Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ മതസൗഹാര്‍ദ്ദ സെമിനാര്‍

Published on 28 January, 2019
ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍  മതസൗഹാര്‍ദ്ദ സെമിനാര്‍
ജനുവരി 29 ,30 തീയതികളില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനില്‍ മത മതസൗഹാര്‍ദ്ദ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട് .

ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു ഇരുപത് വര്‍ഷം മുന്‍പ് രൂപം കൊടുത്ത സ്നേഹ സന്ദേശമണ് മതസൗഹാര്‍ദ്ദം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മതങ്ങള്‍ തമ്മിലും, വ്യക്തികള്‍ തമ്മിലും നടത്തപ്പെടുമെന്ന കലഹം ഭീകര പ്രവര്‍ത്തനത്തിലേക്കും ഒട്ടനവധി നിരപരാധികളായ മനുഷ്യരുടെ നാശത്തിലേക്കും വഴിതെളിക്കുന്നതിന് എതിരായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഈ സെമിനാറിന്റെ ലക്ഷ്യം.
ഫൊക്കാന തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കില്‍ തുടങ്ങി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അവസാനിച്ച സ്നേഹ സന്ദേശ റാലിക്കു വഴിനീളെ ലഭിച്ച സ്വികരണം ഒന്ന് മാത്രം മതി കേരളാ ജനത ഫൊക്കാനയുടെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായികഴിഞ്ഞു എന്നുള്ളത്. 

ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ ജനുവരി മുപ്പതിന് വൈകിട്ട് 4.45 മുതല്‍ 5 .30 വരെ നടക്കുന്ന സെമിനാറില്‍ ഫൊക്കാനാ പ്രസിഡന്റ് ആമുഖ പ്രഭാഷണം നടത്തും.സെമിനാര്‍ കോര്‍ഡിനേറ്റര്‍ ടി.എസ്. ചാക്കോ നയിക്കുന്ന ചര്‍ച്ചയില്‍ വി എസ് ശിവകുമാര്‍ എം എല്‍ എ ,പ്രൊഫ്.പി ജെ കുര്യന്‍,സിമി റോസ്ബല്‍ ജോണ്‍,കെ ടി ഡി സി ചെയര്‍മാന്‍ എം.വിജയകുമാര്‍ , ഗുരുരത്നം ജ്ഞാനതപസ്സി ,മണ്ണടി ഹരി,സൂഫി,തമ്പി ചാക്കോ,വര്‍ഗീസ് തോമസ് തുടങ്ങിയവര്‍ സംസാരിക്കും.

മീഡിയാ പ്രവര്‍ത്തകന്‍ റെജി ലൂക്കോസ് മോഡറേറ്റര്‍ ആയിരിക്കും.ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വര്‍ഗീസ് ഉലഹന്നാന്‍ സ്വാഗതവും,ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയംഗം അപ്പുക്കുട്ടന്‍ പിള്ള നന്ദിയും പറയും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക