Image

ചരിത്രം തിരുത്തിക്കുറിച്ച് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് സമാപനം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 31 January, 2019
ചരിത്രം തിരുത്തിക്കുറിച്ച് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് സമാപനം
തിരുവനന്തപുരം: രണ്ട് ദിവസം നീണ്ടു നിന്ന ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന് ഉജ്വല സമാപനം.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഫൊക്കാനാ നടത്തിയ കണ്‍വന്‍ഷനുകളില്‍ വച്ച് ഏറ്റവും മനോഹരമായ കണ്‍വന്‍ഷന്‍ എന്ന് എല്ലാവരുടേയും അഭിപ്രായം പിടിച്ചുപറ്റിയ കണ്‍വന്‍ഷന്റെ സമാപനം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മഹനീയ സാന്നിധ്യം കൊണ്ട് ധന്യമായി.

ഫൊക്കാനയുടെ മൂന്നര പതിറ്റാണ്ട് സമയത്തെ ചാരിറ്റി, വിദ്യാഭ്യാസ, ഭാഷാ, സാമൂഹ്യ, സാംസ്കാരിക രംഗത്തിന് ഫൊക്കാനാ നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിങ്ങള്‍ കേരളത്തിനായി ചെയ്ത എല്ലാ വികസന പ്രവര്‍ത്തനങ്ങളും, കേരളീയരുടെ മനസ്സിലുണ്ട്. സഹായം ലഭിച്ചവരുടെ മനസിലുണ്ട്. നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ മനസിലുണ്ട്.ഫൊക്കാനാ അമേരിക്കന്‍ മലയാളികളുടെ കരുത്തുറ്റ സംഘടനയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ക്ക് നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങളിലെ സത്യസന്ധത ശ്ലാഘനീയമാണ്. നാടിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഫൊക്കാന ഒപ്പം നിന്നിട്ടുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ഘട്ടമാണിത്.ഇതിന് ഒട്ടേറെ ആശയങ്ങള്‍ സമാഹരിക്കണം, ചില അറിവുകള്‍ പോരാതെ വരുമ്പോള്‍ പ്രവാസികള്‍ വലിയ സഹായം നല്‍കാന്‍ പറ്റും. വ്യക്തിപരമായും റീബില്‍ഡിംഗ് കേരള ഇന്‍ഷ്യേറ്റീവുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. കേരളത്തിന്റെ പ്രളയ സമയത്ത് നിങ്ങള്‍ നല്‍കിയ സഹായം ഇപ്പോഴും തുടരുന്നതില്‍ സന്തോഷം. നവ കേരള നിര്‍മ്മിതിക്ക് വേണ്ട എല്ലാ സഹായവും തുടര്‍ന്നും ഫൊക്കാനയില്‍ നിന്നും പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

100 വീടുകള്‍ നിര്‍മ്മിച്ച നല്‍കുന്ന ഫൊക്കാനയുടെ ഭവന പദ്ധതി ഒരു വലിയ പ്രോജക്ടാണ്. നൈറ്റിംഗേല്‍ അവാര്‍ഡ്, സാന്ത്വനം പദ്ധതി, സ്കില്‍ എക്‌സേ ഞ്ച് പ്രോഗ്രാം തുടങ്ങിയവയെല്ലാം കേരളത്തിന് ഗുണം ഉണ്ടാകുന്ന പ്രോജക്ടുകളാണ്. അത് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയണം.

ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. കേരളത്തിന്റെ നവകേരള വികസനത്തിന് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നതായും, ഫൊക്കാനയുടെ നിറഞ്ഞ സഹായം അദ്ദേഹത്തിന്റെ നവകേരള നിര്‍മ്മാണത്തിന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ദ്വി പൗരത്വം നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച ഡോ.ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് ദ്വി പൗരത്വ പാസ്‌പോര്‍ട്ട് ലഭിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ക്കും, നമ്മുടെ നാടിനും ഗുണം ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. അതിനായി പാര്‍ലമെന്റില്‍ ഒരു പ്രമേയം അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം. കൂട്ടിച്ചേര്‍ത്തു.

അബ്ദുള്‍ വഹാബ് എം പി,മോന്‍സി ജേക്കബ് MLA ,നവകേരളം കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്,ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായര്‍,കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാനാ ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി ജേക്കബ് ,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്, ഡോ.സുജ ജോസ് ,ഷീല ജോസഫ്, പ്രവീണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ,ഫൊക്കാനാ റീജിയണല്‍ വൈസ്ര പ്രസിഡന്റ് രഞ്ജിത്ത് പിള്ള സ്വാഗതവും ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് നന്ദി പറഞ്ഞു.
ചരിത്രം തിരുത്തിക്കുറിച്ച് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് സമാപനംചരിത്രം തിരുത്തിക്കുറിച്ച് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക