Image

ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരികെയെത്തിക്കണമെന്ന് കുഞ്ചാക്കോ ബോബന്‍

Published on 27 January, 2019
ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരികെയെത്തിക്കണമെന്ന് കുഞ്ചാക്കോ ബോബന്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരികെ എത്തിക്കണമെന്ന അഭിപ്രായവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. സംഘടനയിലേക്ക് തിരിച്ചു വരാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് അമ്മ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ താരം ഒരു മാധ്യമത്തോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശകാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയാതെ പോയതെന്നും താരം പറഞ്ഞു. നടിക്കൊപ്പമാണ് അമ്മ. അതേസമയം കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുത്‌നായാലുള്ള സാഹചര്യവും പരിഗണിക്കേണ്ടതുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. 

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയും. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴികേള്‍ക്കേണ്ടി വരുമെന്ന് അമ്മയ്‌ക്കെതിരെ നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് താരത്തിന്റെ പ്രതികരണം. വിഷയത്തില്‍ ഇതാദ്യമായാണ് കുഞ്ചാക്കോ ബോബന്‍ നിലപാട് വ്യക്തമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക