്‍ഷനു മാറ്റുകൂട്ടും.

ഫൊക്കാനാ എക്സികുട്ടീവും,ജനറല്‍ ബോഡിയും ,ഫൊക്കാനയെ സ്നേഹിക്കുന്നവരുടെയും ഒത്തൊരുമയോടെ, ഒരേ മനസോടെ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ നേതൃത്വത്തില്‍ കേരളാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനു വേണ്ട വേണ്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന നിമിഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി തങ്ങള്‍ തിരുവനന്തപുരത്തു താമസിച്ചു ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു.കേരളാ കണ്‍വന്‍ഷന്‍ വിജയപ്രദമാക്കുവാന്‍ അംഗങ്ങളുടെയും അംഗ സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു .
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രഗല്‍ഭരുടെ സംഗമ വേദി:  പോള്‍ കറുകപ്പിള്ളില്‍
Join WhatsApp News
amerikkan mollakka 2019-01-24 12:28:33
ആരാണ്  ചങ്ങായി ഈ പ്രഗത്ഭർ???
ഞമ്മക്ക് ബലിയ ബിബരം ഇല്ലാത്തത്കൊണ്ട് 
ശോധിക്കയാണ്. സാധാരണ ജനങ്ങളുടെ 
ഒരു ശമ്മേളനം എന്ന് നടക്കും. 

കുഞ്ഞാലി 2019-01-24 13:47:37
പ്രഗത്ഭർ എന്ന് പറഞ്ഞാൽ ബിബരം ഇല്ലാത്തവർ എന്നാണ് മൊല്ലാക്ക . ഇങ്ങക്ക് ഒരു ചാൻസുണ്ട് . വേഗം പേര് രജിസ്റ്റർ ചെയ്യ്തോളിൻ . ബീബിമാരിന്ന് ഒരു കത്തും വാങ്ങിക്കൊള്ളിൻ . ഇപ്പോഴത്തെ കാലത്ത് ശുപാർശ ഇല്ലാതെ ഒന്നും നടക്കില്ല മൊല്ലാക്ക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക