Image

ആര്‍ത്തവം അശുദ്ധിയാണോ? (എഴുതാപ്പുറങ്ങള്‍ - 34 : ജ്യോതിലക്ഷ്മി നമ്പ്യാര്‍ മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍ മുംബൈ Published on 01 February, 2019
ആര്‍ത്തവം അശുദ്ധിയാണോ? (എഴുതാപ്പുറങ്ങള്‍ - 34 : ജ്യോതിലക്ഷ്മി നമ്പ്യാര്‍ മുംബൈ)
ശബരിമല സ്ത്രീ പ്രവേശന കോടതി വിധിയെത്തുടര്‍ന്ന്, ആര്‍ത്തവം അയിത്തമല്ലെന്നു നവോത്ഥാന ചിന്തകരുടെയും, അയിത്തമാണെന്ന് വിശ്വാസികളുടെയും വാദത്തിന്റെ  വടം  വലിയിലാണിന്നു കേരളം. 'ആര്‍പ്പോ ആര്‍ത്തവം' പോലെ ദിനംപ്രതി ഇരുകൂട്ടരുടെയും  കൂട്ടായ്മകള്‍ ഓരോന്നായി പൊട്ടിമുളച്ചുകൊണ്ടേയിരിയ്ക്കുന്നു.
യഥാര്‍ത്തത്തില്‍ ആര്‍ത്തവം അശുദ്ധിയാണോ?  

മുംബൈയിലെ പ്രശസ്ത ഗയനക്കോളജി സര്‍ജ്ജന്‍ ഡോ.അശ്വനി ബാലേറാവ് ഗാന്ധി പറയുന്നത് ഇങ്ങിനെയാണ് ' ആര്‍ത്തവം ഒരിയ്ക്കലും ഒരു അശുദ്ധിയല്ല. ഇത് തികച്ചും മനുഷ്യ ശരീരത്തിലെ  നൈസര്‍ഗ്ഗികമായ ഒരു പ്രക്രിയ  മാത്രമാണ്. മാതൃത്വം സ്വീകരിയ്ക്കാന്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്ന ഒരു തയ്യാറെടുപ്പാണിത്. ആരോഗ്യ ശാസ്ത്രപ്രകാരം പറയുകയാണെങ്കില്‍ ഭക്ഷണം ദഹിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ മനുഷ്യന്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നു. 
അതുപോലെത്തന്നെ ഒരു ഗര്‍ഭസ്ഥ ശിശുവിനെ പരിപാലിയ്ക്കുവാനുള്ള ശരീരത്തിന്റെ ഒരു നൈസര്‍ഗ്ഗികമായ ഈ തയ്യാറെടുപ്പ് സ്ത്രീ ഗര്‍ഭിണി അല്ല എങ്കില്‍ പുറം തള്ളപ്പെടുന്നു. വീണ്ടും ഇത് ആവര്‍ത്തിയ്ക്കുന്നു. പണ്ട് കാലങ്ങളില്‍ ഇതിനെ അയിത്തം എന്ന് വിളിച്ച് അകത്തി നിര്‍ത്തിയിരുന്നതില്‍ പല കാരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യ ശാസ്ത്രത്തിന്റെ വളര്‍ച്ച, ആര്‍ത്തവ സമയത്ത് ഒരു സ്ത്രീയില്‍ പരമാവധി ശുചിത്വവും ഉറപ്പുവരുത്തുന്നതും, ഏതു പ്രവര്‍ത്തിയിലും അവള്‍ക്ക് പങ്കുചേരാന്‍ ഉതകുന്നതുമാണ്. ആരോഗ്യ ശാസ്ത്രപ്രകാരം പ്രത്യേകമായ ശാരീരിക മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല. ചിലര്‍ക്ക് വളരെ ചെറിയ രീതിയിലുള്ള ഹോര്‍മോണ്‍ സംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെങ്കിലും അതിനും ഇന്ന് മതിയായ പ്രതിവിധികള്‍ നിലവിലുണ്ട്. അതിനാല്‍  സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഈ പ്രക്രിയയെ അയിത്തം, അശുദ്ധി എന്നൊന്നും പറഞ്ഞു അകത്തിനിര്‍ത്തേണ്ടതായ ആവശ്യമില്ല.'   
       
ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഒരു കാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടി  ഋതു മതിയാകുന്നത് ഒരു തറവാട്ടില്‍ ഐശ്വര്യം വന്നു ചേരുന്നതായി കണക്കാക്കിയിരുന്നു.   ഇതൊരു ആഘോഷമായി ആചരിച്ചിരുന്നു. ഋതു  മതിയായി എന്ന് മനസ്സിലായ ഉടനെ അവളെ കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ചു ഒരു പ്രത്യേക മുറിയില്‍ ഇരുത്തുന്നു. ആദ്യ മുന്ന് ദിവസം ഇവള്‍ക്ക് ആ മുറിയ്ക്ക് പുറത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല. നെല്ലും അരിയും കൊണ്ട് വളഞ്ഞ ഒരു കളത്തില്‍ ഇവളെ ഇരുത്തുന്നു. ഇവള്‍ക്ക് 'ഇണങ്ങി'നായി   (കൂട്ടായി) അവളുടെ ബന്ധുക്കളില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ ഏര്‍പ്പെടുത്തുന്നു.  നിയമിയ്ക്കപ്പെട്ട ഇണങ്ങു അവളുടെ കൂടെ തന്നെ ഉണ്ടാകുന്നു. അവളില്‍ യൗവനത്തിന്റെ സൗന്ദര്യ തുടിപ്പിനായി മുന്ന് ദിവസം എണ്ണയും, മഞ്ഞളും നിറയെ തേച്ചിരുത്തുന്നു. തറവാട്ടില്‍ വന്നുചേര്‍ന്ന ഈ മഹാലക്ഷ്മിയെ കാണാന്‍ അടുത്തുള്ളവരും, ബന്ധുക്കളും പലഹാരങ്ങളും, പുതുവസ്ത്രങ്ങളും സമ്മാനങ്ങളുമായി ഇവളെ ഈ മുന്ന് ദിവസം സന്ദര്‍ശിയ്ക്കുന്നു. ഇണങ്ങിനിരിയ്ക്കുന്ന സ്ത്രീ ആ മുന്ന് ദിവസം അവള്‍ക്കായി പുഴുക്കല്ലരി ചോറ് വിളമ്പുന്നു. നാലാം ദിവസം രാവിലെ അടുത്തുള്ള ബന്ധുക്കളും, അയല്‍ക്കാരുമായ സ്ത്രീകള്‍ അടുത്തുള്ള പ്രത്യേക കുളത്തില്‍ കൊണ്ടുപോയി കുളിപ്പിയ്ക്കുന്നു. അവിടെ വച്ചുതന്നെ പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച്, ആഭരങ്ങള്‍ അണിയിപ്പിച്ച്, കണ്ണെഴുതി പൊട്ടുവച്ച് മുടിയില്‍ പൂച്ചൂടി, കോടിമുണ്ടുകൊണ്ട് പുതപ്പിച്ച് കയ്യില്‍ തെറുത്ത കോടിമുണ്ടിനോട് ചേര്‍ത്ത് ഐശ്വര്യത്തിന്റെ  പ്രതീകമായ വാല്‍ക്കണ്ണാടി  പിടിച്ച്, മറക്കുട കീഴില്‍ സ്ത്രീകളെല്ലാവരും കൂടി വീട്ടിലേയ്ക്ക് ആനയിയ്ക്കുന്നു.  പിന്നീട് ഒരുക്കിവച്ച വിഭവസമൃദ്ധമായ സദ്യ അവളെ കഴിപ്പിച്ച് എല്ലാവരും ഭക്ഷണം കഴിയ്ക്കുന്നു. അങ്ങിനെ ഇതൊരു ചെറിയ ആഘോഷമായാണ് കണ്ടിരുന്നത്. തുടര്‍ന്നുള്ള ആര്‍ത്തവ കാലത്തും മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതും, കൃഷിയിടങ്ങളില്‍ പോകുന്നതും, അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതും, അമ്പല ദര്‍ശന  ചെയ്യുന്നതും, പരസ്പരം തൊടുന്നതിനും അശുദ്ധി അല്ലെങ്കില്‍ വിലക്ക് കല്‍പ്പിച്ചിരുന്നു ഇതെല്ലാം ഹൈന്ദവ സമുദായങ്ങളിലെ ആചാരങ്ങളായിരുന്നു. എന്നാല്‍ ഹൈന്ദവ സമുദായങ്ങളില്‍ മാത്രമല്ല, ബൈബിളോ ഖുറാനോ ഇതേകുറിച്ച് പ്രതിപാദിയ്ക്കുന്നില്ല എങ്കിലും ക്രിസ്ത്യന്‍ സമുദായങ്ങളിലും മുസ്ലീമുകള്‍ക്കിടയിലും ആര്‍ത്തവത്തെ വേര്‍ത്തിരിച്ച് കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ പ്രത്യേകിച്ചും ഓര്‍ത്തഡോക്‌സ് സഭകളില്‍ ആര്‍ത്തവ സമയത്ത്  സ്ത്രീകളെ ദൈവീകമായ കാര്യങ്ങളില്‍ നിന്നും, തിരുവത്താഴകുദാശകളില്‍ നിന്നും  വിലക്ക് കല്പിച്ചിരുന്നു. മുസ്ലീമുകളാണെങ്കില്‍ ആദ്യ ആര്‍ത്തവകാലത്ത് നല്ല   ആഹാരങ്ങള്‍ ഉണ്ടാക്കി നല്‍കിയും, പുതുവസ്ത്രങ്ങള്‍ ധരിച്ചും ആചരിച്ചിരുന്നു. ആര്‍ത്തവ കാലത്ത് പ്രാര്‍ത്ഥനയും, നോമ്പെടുക്കുന്നതും അനുവദിയ്ക്കുന്നില്ല.  
ഇത്തരം ആചാരങ്ങള്‍ നമ്മുടെ ഭാരത സംസ്‌കാര പ്രകാരമല്ല മറ്റു രാജ്യങ്ങളില്‍ വിവിധ തരത്തില്‍ ആചരിച്ചിരുന്നു. തമിഴ്  നാട്ടില്‍ ഇന്നും ഇതൊരു വലിയ ആഘോഷമായി കൊണ്ടാടുന്നു. ഫിലിപ്പൈന്‍സില്‍ ഋതുമതിയായ പെണ്‍കുട്ടിയുടെ 'അമ്മ അവളുടെ അടിവസ്ത്രങ്ങള്‍ കഴുകി അവളുടെ മുഖത്തോഴിയ്ക്കുന്നു. അതിനാല്‍ ഭാവിയില്‍ പെണ്‍കുട്ടിയ്ക്ക് യൗവ്വനത്തിന്റെ മുഖക്കുരു വരില്ല എന്നാണു ഇവരുടെ വിശ്വാസം. ബ്രസീലിലാണെങ്കില്‍ ഇതൊരു മഹാസംഭവമാണ്. ഇവിടെ ആണുങ്ങളും പെണ്ണുങ്ങളും ഈ അവസരം ഒരുപോലെ ആഹ്ലാദിയ്ക്കുന്നു.  ഇങ്ങനെ ഓരോ രാജ്യത്തിനും ഓരോ വിഭാഗത്തിനും അവരുടേതായ വിശ്വാസമുണ്ട്. 

ഒരു പെണ്‍കുട്ടി ഒരു യുവതിയാകുമ്പോള്‍ അവളില്‍ ഉണ്ടാകുന്ന പ്രകൃതിദത്തമായ മാറ്റങ്ങള്‍ എങ്ങിനെ അയിത്തം അല്ലെങ്കില്‍ ശുദ്ധിയില്ലായ്മ ആകുന്നു? 
പണ്ടുകാലങ്ങളില്‍ ഇത്തരം ആചാരങ്ങള്‍ നിലനിന്നിരുന്നതില്‍ പ്രായോഗികമായ, സാമൂഹികമായ, ശാസ്ത്രീയവുമായ പലതരത്തിലുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യമായി ആര്‍ത്തവം ഉണ്ടാകുമ്പോള്‍ അതിനെ ആഘോഷമായി കൊണ്ടാടിയിരുന്നതിന്റെ  പ്രധാനമായ കാര്യം ഒരു പെണ്‍കുട്ടി ഒരു യുവതിയാകുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ഈ മാറ്റത്തെകുറിച്ച് അവളെ ബോധവധിയാക്കുക എന്നതാണ്.   മറ്റൊരു കാരണം, അന്ന് കാലത്തെല്ലാം ആണ്‍കുട്ടിയുടെ വീട്ടുകാര്‍  പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നു കല്യാണത്തെക്കുറിച്ച് സംസാരിയ്ക്കുന്ന പതിവായിരുന്നു. അതിനാല്‍ ഒരു പെണ്‍കുട്ടി ഋതു മതിയായി എന്നത് സമൂഹത്തെ അറിയിയ്ക്കുക എന്ന ഒരു ഉദ്ദേശവും ഇതിനുപിന്നിലുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ അധികവും കൂട്ടുകുടുംബ സമ്പ്രദായമായിരുന്നു. അക്കാലത്തെ സ്ത്രീകള്‍ ജോലിയ്‌ക്കൊന്നും പോയിരുന്നില്ല. കുടുംബത്തിലെ കാരണവരും അമ്മായിഅമ്മയും എല്ലാം അടങ്ങുന്ന സ്ഥാനമാനങ്ങള്‍ അടക്കി ഭരിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് പരസ്പരം ഇടപഴകിയിരുന്നത് . അതിനാല്‍ ആര്‍ത്തവ കാലത്ത് അമിതമായി പണിയെടുക്കുന്നതുകൊണ്ടുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒരു സ്ത്രീയെ അവളുടെ കടമകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. എല്ലാ ദിവസവും കുടുംബഭാരം   പേറുന്ന ഇവള്‍ക്ക് ഈ ആര്‍ത്തവത്തിന്റെ പേരില്‍ മാത്രമാണ് ഒരല്‍പം വിശ്രമം ലഭിച്ചിരുന്നത്. ഇനി സാമൂഹികമായ കാരണങ്ങള്‍ പറയുകയാണെങ്കില്‍, അന്ന് കാലത്ത്  കുളിയ്ക്കാനും, തുണി കഴുകുവാനും, മൃഗങ്ങളെ കുളിയ്പ്പിയ്ക്കുവാനുമായി ജനങ്ങള്‍ ആശ്രയിച്ചിരുന്നത് പൊതുവായ ജലാശയങ്ങളെയാണ്.  ആര്‍ത്തവ രക്തം കലര്‍ന്ന വെള്ളം എല്ലാവരും ഉപയോഗിയ്ക്കുവാതിരിയ്ക്കാനായി അയിത്തം കല്പിയ്ക്കുകയും അവര്‍ക്ക് കുളിയ്ക്കാനായി പ്രത്യേക കുളങ്ങള്‍ നിയമിയ്ക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ മറ്റു സമയത്തെ പോലെ ഇറങ്ങി യാത്ര ചെയ്താല്‍ തുടര്‍ന്നുണ്ടാകുന്ന രക്തസ്രാവത്തെ കുറെ സമയം നിയന്ത്രിയ്ക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍  അന്നില്ലായിരുന്നു. അതിനാല്‍ മംഗള കാര്യങ്ങളില്‍ നിന്നും, പൊതു പരിപാടികളില്‍ നിന്നിം ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.  ശാസ്ത്രീയമായ കാരണങ്ങളില്‍ പ്രധാനം ശുചിത്വവും തന്നെയാണ്.  അന്ന് കാലത്ത് ആര്‍ത്തവകാല ശുചിത്വത്തിനു ഇന്നത്തെപോലുള്ള ആധുനിക സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു. അതിനാല്‍ സ്ത്രീകള്‍ അമിതമായി ജോലിചെയ്യുമ്പോഴും, യാത്രചെയ്യുമ്പോഴും നിയന്ത്രിയ്ക്കാന്‍ ആകാത്ത രക്ത സ്രാവം ശുചിത്വത്തെ ബാധിയ്ക്കുന്നു. അതിനാല്‍ സ്ത്രീകളെ അവരുടെ ദൈനംദിന ചര്യകളില്‍ നിന്നും അല്‍പ്പം മാറ്റിനിര്‍ത്തുന്നു. 

എന്നാല്‍ ഇന്നത്തെ കാലത്ത് ഈ സ്ഥിതിവിശേഷങ്ങള്‍ തികച്ചും വ്യത്യസ്തമായി. ഇന്ന് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ചും, ആ സമയത്തെ മുന്‍കരുതലിനെക്കുറിച്ചും, ശുചിത്വത്തെക്കുറിച്ചും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന വികാര വിചാരങ്ങളെയും, ശാരീരിക മാറ്റങ്ങളെയും ഹോര്‍മോണ്‍ വ്യത്യാസത്തെയും കുറിച്ച് ഒന്‍പതുവയസ്സില്‍ തന്നെ വിദ്യാലയങ്ങള്‍ വേണ്ടുന്ന അറിവും വിവരവും നല്‍കുന്നു. ഇന്ന് ആദ്യമായി ആര്‍ത്തവം തുടങ്ങുന്ന ഒരു പെണ്‍കുട്ടിയ്ക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കുന്നതിന് ഒരു 'ഇണങ്ങി'ന്റെ ആവശ്യമില്ല. അത് മാത്രമല്ല ഇന്നത്തെ കാലത്ത് ഈ ദിവസങ്ങളില്‍ മറ്റു ദിവസങ്ങളെപോലെതന്നെ ദൈനംദിന ജീവിതചര്യകള്‍ നിര്‍വ്വഹിയ്ക്കുന്നതിന്  അനുയോജ്യമായ പല തരത്തിലുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ധാരാളം നിലവിലുണ്ട്. അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളില്‍ പോകുന്നതിനോ, മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനോ കായികാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതിനോ ഒരു പ്രവര്‍ത്തിയ്ക്കും ആര്‍ത്തവം ഒരു തടസ്സമാകുന്നില്ല. ഈ സമയത്തുണ്ടാകുന്ന ചെറുതായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ആ ദിവസം തന്റെ ചുമതലകളില്‍ ഏര്‍പ്പെടണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിയ്ക്കാനുള്ള  സ്വാതന്ത്യ്രവും ഇന്ന് സ്ത്രീകള്‍ക്കുണ്ട്. അതിനാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ആര്‍ത്തവത്തെ അശുദ്ധിയായോ, അയിത്തമായോ കാണേണ്ടതായ ആവശ്യമില്ല. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനായി പ്രകൃതി സ്ത്രീയില്‍ മാത്രം നിക്ഷിപ്തമാക്കിയിട്ടുള്ള അനുഗ്രഹത്തെ അറപ്പോടെയും, വെറുപ്പോടെയും ഉറ്റു നോക്കേണ്ടതില്ല. ഇതിന്റെ പേരില്‍ സ്ത്രീ ഒരിടത്തും തരം താഴ്ത്തപ്പെടാതെ ഈ പ്രപഞ്ചശക്തിയെ ആദരിയ്ക്കാനും, ബഹുമാനിയ്ക്കാനും കഴിയണം.   
   
മതവിശ്വാസങ്ങളും, ചട്ടങ്ങളും, ശാസ്ത്രീയവും, പ്രായോഗികവും സാങ്കേതികവുമായ  അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവ സമാന്തരമായി സഞ്ചരിയ്ക്കുന്ന രണ്ടു രേഖകളാണ്.  മതപരമായ വിശ്വാസങ്ങള്‍ ഓരോ മതങ്ങളുടെയും ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കുന്നു. അതുപോലെതന്നെ വ്യക്തിപരമായ വിശ്വാസങ്ങള്‍ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഈ വ്യക്തിപരമായ വിശ്വാസങ്ങളെ ഒരാളില്‍ അടിച്ചെല്പിയ്ക്കാന്‍ ഒരു കൂട്ടായ്മയ്ക്കും പെട്ടെന്ന് കഴിയില്ല. മാറ്റങ്ങള്‍ പുരോഗമനത്തിനു അനിവാര്യമാണ്. തലമുറകളായി കൈമാറിപോന്ന (അന്ധ)വിശ്വാസമെന്ന രാത്രിയുടെ അന്ധകാരത്തെ തുടച്ചുമാറ്റുന്നതിനു അറിവാകുന്ന  സൂര്യോദയം വരെ കാത്തിരിയ്‌ക്കേണ്ടതുണ്ട്. ചില ആചാരങ്ങള്‍ കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് അനാചാരങ്ങളായി മാറുന്നു.  കാലമാറ്റങ്ങള്‍ക്കനുസരിച്ച് അത്തരം വിശ്വാസങ്ങള്‍, തലമുകളായി മാത്രമേ മാറ്റാന്‍ കഴിയൂ. അറിവിലൂടെ മാത്രമേ വളര്‍ന്നുവരുന്ന തലമുറയ്ക്ക് വിശ്വാസങ്ങളെയും, അന്ധവിശ്വാസങ്ങളെയും വേര്‍ത്തിരിയ്ക്കാന്‍ കഴിയൂ.   രാഷ്ട്രീയ ഒത്താശകളോടെയും, മതസമ്മര്‍ദ്ദങ്ങളാലും വിശ്വാസങ്ങളെ  പെട്ടെന്ന് മാറ്റിമറിയ്ക്കാനുള്ള  ശ്രമം സമൂഹത്തിന്റെ സമാധാനത്തിനു പലപ്പോഴും ഭീഷണിയാകുന്നു എന്ന സത്യത്തിനു കേരളം ഇന്ന് മൂകസാക്ഷിയാകുന്നു.             

ആര്‍ത്തവം അശുദ്ധിയാണോ? (എഴുതാപ്പുറങ്ങള്‍ - 34 : ജ്യോതിലക്ഷ്മി നമ്പ്യാര്‍ മുംബൈ)
Join WhatsApp News
Easow Mathew 2019-02-01 13:35:20


As Jyothylakshmi's other articles, this one too is aimed at reforming society. It is informative, educative, and at the same time very relevant to a recent controversial issue on certain religious beliefs in our society. Congratulations! Dr. E.M. Poomottil 

Vayanakkaaran 2019-02-01 14:47:11
ഒരാൾ  പാടത്ത്  പണിയെടുത്തും പറമ്പിൽ  കിളച്ചും  വീട്ടിലേക്ക്  വരുമ്പോൾ  ശരീരത്തിൽ ഒരു  മണമുണ്ടാകും .  അപ്പോൾ  ശരീരം ശുദ്ധമല്ല . അയാൾ കുളിച്ച്  ശരീരശുദ്ധി വരുത്തുന്നു. ആർത്തവ രക്തം കൊണ്ട്  സ്ത്രീകളുടെ ശരീരം അഴുക്കാകുന്നു.  ആർത്തവരക്തത്തിന്റെ ഒഴുക്ക്  നിൽക്കുന്നവരെ  അവരുടെ  ശരീരം ശുദ്ധമല്ല . 
P R Girish Nair 2019-02-01 11:23:46
ആർത്തവം ഒരു സ്ത്രീയെയും ആശുദ്ധിയാക്കുന്നില്ല എന്നു വ്യക്തമാക്കുന്ന ഒരു നല്ല ലേഖനം. അർത്തവത്തിന്റെ യാഥാസ്ഥിതിക കാഴ്ച്ചപാടിനെ തൂത്ത്റിഞ്ഞുകൊണ്ട് തികച്ചും പുരോഗമനപരവും ശാസ്ത്രീയപരവുമായ കാഴ്ചപ്പാട് ഉളവാക്കുന്ന സന്ദേശം പകരുന്നു.   ആർത്തവം ആശുദ്ധിയല്ല ഒരു സ്ത്രീയുടെ സ്വാഭാവിക ജീവപ്രക്രിയയുടെ ഭാഗമായിട്ടുള്ളതാണ്. ചുരുക്കിപ്പറഞ്ഞാൽ ആർത്തവം മാതൃത്വത്തിന്റെ ഭാഗമാണ്.

ഋതുമതി 2019-02-02 00:29:56
ആർത്തവം.. അശുദ്ധി... ഋതുമതി ..മണ്ണാംകട്ട . യുവതി യാവുമ്പോൾ  ആഘോഷങ്ങൾ എങ്കിൽ 
 യുവാക്കന്മാരും പൊടിമീശ മുളക്കുമ്പോൾ .. പൊടിമീശ കല്യാണം നടത്തട്ടെ . . അതാണ് 
അതിന്റെ ഒരു ഇത് .
അല്ല പിന്നെ ഇന്ത്യാ മഹാരാജ്യത്ത് സ്‌ത്രീകൾ നേരിടുന്നഒരേയൊരു പ്രശ്‌ന മാണ് ആർത്തവം !!!
വെമ്പൽ 2019-02-01 16:49:16
വിടരാൻ വെമ്പുന്ന പൂമൊട്ടേ
അകലെയല്ല പരാഗണം
വിദ്യാധരൻ 2019-02-01 17:47:58
ആർത്തവം അശുദ്ധമാണെന്നു 
ആർത്തലയ്‌ക്കുന്ന ഭോഷരേ 
നന്നായിരുന്നേനേ നീയൊക്കെ ഭൂമിയില്‍ 
വന്ന് പിറക്കാതിരുന്നിരുന്നെങ്കിൽ 

വിദ്യാധരൻ 
The PAD Man 2019-02-01 20:36:45
Sister, well written article. Can't dispute. However none of these are valid reasons for allowing women for a trecherous trek to Sabarimala.
Yes science and convenience and awareness has increased in last 30-40 years. However, mankind has over done the use of such sciene/convenience that they are now thinking of reversing the use of such convenience products.
PVC/Plastic/Plastic bags became so popular in last 30 years. Of late people and countries are fighting against use of plastic bags and going back to paper bags and cloth bags. As you well aware throwing away garbage inside platic bag is big environemtal cuprit and authorities are taking steps to prevent it.
Same way, have you thought about the safe carrying and disposing of used pads by menstruating ladies in the trecherous forest path? Today entire road side is littered with plastic bags. Tomorrow it is going to be these folded pads or blood stained soiled clothes to b carried by poor woman
As you say, it is not ayitham, our forefathers thought about all these difficulties. Your article is all about a non-issue, at least think like pad man and do something about it. Don't forget to watch movie PAD MAN
VAAYANAKKAARAN 2019-02-01 21:09:19
ചക്കയും മാങ്ങയും തിരിച്ചറിയാത്തവരോട്  എന്തു  പറയാൻ 
അശുദ്ധിക്കുട്ടി 2019-02-02 09:18:40
  

ഈ ലേഖനത്തിൽ പ്രതികരിച്ചിരിക്കുന്നത് പുരുഷന്മാർ മാത്രം. സ്ത്രീകളുടെ ഈ വിഷയത്തിൽ പുരുഷന്മാർക്ക് കാര്യമെന്ത? ഇത്തരം സംവാദങ്ങളിൽ പങ്കുകൊള്ളാൻ ഇവർക്ക് നാണമെന്ന ഒന്നില്ലേ! ഗർഭപാത്രത്തിന്റെ കണ്ണുനീരിൽ അവർക്കെന്തു കാര്യം?

സ്ത്രീകളെ ഏറ്റവും അധികം അവഹേളിക്കുന്നതും പീഡിപ്പിക്കുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ. ഹിന്ദുമതമെന്നാൽ കൂമ്പാരം കണക്കിന് അനാചാരങ്ങൾ നിറഞ്ഞിരിക്കുന്നു. മുഗളന്മാരും ക്രിസ്ത്യാനികളും ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് നൂറു കണക്കിന് തല്ലു കൂടിക്കൊണ്ടിരുന്ന  രാജ്യങ്ങളും അനാചാരങ്ങൾ നിറഞ്ഞ ഉപഭൂഖണ്ഡവുമാകുമായിരുന്നു. ഇവിടെ വന്നു ഹിന്ദുമതത്തെ പരിഷ്‌ക്കരിച്ച ബ്രിട്ടീഷുകാർക്കും മുഗളന്മാർക്കും ഒരു വലിയ സലിയൂട്ട്. രാജ റാം മോഹൻറോയ് ബ്രിട്ടീഷ് ഏജന്റായിരുന്നു. 

ഇന്ത്യയിലെ വർണ്ണ ജാതികൾ എന്തൊരു ക്രൂരന്മാരെന്നും ചിലപ്പോൾ ചിന്തിക്കാറുണ്ട്. കൂട്ടുകുടുംബം, കുടുംബത്തിൽ മൂത്തവൻ കല്യാണം കഴിക്കുക, വിവാഹിതയായി വരുന്ന സ്ത്രീയെ സഹോദരന്മാരും പങ്കിടുക, എന്തെല്ലാം ദുരാചാരങ്ങൾ. എന്നിട്ടും ആർഷ ഭാരത സംസ്ക്കാരമെന്ന് പൊങ്ങച്ചം പറഞ്ഞു നടക്കും. സ്ത്രീകൾക്ക് ആർത്തവം ഉണ്ടായാൽ പടിക്ക് പുറത്ത് കിടക്കണം. ആർത്തവം ആഘോഷം. ആർത്തവം ഉണ്ടാകുന്ന സ്ത്രീകൾ പരിശുദ്ധയല്ല, ചാണക വെള്ളം അതിലും പരിശുദ്ധം.

അടുത്ത കാലത്ത് ആർത്തവത്തെ എതിർത്തുകൊണ്ട് വിഡ്ഢികളായ അമേരിക്കൻ മലയാളികളും പ്രതിഷേധങ്ങളായി അമേരിക്കൻ തെരിവുകളിൽക്കൂടി പ്രകടനം നടത്തുന്നു. ലോകത്തിന്റെ മുമ്പിൽ ഓരോ മലയാളിയുടെയും ആത്മാഭിമാനം ഇക്കൂട്ടർ നശിപ്പിക്കുകയാണ്.   
Das 2019-02-04 02:08:25
Jyoti, No doubt, you deserve a salute first of all, for being in forefront the current affairs, as always !  To be precise, while upholding the traditional, sentimental high values associated with the biologically cyclical nature of human body process, it is proved that you have been successful enough to beautifully pen down on the issue of debate, thus conveying the right spiritual message to the common mass especially in this changing scenario of modern era 'woman empowerment' - considered to be a brilliant presentation overall, in my view ...  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക