Image

അവള്‍ ....? (പ്രണയ വാര രചനകള്‍- കവിത: ജയന്‍ വര്‍ഗീസ്)

Published on 05 February, 2019
അവള്‍ ....? (പ്രണയ വാര രചനകള്‍- കവിത: ജയന്‍ വര്‍ഗീസ്)
ആടിമേഘ മുലക്കച്ചയഴിച്ചു വച്ചൂ,
ആ കവിളി ലരുണിമ യൊളിച്ചു വച്ചൂ,
ആലുവാപ്പുഴയില്‍ നീരാട്ടിനിറങ്ങിയ
ആതിര രാവിലെപ്പെണ്ണേ,
അന്പിളിപ്പെണ്ണേ,

ആയിരം തിരിയിട്ട നിലവിളക്കെരിയുമീ
ആകാശ ശ്രീകോവിലില്‍,
ആരുടെ മാനസ റാണിയായോമലാള്‍
ആരാധനക്കു വന്നു,
ആ ചുണ്ടിലാരുടെ തേന്‍കണം തുളുന്പി നിന്നു?

ആരുടെ മനസ്സിലു, മന്‌പെയ്തു മലരന്പന്‍
ആവനാഴി യൊഴിവാക്കു മീ വേളയില്‍,
ആ തിരു നെറ്റിയില്‍ ചന്ദനക്കുറിയണി
ഞ്ഞാരെയോ കടമിഴി യെറിഞ്ഞു നിന്നൂ,
ആ മാറി, ലായിരം മോഹങ്ങള്‍ വിതുന്പി നിന്നു !
Join WhatsApp News
വിദ്യാധരൻ 2019-02-09 19:52:39
ആലുവാപ്പുഴയിലന്നവൾ
നീരാട്ടിനിറങ്ങുംനേരം 
കാറ്റങ്ങടിച്ചീടുകയാൽ
കൊണ്ടർവേണി 
ഉടുത്തിരുന്ന വസനം
പാറിപറക്കയാൽ 
കണ്ടേൻ ഞാൻ 
കാമൻ കളിച്ചു 
കൂത്താടിടുന്ന പുണ്യസ്ഥലം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക