Image

വീട്ടുജോലിയ്ക്ക് നിര്‍ത്തി 14 കാരിയെ പീഡിപ്പിച്ചു!! നടിയ്ക്കെതിരെ പോക്സോ ചുമര്‍ത്തി

Published on 30 January, 2019
വീട്ടുജോലിയ്ക്ക് നിര്‍ത്തി 14 കാരിയെ പീഡിപ്പിച്ചു!! നടിയ്ക്കെതിരെ പോക്സോ ചുമര്‍ത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടു ജോലിയ്ക്ക് നിര്‍ത്തി പീഡപ്പിച്ചുവെന്ന കേസില്‍ നടി ഭാനുപ്രിയയ്ക്കെതിരെ പോസ്കോ ചുമര്‍ത്തി. ആന്ധ്രയിലെ ശിഷശുക്ഷേമ സമിതിയാണ് നടിയ്ക്കെതിരെ പോസ്കോ നടപടി ചുമര്‍ത്തിയിരിക്കുന്നത്.


അന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ പതിനാലുകാരിയായ മകളെ ഭാനുപ്രിയയുട ചെന്നൈയില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് കാണിച്ച്‌ പരാതി നല്‍കിയത്. കൂടാതെ പെണ്‍കുട്ടിയ്ക്ക് പറഞ്ഞ ശബളവും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ഒരു ഏജന്റ് മുഖേനെയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയില്‍ എത്തിയത്. 10000 രൂപയായിരുന്നു ശമ്ബളമായി പറഞ്ഞ് ഉറപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ 1 വര്‍ഷത്തിലധികമായി ഇവര്‍ തുക നല്‍കിയിരുന്നിസ്സ. കൂടാതെ പെണ്‍കുട്ടിയെ കുടുംബവുമായി ബന്ധപ്പെടാനുളള അവസരവും ഇവര്‍ നിഷേധിച്ചതായി പ്രഭാവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


ഭാനുപ്രിയുടെ സഹോദരന്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നടിയുടെ വസതിയില്‍ എത്തിയത്. എന്നാല്‍ സഹോദരന്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരികെ അയക്കുകയായിരുന്നു. കൂടാതെ 10 ലക്ഷം രൂപ വിട്ട് തന്നാല്‍ മാത്രമേ പെണ്‍കുട്ടിയെ തിരികെ നല്‍കുകയുളളൂവെന്നും ഭാനുപ്രിയ പറഞ്ഞതായി പ്രഭാവതി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക