Image

ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിക്കും സണ്ണി ലിയോണിനുമെതിരെ സൈബര്‍ ആക്രമണം; 'അക്ക വിത്ത് ഇക്ക' ഡിലീറ്റ് ചെയ്ത് അജു

Published on 29 January, 2019
ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിക്കും സണ്ണി ലിയോണിനുമെതിരെ സൈബര്‍ ആക്രമണം; 'അക്ക വിത്ത് ഇക്ക' ഡിലീറ്റ് ചെയ്ത് അജു
മമ്മൂട്ടിയെ നായകനായി എത്തുന്ന മധുരരാജയ്ക്കായുള്ളകാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലൂടെ ബോളീവുഡ് സുന്ദരി സണ്ണി ലിയോണും മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും സണ്ണിലിയോണും ഒരുമിച്ചുള്ള ചിത്രം പുറത്തെത്തിയിരുന്നു. ചിത്രം പുറത്ത് വന്നതോടെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണവും ആരംഭിച്ചു.

നടന്‍ അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. 'അക്ക വിത്ത് ഇക്ക' എന്ന അടിക്കുറിപ്പോടെയാണ് അജു പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോര്‍ഫ് ചെയ്ത ചിത്രങ്ങളായും കമന്റുകളെത്തി. 

കൂടുതലും വ്യാജ ഐഡികളില്‍ നിന്നുമാണ് ഇത്തരം അധിക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പരിധി ലംഘിക്കുന്നതായിരുന്നു പല കമന്റുകളും ഇതോടെ അജു പോസ്റ്റ് പിന്‍വലിച്ചു. ഇതേ ക്യാപ്ഷനില്‍ അജു ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ എത്തുക. 2010ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ചിത്രം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക