Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 5 (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 01 February, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 5 (ജോര്‍ജ് പുത്തന്‍കുരിശ്)
ആപത്ത്, ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റി മറിക്കുന്ന വളരെ പ്രബലമായ ഒരു ശക്തിയാണ്. ചിലര്‍ അവരുടെ അത്തരം അനുഭവങ്ങളെ മറ്റുള്ളവര്‍ക്കും പ്രയോചനമുണ്ടാകതക്കരീതിയില്‍ രുപാന്തരപ്പെടുത്തിയെടുക്കും മറ്റു ചിലര്‍ അതിനെ കയ്പുള്ളതാക്കി ഉള്‍വലിയും. ജീവിതത്തിലെ കയ്പുള്ള അനുഭവങ്ങള്‍ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ അതിന്റെ പിന്നിലെ ചേതോവികാരം മനുഷ്യവര്‍ക്ഷത്തോടുള്ള സ്‌നേഹം അല്ലാതെ മറ്റെന്തായിരിക്കാം? അവര്‍ക്ക് വന്ന അനുഭവം മറ്റൊരാള്‍ക്ക് സം‘വിക്കാതിരിക്കട്ടെ എന്ന നിസ്വാര്‍ത്ഥ ചിന്തയും, സ്‌നേഹ പ്രവാഹത്തിലെ അവരുടെ ഹൃദയത്തിലെ മുറിവുകള്‍ ഉണങ്ങുകയുള്ളു എന്ന് ദൃഡമായ വിശ്വാസവും ആയിരിക്കാം അതിന്റെ പിന്നിലെ പ്രേരക ശക്തി. ജീവിതത്തെ ‘സ്മീകരിക്കുന്ന അവസ്ഥയാലും സമാനാവസ്ഥയിലായവരെ പുനര്‍ ജനിപ്പിക്കാം എന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കുളുടെ സൃഷ്ടിയാണ്,അമേരിക്കയെ കൂടാതെ, ഇന്ന് ലോകം എമ്പാടും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ‘ആംബര്‍ അലെര്‍ട്ട്’
‘ആംബര്‍’ അലെര്‍ട്ട് അല്ലെങ്കില്‍ ‘ചൈല്‍ഡ് അബ്ഡക്ഷന്‍ എമര്‍ജെന്‍സി അലെര്‍ട്ട്’ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറില്‍ അമേരിക്കയില്‍ ആരംഭിച്ചതാണ്. അമേരിക്കാസ് മിസ്സിങ്ങ് ബ്രോഡ്കാസ്റ്റിങ്ങ് റെസ്‌പോണ്‍സ് എന്നതിന്റെ സംക്ഷേപമാണ് ‘ആംബര്‍’ എന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍, ടെക്‌സസ്സിലെ ആര്‍ലിങ്ടണലില്‍ നിന്ന് തട്ടികൊണ്ടു പോയി കൊല ചെയ്ത ആംബര്‍ ഹെയിഗര്‍ എന്ന ഒന്‍പത് വയസ്സുള്ള കുട്ടിയുടെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണിത്.സ്വന്തം സഹോദരനോടൊത്ത് സൈക്കിള്‍ ഓടിച്ചു കൊണ്ടിരുന്നപ്പോളാണ് ആംബറിനെ ആജ്ഞാതനായ ആരോ ഒരാള്‍ തട്ടികൊണ്ടു പോകുന്നത്. ഇത് കണ്ടു നിന്നിരുന്ന ഒരു ദൃക്‌സാക്ഷി പൊലീസിനെ വിവരം അറിയിക്കുകയും അതുപോലെ സഹോദരന്‍ റിക്കി ഓടിച്ചെന്ന് അമ്മയോടും വലിയച്ഛനോടും വലിയമ്മയോടും സംഭവിച്ച വിവരം അറിയിച്ചു. ആംബറിന്റെ അമ്മ ഡോണാ ടി. വി. മാധ്യമങ്ങളേയും അതുപോലെ എഫഐയേയും വിവരം ധരിപ്പിച്ചു. അയല്‍വാസികളും അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. തട്ടികൊണ്ടുപോയതിന്റെ നാലാം ദിവസം വീട്ടില്‍ നിന്നും നാലു മൈല്‍ അകലമുള്ള ഒരരുവിയില്‍ നിന്ന് ആംബറിന്റെ മൃതദേഹം കണ്ടു കിട്ടി.

ആംബറിന്റെ മാതാപിതാക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല പൊലീസ് അവരോട് തങ്ങളുടെ മകളെ കുറിച്ചു പറയുന്ന വാര്‍ത്ത സത്യമാണോയെന്ന്. അവരുടെ വിലമതിയ്ക്കാനാവാത്ത മാലഖ ഒരിക്കല്‍ തിരികെ വരുമെന്ന് അവര്‍ പ്രത്യാശിച്ചു. എന്നാല്‍ഇന്നുവരെ ആംബറിന്റെ കുറ്റവാളിയെ കണ്ടെത്താനോ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ കഴിഞ്ഞിട്ടില്ല. ആര്‍ലിങ്ടണിലുള്ള ഡിക്റ്ററ്റീവിസിന് വല്ലപ്പോഴും കിട്ടുന്ന സുചനകളെ അവര്‍ പിന്‍തുടരുമെങ്കിലും ഇതുവരേയും അതിനൊന്നും കേസിന്റെ കാര്യത്തില്‍ ഒരു തുമ്പും ഉണ്ടാക്കാന്‍സഹായിച്ചിട്ടില്ല. ആംബറിന്റെ ശവസംസ്കാരം കഴിഞ്ഞ് അധിക ദിവസം ആകുന്നതിന് മുന്‍പ്, ആംബറിന്റെ മാതാവ്, കുട്ടികളെ തട്ടികൊണ്ടു പോകുന്നവരെയും ലൈംഗിക കുറ്റവാളികളേയും പിടികൂടുവാനും ശിക്ഷിക്കുവാനുമുള്ള കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ടാക്കണമന്നൊവശ്യപ്പെട്ടു

അധികം വൈകാതെ തന്നെ ആംബറിന്റെ മാതാപിതാക്കള്‍, ‘പീപ്പിള്‍ എഗന്‍സ്റ്റ് സെക്‌സ് ഒഫന്റേഴ്‌സ് (പി.എ.എസ്.ഒ)’ സ്ഥാപിച്ചു അതുപോലെ ടെക്‌സസിലെ നിയമനിര്‍മ്മാതാക്കളെ കൊണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതിനായി ജനങ്ങളില്‍ നിന്ന് ഒപ്പു ശേഖരണവും ആരംഭിച്ചു. പി.എ.എസ്.ഒയുടെ പ്രവര്‍ത്തനത്തിനായി ഗോഡ്‌സ് പ്ലെയിസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫീസ് നല്‍കുകയും, ലോക്കല്‍ മീഡിയാ ദിവേസന ആവശ്യമായ പ്രചരണം നല്‍കുകയും ചെയ്തു.പല കമ്പനികളും എല്ലാവിധ സഹായ സഹരണങ്ങളും നല്‍കി. കോണ്‍ഗ്രസ്സ് മാന്‍ മാര്‍ട്ടിന്‍ ഫ്രോസ്റ്റ് മാര്‍ക്ക് ക്ലാസിന്റെ സഹായത്തോടെ ആംബര്‍ ഹെയിഗര്‍മാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ആദ്യ രൂപരേഖ തയാറാക്കി. നാഷണല്‍ സെക്‌സ് ഒഫെന്‍ഡറി റെജിസ്റ്ററി ആരംഭിക്കുവാനുള്ള നിയമം നടപ്പാക്കി കൊണ്ടുള്ള ബില്ലില്‍, ബില്‍ക്ലിന്റണ്‍ ഒപ്പു വച്ചപ്പോള്‍ ആംബര്‍ ഹെയിഗര്‍മാന്റ രണ്ടു മാതാപിതാക്കളും സന്നിഹിതരായിരുന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍ ആംബറിന്റെ ഉറ്റ സീഹൃത്തിന്റെ അമ്മ ബ്രൂസ് സീബര്‍ട്ടും റിച്ചഡ് ഹെയിഗര്‍മാനും ആര്‍ലിങ്ടണിലെ ഒരു മാധ്യമ ചര്‍ച്ചാ യോഗത്തില്‍ പങ്കെടുത്തു. അതില്‍ സീബര്‍ട്ട് മാധ്യമങ്ങളും പൊലീസും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്നതിനെ തടയാനായി വളരെയേറെ സഹായിക്കാന്‍ കഴിമെന്നു വാദിച്ചു. കെആര്‍എല്‍ഡി റേഡിയോ സ്‌റ്റേഷന്റെ ഒരു റിപ്പോര്‍ട്ടര്‍ സി. ജെ വീലര്‍ ആ ആശയത്തെ ഡാലസ്സ് പോലീസ് ചീഫുമായി ചര്‍ച്ച ചെയ്തു. അധികം വൈകാതെ സീബര്‍ട്ടിന്റെ ആശയത്തില്‍ നിന്ന് ആദ്യത്തെ ആംബര്‍ അലെര്‍ട്ട് ആരംഭിച്ചു. അടുത്ത രണ്ടു വര്‍ഷം ആംബര്‍ അലെര്‍ട്ട് പങ്കെടുക്കുന്ന റേഡിയോ സ്‌റ്റേഷനില്‍ നിന്നു മാത്രമെ പ്രക്ഷേപണം ചെയ്തിരുന്നുള്ളു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടില്‍, കുട്ടികളെ ആരെങ്കിലും തട്ടികൊണ്ടുപോയാള്ള ചുറ്റുപാടുമുള്ള സമൂഹത്തെ അറിയിക്കുന്നതിനായി, ചൈല്‍ഡ് അലെര്‍ട്ട് ഫൗണ്ടേഷന്‍ ആദ്യത്തെ പൂര്‍ണ്ണമായും യാന്ത്രികമായി നിയന്ത്രിക്കുന്ന അലെര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. പ്രാദേശിക റേഡിയോ സ്‌റ്റേഷന്‍. ടി.വി. സ്‌റ്റേഷന്‍, പൊലീസ് സ്‌റ്റേഷന്‍, ന്യൂസ് പേപ്പര്‍, ഇന്റര്‍നെറ്റ് ടെക്‌സറ്റ് മെസേജ്, സെല്‍ഫോണ്‍ ഇവയെല്ലാം പ്രയോചനപ്പെടുത്തി അലെര്‍ട്ട് സിസ്റ്റം കുടുതല്‍ കാര്യക്ഷമതയുള്ളതാക്കി.
രണ്ടായിരത്തില്‍ യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് എച്ച്. റെസലൂഷന്‍ അറൂനൂറ്റി അഞ്ച് അംഗീകരിക്കുകയും, രാജ്യമൊട്ടാകെ ആംബര്‍ അലെര്‍ട്ട് ആരംഭിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രണ്ടായിരത്തി രണ്ടോടു കുടി ഇരുപത്തിയാറു സ്‌റ്റേറ്റുകള്‍ ആംബര്‍ അലെര്‍ട്ട് നടപ്പിലാക്കി. സെനറ്റേഴ്‌സായ കെ ബെയിലി ഹച്ചഡ്‌സണും ഡയാന്‍ ഫൈന്‍സ്‌റ്റൈനും ചേര്‍ന്ന്, സ്‌റ്റേറ്റുകള്‍ തമ്മില്‍ ആംബര്‍ അലെര്‍ട്ടിനെ ഏകോപിപ്പിക്കുവാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു കോഓര്‍ഡിനേറ്ററിനെ നിയമിച്ചു. അതുപോലെ സ്‌റ്റേറ്റുകള്‍ ആംബര്‍ അലര്‍ട്ടിനെ വികസില്‍പ്പിക്കുവാനും ഹൈവേകളില്‍ ആംബര്‍ അലെര്‍ട്ട് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുവാനുമായി ഇരുപത്തി അഞ്ചു മില്ലിയണ്‍ ഡോളര്‍ വച്ച് ധനസഹായവും നല്‍കി. ഇന്ന് ക്യാനഡ, യൂറോപ്പ്, മെക്‌സിക്കോ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അടക്കം ആംബര്‍ അലെര്‍ട്ട് നടപ്പിലാക്കി കഴിഞ്ഞു.

വിപത്തിനേയോ കഷ്ടതയേയോ നാം അനുവദിച്ചാല്‍ അത് നമ്മളെ തകര്‍ക്കുകയോ ഉണര്‍ത്തുകയോ ചെയ്യും. പലപ്പോഴും പലരേയും വിപത്ത് ഒരിക്കലും എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധം തകര്‍ത്തു കളയുന്നു. എന്നാല്‍ ചിലരെ സംബന്ധിച്ചടത്തോളം വിപത്തും കഷ്ടതയും അവരുടെ യഥാര്‍ത്ഥമായ ആത്മസത്തയെ കണ്ടെത്താന്‍ സഹായിക്കുന്നു. ആംബര്‍ അലെര്‍ട്ടിന്റെ പിന്നിലെ ആത്മാവ് നിങ്ങളില്‍ നിസ്‌തേജമായ ഒരു ഫീനിക്‌സ് പക്ഷിയുണ്ടെങ്കില്‍ അതിനെ ഉണര്‍ത്തി പറപ്പിക്കുവാന്‍ സഹായകരമായി തീരട്ടെയെന്ന് ആശംസിക്കുന്നു.

ചിന്താമൃതം:
എല്ലാം വിചാരിച്ചതുപോലെ നടക്കുമ്പേള്‍ ഏതു മനുഷ്യനം വിജയിക്കാന്‍ കഴിയും. എന്നാല്‍ ഏതു മനുഷ്യനാണോ അവന്റെ വിപത്തിനെ അതിജീവിക്കാന്‍ കഴിയുന്നത് അവന് മാത്രമെ ചാമ്പ്യന്‍ ആകാന്‍ കഴിയു. (ജോക്ക് യിങ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക