Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 4 (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 26 January, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 4 (ജോര്‍ജ് പുത്തന്‍കുരിശ്)
സൂപ്പര്‍മാനെന്ന അമാനുഷികനായ വീരപുരുഷന്‍ജെറി സൈഗാളെന്ന എന്ന എഴുത്തുകാരന്റെ സങ്കല്പ സൃഷ്ടിയാണ്. കോമിക്ക് ബുക്കുകളിലൂടേയും, ടെലിവിഷന്‍, സിനിമ, വീഡിയൊഗെയിം തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ, പ്രായ വ്യത്യസമില്ലാതെ,ലോകമെങ്ങുമുള്ള മനുഷ്യ മനസ്സുകളില്‍ കടന്നു കൂടിയ ഒരു ധീര കാല്പനിക കഥാപാത്രമാണ് സൂപ്പര്‍മാന്‍. സൂപ്പര്‍മാന്‍ അണിയുന്ന വസ്ത്രങ്ങളും ധരിച്ച് കൊച്ചു കുട്ടികള്‍ കാട്ടി കൂട്ടുന്ന വികൃതികള്‍ കണ്ടാസ്വദിക്കാത്തവര്‍ നന്നെ കുറവായിരിക്കും. ചില കുട്ടികള്‍ ഉയരത്തില്‍ നിന്ന് സൂപ്പര്‍മാനേപ്പോലെ ചാടി കൈയും കാലും ഒടിച്ചിട്ടുണ്ടെന്നുള്ളതും വാസ്തവമാണ്. ആരാണ് ഉയര്‍ന്ന കെട്ടിടങ്ങളിലും മറ്റും പറന്ന് ചെന്ന് അപകടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്ന ഈ അമാനുഷിക വീരപുരുഷന്‍? കാള്‍എല്‍ എന്ന പേരില്‍ ജോര്‍എലന് ക്രിപ്‌റ്റോണ്‍ എന്ന ഗ്രഹത്തില്‍ ജനിച്ച കുട്ടിയാണ് സൂപ്പര്‍മാന്‍. ആകസ്മികമായുണ്ടായ ഒരാപത്തില്‍ ക്രിപ്‌റ്റോണ്‍ നശിക്കുന്നതിന് തൊട്ടു മുന്‍പ് ജോര്‍എലന്‍ മകനെ ഒരു ശൂന്യാകാശ വാഹനത്തില്‍ ഭൂമിയിലേക്കയച്ചു. ഒരു ഗ്രാമ പ്രദേശത്ത് ഇറങ്ങിയ കാള്‍എലനെ ജോര്‍തനും മാര്‍ത്ത കെന്റെന്ന കര്‍ഷക ദമ്പതികള്‍ കണ്ടെത്തുകയും, മകനായി ദത്തെടുക്കുകയും ചെയ്തു. ക്ലാര്‍ക്ക് കെന്റ് എന്ന് അവര്‍ അവന് പേരു നല്‍കി അവനില്‍ അവര്‍ പല അമാനുഷികമായ കഴിവുകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍, ആ കഴിവുകള്‍ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ ഉപദേശിച്ചു. ഒരു പത്ര പ്രവര്‍ത്തകനായി ‘ഡെയിലി പ്ലാനെറ്റിനു’ വേണ്ടി ജോലി ചെയ്ത കാള്‍ ആരാണെന്ന തിരിച്ചറിയാതിരിക്കാന്‍ വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിക്കുകയും സൂപ്പര്‍മാന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

സൂപ്പര്‍മാനെന്ന ഈ സങ്കല്പ കാഥാപാത്രത്തിന് ജീവന്‍ നല്‍കിയത് ക്രസ്റ്റഫര്‍ റീവെസെന്ന അമേരിക്കന്‍ അഭിനേതാവാണ്. ടോള്‍സ്‌റ്റോയിയുടെ ‘അന്നാ കരീന’യില്‍ അഭിനയിക്കുമ്പോളാണ് അദ്ദേഹം കുതിര സവാരി ചെയ്യാന്‍ പഠിക്കുന്നത്.കുതിര അലര്‍ജിയായിരുന്നത് കൊണ്ട് സവാരിക്ക് മുന്‍പ് അന്റിഹിസ്റ്റമിന്‍ എടുക്കുന്ന പതിവുണ്ട്. കുതിരയുടെ അഭ്യാസ പ്രകടനത്തില്‍ താത്പര്യമുണ്ടായിരുന്ന അദ്ദേഹം, ഒരിക്കല്‍ പങ്കെടുത്ത മത്സരത്തില്‍, കുതിരപ്പുറത്ത് നിന്ന് വിഴുകയും നട്ടെല്ലിന് തകരാറ് സം‘വിക്കുകയും ചെയ്തു. ഛിന്നഭിന്നമായ ഒന്നും രണ്ടും കശേരുക്കളും സ്‌പൈനല്‍ കോഡിനേറ്റ ക്ഷതവും അദ്ദേഹത്തിനെ കഴുത്തിന് താഴേക്ക് പാരലൈസാക്കി കളഞ്ഞു. അപകടമുണ്ടായി കഴിഞ്ഞ് മൂന്ന്‌നാലു ദിവസം അദ്ദേഹം സന്നിപാത ജ്വരത്താല്‍ പിച്ചുംപേയും പറയാന്‍ തുടങ്ങി. ബോധം വീണ്ടു കിട്ടിയ അദ്ദേഹത്തോട് ഡോക്ടര്‍ ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്ന സത്യം വെളിപ്പെടുത്തി. തന്റെ ജീവിതം ഇരുട്ടു നിറഞ്ഞതാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, തന്നെ മരിക്കാന്‍ അനുവദിക്കണം എന്ന് ‘ാര്യ ഡാനയോട് വളരെ താണ സ്വരത്തില്‍ അറിയിച്ചു. നിറ കണ്ണുകളോടെ ഡാന പറഞ്ഞ്, “ഞാന്‍ ഒരിക്കല്‍ മാത്രമെ ഇത് പറയുകയുള്ളു. ഇത് നിങ്ങളുടെ ജീവിതമാണ്. അത് ഇഷ്ടംപോലെ ചെയ്യാനുള്ള തീരുമാനം നിങ്ങളുടേതാണ്. പക്ഷെ ഒരു കാര്യം നിങ്ങള്‍ അറിയണം നിങ്ങളോടൊപ്പം എത്ര ദൂരം വേണമെങ്കിലും വലിഞ്ഞിഴയാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു.” പിന്നീടൊരിക്കലും ക്രിസ്റ്റഫര്‍ റീവ്‌സ് യൂഥനേഷിയെ കുറിച്ച് സംസാരിച്ചിട്ടില്ല.

റീവ് സര്‍ജറിക്കായ് ഐസിയുവില്‍ കിടക്കുമ്പോള്‍, രാത്രിയുടെ ഏകാന്തതകളില്‍, മനോവീര്യം കെടുകയും വിഷാദം അദ്ദേഹത്തെ കാര്‍ന്നു തിന്നാറുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു രാത്രിയില്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് ബ്ലൂ ഹോസ്പിറ്റല്‍ സ്ക്രബും, തലയില്‍ നീല തൊപ്പിയും മാസ്ക്കും കെട്ടിയ ഒരാള്‍ കടന്നു വന്ന് താന്‍ പ്രോക്‌ടോളജിസ്റ്റാണെന്നും (മലദ്വാര വിദഗ്ദന്‍) മലദ്വരം പരിശോധിക്കണമന്നെും പറഞ്ഞു. അത് അമേരിക്കന്‍ മൂവികളിലെ ഹാസ്യ സാംബ്രാട്ടായിരുന്ന റോബിന്‍ വില്ല്യംസായിരുന്നു. റീവ്‌സ് എഴുതിയ ‘ണയന്‍ മന്ത്‌സ്’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ പുനരവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി അപകടത്തിനു ശേഷം ക്രിസ്റ്റഫര്‍ റീവസ് ഉറക്കെ ചിരിച്ചതന്നാണ്. എല്ലാം ശരിയാകുമെന്നു റോബിന്‍ വില്ല്യമംസ് റീവ്‌സിന്റെ സ്വാന്തനപ്പെടുത്തല്‍ അദ്ദേഹത്തിന് ആശ്വാസകരമായി തീര്‍ന്നു.

പുനരധിവാസത്തിന്റെ യാത്ര കഠോരമായിരുന്നു വീണ്ടും പിച്ച വച്ച് പഠിക്കാന്‍ തുടങ്ങി ഒരിക്കലും കണ്ടിട്ടില്ലാത്തവരും വിദേശിയരും എങ്ങനെ കുളിക്കണം കഴിക്കണം എന്നൊക്കെ പഠിപ്പിച്ചു തുടങ്ങി അനേക സ്‌പൈനല്‍ കോഡിന് പരിക്കേറ്റവരെ അദ്ദേഹം കണ്ടുമുട്ടി. ആ കണ്ടുമുട്ടലുകള്‍ അദ്ദേഹത്തിന്റെ അഭൗമികമായ ശക്തിയെ ഉണര്‍ത്തി. സാങ്കല്പിക കഥാപാത്രമായി മനുഷ്യരാശിയെ രക്ഷിക്കാന്‍ ഇറങ്ങിതിരിച്ച സൂപ്പര്‍മാനെന്ന ക്രിസ്റ്റഫറില്‍ സ്‌പൈനല്‍ കോഡ് പരിക്കേറ്റവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമന്നെ മോഹം അങ്കുരിച്ചു. ദുഃഖങ്ങളുടെയും യാതനയുടെയും ചാമ്പല്‍ കൂനകളില്‍ ജീവിന്റെ തുടിപ്പുകള്‍ കണ്ടു തുടങ്ങി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറില്‍, അക്കാര്‍ഡമി അവാര്‍ഡ് ചടങ്ങില്‍ഹോളിവുഡ്, ലോകത്തിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കേണ്ട ആവശ്യകഥയെക്കുറിച്ചും പ്രശ്‌നങ്ങളെ മുഖാമുഖം കാണേണ്ട കര്‍ത്തവ്യത്തെ കുറിച്ചും ഉദ്‌ബോധിപ്പിച്ചും. സദസ്യര്‍ എഴുനേറ്റു നിന്ന് കയ്യടിയോടെ അദ്ദേഹത്തിന്റെ പ്രസംഗത്തെ സ്വീകരിച്ചു. അദ്ദേഹം അമേരിക്കിയിലുടനീളം യാത്ര ചെയ്യുകയും അപകടങ്ങളില്‍ പെട്ട് നിരാശയില്‍ കഴിയുന്നവര്‍ക്ക് ഒരു പ്രേരക ശക്തിയായി വര്‍ത്തിക്കുകയും ചെയ്തു. എച്ച്ബിഒ നിര്‍മ്മിച്ച, ‘വിത്തഔട്ട് പിറ്റി’ (കാരുണ്യം കൂടാതെ) എന്ന, മനുഷ്യരിലെ നിഗൂഡമായ കഴിവുകളെ ചിത്രീകരിക്കുന്ന, ചിത്രത്തിന്റെ ആഖ്യാതാവായി പ്രവര്‍ത്തിക്കുകയും ചെയ്തു. അതുപോലെ ‘എ സ്‌റ്റെപ്പ് റ്റുവേര്‍ഡസ് റ്റുമാറോ (നാളെയിലേക്ക് ഒരു കാല്‍ വെപ്പ്) എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

ജീവിതത്തിന്റെ തിക്തമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും അദ്ദേഹം കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും സൃഷ്ടിപരമായ കര്‍മ്മങ്ങളില്‍ വ്യപൃതനാവുകയും ചെയ്യുമായിരുന്നു. ‘സ്റ്റില്‍ മി’ (ഇപ്പോഴും ഞാന്‍) എന്ന അദ്ദേഹത്തിന്റെ ആത്മ കഥ ന്യൂയോര്‍ക്ക് ടൈമിസിന്റെ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായിരുന്നു. ഹോളിവുഡ് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അത് സംവിധാനം ചെയ്യതതിനും എമി അവാര്‍ഡം ഗോള്‍ഡന്‍ അവാര്‍ഡുംഅദ്ദേഹത്തിന് ലഭിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സ്, സ്‌പൈനല്‍ കോര്‍ഡ് ക്ഷതത്തിന് ചികത്സായെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആരായുകയായിരുന്നു. രണ്ടായിരത്തി ഒന്നില്‍ അദ്ദേഹത്തെ ടെക് ഹെല്‍ത്ത് എന്ന കമ്പനിയുടെ ഡിറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തു. രണ്ടായിരത്തി രണ്ടില്‍ ഡാനാറീവ് പരാലസിസ് റിസോഴ്‌സ സെന്റര്‍ ന്യൂജേഴ്‌സിയില്‍ സ്ഥാപിച്ചു. പാരലൈയിസ് ആയവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള പരിശീലനം കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അത് രൂപികൃതമായത്. “ പലര്‍ക്കും ഒരപകടത്തില്‍ പാരലൈസായി കഴിഞ്ഞാല്‍, ഏന്ത് ചെയ്യണം ആരെ സമീപിക്കണം എന്നൊന്നും അറിയില്ലായിരുന്നു. ‘ഡാനായും ഞാനും അങ്ങനെയുള്ളവരെ സഹായിക്കുവാന്‍ വേണ്ടിയാണ്’ ഈ സ്ഥാപനം ഉണ്ടാക്കിയത്’ എന്നായിരുന്നു ആ സ്ഥാപനത്തിന്റെ ദൗത്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

റീവ്‌സിന്റ മറ്റൊരു ലക്ഷ്യം എംബ്രീയോണിക്ക് സ്‌റ്റെം സെല്ലിനെ കുറിച്ചുള്ള ഗവേഷണത്തിന് ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുന്ന ധന സഹായം വര്‍ദ്ധിപ്പിക്കുക എന്നുള്ളതായിരുന്നു. അതിന് വേണ്ടി അദ്ദേഹം പ്രചരണം നടത്തുകയും രാഷ്ട്രീയക്കാരെ സ്വാധീനിക്കുകയും ചെയ്തു. പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു ബുഷ് രണ്ടായിരത്തി ഒന്ന് ഓഗസ്റ്റ് ഒന്‍പത് വരെയുള്ള ഹ്യൂമന്‍ എംബ്രിയോണിക്ക് സെല്‍ ഗവേഷണത്തിനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ധനസഹായം മാത്രമെ കൊടുത്തിരുന്നുള്ളു. എന്നാല്‍ റീവിസിന്റെ ശ്രമഫലമായി അത് നൂറ് മില്ലിയണ്‍ ഡോളറായി വര്‍ദ്ധിപ്പിച്ചു. രണ്ടായിരത്തി രണ്ടില്‍ സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സഫറുമായി ബന്ധപ്പെട്ട ക്ലോണിങ്ങിന്റെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കം ചെയ്യാനായി റീവ്‌സ് രാഷ്ട്രീയ നേതാക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി.റീവ്‌സിന്റെ ജീവിതാന്ത്യത്തോടു കൂടി, മൂന്ന് ബില്ലിയണ്‍ ഡോളര്‍ ചിലവ് വരുന്ന ക്യാലിഫോര്‍ണിയാ ഇനിസ്റ്റിറ്റൂട്ട് ഫോര്‍ റീ ജനറേറ്റിവ് മെഡിസണ്‍ തുടങ്ങാന്‍ ക്യാലിഫോര്‍ണിയ വോട്ടേഷ്‌സിനോട് പ്രൊപ്പോസിഷന്‍ സെവന്റി വണ്‍ അനുമതി നല്‍കണം എന്ന‘്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ മരണത്തിന്റെ ഒരുമാസത്തിനു ശേഷം ക്യാലിഫോര്‍ണിയാ വോട്ടേഷ്‌സ് ആ പ്രൊപ്പോസിഷന്‍ പാസ്സാക്കുകയും ചെയ്തു.
‘നിങ്ങള്‍ ആരാണോ അത് നിങ്ങളുടെ ശരീരമല്ല. മനസ്സും ആത്മാവും, അത്യുല്‍കൃഷ്ടവും അത് ശരീരത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നതുമാണെ്’എന്ന് സ്വന്തം ജീവിതത്തിലുടെ കാണിച്ചു തന്ന സൂപ്പര്‍മാനാണ് ക്രിസ്റ്റഫര്‍ റീവ്‌സ് എന്ന ഈ അത്ഭുത മനുഷ്യന്‍.. അപകടത്തില്‍ പെട്ട് ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ പലര്‍ക്കും ചാരത്തില്‍ നിന്ന് ഉയര്‍ന്നു പൊന്തിയ ഈ ഫീനിക്‌സ് പക്ഷി ഒരു മാതൃകയായിരുന്നു.

ചിന്താമൃതം:
നമ്മളുടെ പല സ്വപ്നങ്ങളും ആദ്യം അസാദ്ധ്യമായി തോന്നും. പിന്നെ അത് അസംഭവ്യമായി തീരും എന്നാല്‍ പിന്നിട് നാം നമ്മളുടെ മനശക്തിയോട് ആഹ്വാനം ചെയ്തു കഴിയുമ്പോള്‍ അത് അനിവാര്യമായി തീരും (ക്രിസ്റ്റഫര്‍ റീവ്‌സ്)
Join WhatsApp News
John 2019-01-27 21:25:23
very uplifting 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക