Image

കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജം, ധനുഷിന് വീണ്ടും നോട്ടീസ്

Published on 30 January, 2019
കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജം, ധനുഷിന് വീണ്ടും നോട്ടീസ്

ചെന്നൈ: തെന്നിന്ത്യന്‍ താരവും തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജിനീകാന്തിന്റെ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്ബതികള്‍ നല്‍കിയ കേസില്‍ താരത്തിന് വീണ്ടും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ദമ്ബതികള്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ക്കായി നോട്ടീസ് അയച്ചത്. മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്ബതികളാണ് ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്തത്.

മീനാക്ഷി-കതിരേശന്‍ ദമ്ബതികളുടെ ഹര്‍‌ജി കോടതി നേരത്തേ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠന കാലയളവില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്ബതികള്‍ ഹര്‍ജിയില്‍ പറയുന്നത്. പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്ബതികള്‍ ഹര്‍ജിയില്‍ പറയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഫോട്ടോയും ഇവര്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു.

പ്രായധിക്യം മൂലം നിത്യച്ചെലവിന് പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സിനിമാ നടനായ മകന്‍ പ്രതിമാസം 65,000 രൂപ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ദമ്ബതികള്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക