Image

അനിരുദ്ധനെ ജീവിതത്തിലും ഭര്‍ത്താവാക്കിയ അമ്ബിളി ദേവി

Published on 27 January, 2019
അനിരുദ്ധനെ ജീവിതത്തിലും ഭര്‍ത്താവാക്കിയ അമ്ബിളി ദേവി

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് അമ്ബിളി ദേവി. യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്കെത്തിയത്. അഭിനയത്തിലും നൃത്തത്തിലുമൊക്കെ മികവ് തെളിയിച്ചാണ് താരം മുന്നേറിയത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം പരമ്ബരകളിലൂടെയാണ് തിരിച്ചെത്തിയത്. വിരലിലെണ്ണാവുന്ന സിനിമകളിലേ താരം അഭിനയിച്ചിട്ടുള്ളൂവെങ്കിലും മിക്ക കഥാപാത്രവും അഭിനയപ്രാധാന്യമുള്ളതായിരുന്നു. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം താരം അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ അമ്ബിളി ദേവി സീതയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫളവേഴ്‌സ് ചാനലിലാണ് ഈ പരമ്ബര സംപ്രേഷണം ചെയ്യുന്നത്.

സീതയിലെ സഹതാരമായ ആദിത്യന്‍ ജയനുമായുള്ള അമ്ബിളി ദേവിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഭാര്യഭര്‍ത്താക്കന്‍മാരായാണ് ഇരുവരും അഭിനയിക്കുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ജീിതത്തിലും ഒരുമിച്ച്‌ മുന്നേറാന്‍ തീരുമാനിച്ച നവദമ്ബതികള്‍ക്ക് ആശംസ നേര്‍ന്ന് നിരവധി പേരെത്തിയിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിജയകരമായി മുന്നേറുന്ന പരമ്ബരകളിലൊന്ന് കൂടിയായ സീതയാണ് ഇരുവരേയും കൂട്ടിമുട്ടിച്ചത്. സീതയിലെ ട്വിസ്റ്റുകളെക്കുറിച്ച്‌ കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ. വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ

സീതയിലേക്കെത്തിയത്

ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്ബരയാണ് സീത. വിജയകരമായി മുന്നേറുന്ന സീരിയലുകളിലൊന്നാണിത്. പരമ്ബരയിലെ താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വാസികയും ഷാനവാസുമാണ് നായികയും നായകനുമെങ്കിലും നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്കൊടുവിലാണ് കൂടുതല്‍ താരങ്ങള്‍ പരമ്ബരയിലേക്കെത്തിയത്. ബിപിന്‍ ജോസ്, അമ്ബിളി ദേവി, ആദിത്യന്‍ ജയന്‍ തുടങ്ങി താരങ്ങളേറെയാണ്. ഇടയ്ക്ക് വെച്ചാണ് അമ്ബിളി ദേവി പരമ്ബരയിലേക്കെത്തിയതെന്ന് പ്രേക്ഷകര്‍ പറയുന്നു. അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരമെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക