Image

ഫൊക്കാനാ മലയാളം അക്കാദമിക്ക് തുടക്കമിടുന്നു, ഉത്ഘാടനം കേരളാ കണ്‍വന്‍ഷനില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും

അനില്‍ പെണ്ണുക്കര Published on 28 January, 2019
ഫൊക്കാനാ മലയാളം അക്കാദമിക്ക് തുടക്കമിടുന്നു, ഉത്ഘാടനം കേരളാ കണ്‍വന്‍ഷനില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും
മലയാള ഭാഷയുടെ ഉന്നമനത്തിനായി ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിക്ക് ശേഷം ഒരു ഒരു ബ്രിഹത് പ്രോജക്ടിന് കൂടി ഫൊക്കാനാ തുടക്കമിടുന്നു .ഫൊക്കാനാ മലയാളം അക്കാദമി .ഈ പ്രോജക്ടിന്റെ ഉത്ഘാടനം ജനുവരി 29 നു ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് സമര്‍പ്പണത്തിനു ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ ടി ജലീല്‍ നിര്‍വഹിക്കും.അമേരിക്കയിലെ രണ്ടും മുന്നും തലമുറയിലെ മലയാളി സമൂഹത്തിനു മലയാള പഠനത്തില്‍ അവഗാഹമുണ്ടാക്കുന്നതിനും ,മലയാളത്തെ നമ്മുടെ തലമുറ മാര്‍ക്കാതിരിക്കുന്നതിനും നമ്മുടെ സ്വത്വം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് മലയാളം അക്കാദമിയിലൂടെ ഫൊക്കാനാ ഉദ്ദേശിക്കുന്നതെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു .
കേരളത്തില്‍ പോലും സ്കൂളുകളില്‍ മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാള ഭാഷയുടെ വികസനത്തിന് വേണ്ട പ്രോജക്ടുകളും അവയുടെ നടപ്പിലാക്കല്‍ പ്രക്രിയയും നടക്കണം .ഫൊക്കാന മലയാളം അക്കാദമിയുടെ കിക്കോഫ് നടത്തിക്കഴിഞ്ഞാല്‍ ഭഫൊക്കാനാ ചുമതലപ്പെടുത്തുന്ന ഒരു വിദഗ്ധ സംഘം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും ഏതു നാട്ടില്‍ പോയാലും മാതൃഭാഷ അമ്മയ്ക്ക് തുല്യമാണ് .അതുകൊണ്ടാണ് അമേരിക്കയിലെ പുതിയ ജനറേഷനെക്കൂടി ഉള്‍പ്പെടുത്തി ഇത്തരം ഒരു പ്രോജക്ടിന് ഫൊക്കാനാ തുടക്കമിടുന്നത് .
ജനുവരി 29 നു വൈകിട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം അക്കാദമിയെ കുറിച്ചുള്ള രൂപ രേഖ രാജേഷ് പിള്ള (ങഅചഅ ചെയര്‍മാന്‍ ) അവതരിപ്പിക്കും .മുന്‍ ഫൊക്കാനാ പ്രസിഡന്റുമാരായ ഡോ:എം അനിരുദ്ധന്‍,ജി കെ പിള്ള,ജനറല്‍ സെക്രട്ടറി ടോമി കോക്കാട്,ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ,കണ്‍ വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍,വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ് എന്നിവര്‍ ആശംസകള്‍ നേരും .കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് നന്ദി പറയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക