Image

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 26 January, 2019
മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മഞ്ജുവാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന അസുരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം വെട്രിമാരനാണ്. മലയാളേതര ഭാഷാ ചിത്രങ്ങളില്‍ മഞ്ജുവിന്റെ ആദ്യ ചുവട് വയ്പാണ ഈ ചിത്രം.

തമിഴ് നോവലായ വെക്കൈയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് അസുരന്‍. എന്നാല്‍ ചിത്രത്തിന്റെ കഥയെസംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍. ഇതുവരെ പുറത്തുവിട്ടിട്ടില്ല. വി.ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്

സിനിമയ്ക്ക് സംഗീതം ജി.വി. പ്രകാശാണ്. അസോസിയേറ്റ് ചെയ്യുന്നത്. ധനുഷ് വെട്രിമാരന്‍ ടീമിന്റെ അഞ്ചാം ചിത്രമാണിത്. ഇരുവരും ഒന്നിച്ച് പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ എന്നിവയെല്ലാം ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക