Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലൂര്‍ദ് തീര്‍ഥാടനം മേയ് 30, 31 തീയതികളില്‍

Published on 24 January, 2019
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലൂര്‍ദ് തീര്‍ഥാടനം മേയ് 30, 31 തീയതികളില്‍
 
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈവര്‍ഷത്തെ ലൂര്‍ദ്ദ് തീര്‍ഥാടനം മേയ് 30, 31 തീയതികളില്‍ നടക്കും. 

2019 യുവജന വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ ലൂര്‍ദ് മാതാവിന് സമര്‍പ്പിക്കുന്ന പുണ്യ നിമിഷം കൂടിയാണ് ഈ തീര്‍ഥാടനം. അനുഗ്രഹപ്രദമായ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ രൂപതയിലെ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് യുവജനങ്ങളെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു. 

തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കോച്ചിനും ഫ്‌ലൈറ്റിനുമായിട്ടാണ് തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. പ്രസ്റ്റണ്‍, മാഞ്ചസ്റ്റര്‍ , ബര്‍മിംഗ്ഹാം, ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്ന് കോച്ചിന് പോകാന്‍ സൗകര്യം ഉണ്ടായിരിക്കും. ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് എയര്‍പോര്‍ട്ടില്‍നിന്ന് ലൂര്‍ദിലേക്ക് നേരിട്ട് യാത്ര ചെയ്യാവുന്നതാണ്. 

ഇത്തവണ വളരെ ചുരുങ്ങിയ ചെലവിലാണ് തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. താമസവും ഭക്ഷണവും യാത്രയും ഉള്‍പ്പെടെ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 380 പൗണ്ടും കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 320 പൗണ്ടും ഒരാള്‍ക്ക് ചെലവ് വരും. 

കോച്ചുകളില്‍ പോകുന്നവര്‍ക്ക് ലൂര്‍ദ് തീര്‍ഥാടനം കഴിഞ്ഞു വരുന്ന അവസരത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ തീര്‍ഥാടനകേന്ദ്രമായ 
ഫ്രാന്‍സിലെ ലിസിയും സന്ദര്‍ശിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. കുട്ടികളുമായി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാരീസിലെ ഡിസ്‌നി വേള്‍ഡ് സന്ദര്‍ശിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 07767 429852
07915080287 / 07521 976949

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക