Image

എഴുപത് വയസ്സ് കഴിഞ്ഞവര്‍ മാറിനിന്ന് യുവാക്കള്‍ക്ക് സീറ്റു കൊടുക്കണം (മോന്‍സി കൊടുമണ്‍)

Published on 05 February, 2019
 എഴുപത് വയസ്സ് കഴിഞ്ഞവര്‍ മാറിനിന്ന് യുവാക്കള്‍ക്ക് സീറ്റു കൊടുക്കണം (മോന്‍സി കൊടുമണ്‍)
ഇടതും വലതും മാറി മാറി ഭരിച്ചിട്ടും കേരള ജനതക്ക് വലിയ ഗുണമൊന്നും നേടിയെടുക്കാന്‍ സാധിച്ചില്ല യെന്നുള്ള നഗ്‌ന സത്യം എവര്‍ക്കുമറിയാം. രണ്ടു മുന്നണിയിലും തല നരച്ച മൂത്ത കിളവന്‍മാര്‍ ചില മുതുകാള പശുവിനെ മെനക്കെടുത്തുന്ന മാതിരി നില്‍ പ്പുണ്ട്. പഴയ കിളവന്‍മാര്‍ ഏത് പാര്‍ട്ടി യിലും മുശ െന്‍മാരായി പാര്‍ട്ടിക്കു വിലങ്ങുതടിയായി നില്‍ക്കുന്നു. ലോകസഭാ സീറ്റിലേക്ക് മൂന്നു പ്രാവശ്യം മത്സരിച്ച വരെ മാറ്റി നിര്‍ത്തി ചെറുപ്പക്കാരെ മുന്നോട്ടു വിടണം. നിരന്തരം പോസ്റ്റ് ഒട്ടിക്കുകയും കൊടി പിടിക്കുകയും ചെയ്യുനവരെ തഴഞ്ഞിട്ട് സിനിമാക്കാരെ തല്ലിക്കയറ്റുന്ന പ്രവണത ലജ്ജാകരം തന്നെ '. ചെറുപ്പക്കാര്‍ക്ക് പ്രാതിനിഥ്യം കൊടുക്കാതെ വെറും കിളവന്‍മാരെ മുന്നോട്ടു വിട്ടാല്‍ വികസനം മുരടിക്കയേയുള്ളുശ അവരാണ് പാര്‍ട്ടി പിളര്‍ത്തി കുത്തക ആധിപത്യം പാര്‍ട്ടിയില്‍ സ്ഥാപിക്കക്കുക. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ഇതില്‍ അഗ്രഗണ്യരാണ്. രാഹുല്‍ പറയുന്ന വനിതാ പ്രാധിനിത്യം കോണ്‍ഗ്രസ്സില്‍ കാണുന്നില്ല .അത് പോലെ സി.പി.എമ്മിലും ഉണ്ട്. ഷാഫി പ്രഭാകരന്‍ ശബരിനാഥ്, ബെന്നി ബഹനാന്‍ , ഈഡന്‍ , സിദ്ധിഖ് ,ആന്‍ റ്റോ ആന്റണി മുതലായ ചെറുപ്പക്കാര്‍ മുന്നോട്ട് വരട്ടെ. കെ.എം മാണി ,പി .ജെ.ജോസഫ് ഉമ്മന്‍ ചാണ്ടി കെ.വി തോമസ് പി.ജെ.കുര്യന്‍ ഇവര്‍ മാറി നിന്ന് പാര്‍ട്ടിയെ നയിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. അതുപോലെ വളര്‍ന്നു വരുന്ന കറ പുരളാത്ത ഐ.എ .എസ്സുകാര്‍ മുന്നോട്ടു വരുന്നുണ്ട്. അവര്‍ക്കു പിന്തുണ നല്‍കാന്‍ യുവതലമുറ മുന്നോട്ടു വരണം. തല നരച്ചവര്‍ പാര്‍ട്ടിയെ നയിച്ചുകൊണ്ട് ചെറുപ്പക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. പഴയ തലച്ചോറില്‍ നിന്ന് പുതുപുത്തന്‍ വികസനം വരാന്‍ തടസ്സമായി നില്‍ക്കുന്നതാണ് എല്ലാ പ്രശ്‌നത്തിനും കാരണം.

ഇപ്പോള്‍ ചുവരെഴുത്തിലല്ല സോഷ്യല്‍ മീഡിയ കളിലാണ് കാര്യങ്ങള്‍ നടക്കുന്നത്. പടു കിഴവന്‍ മാര്‍ക്ക് കാര്യങ്ങള്‍ ഇപ്പോഴും മനസ്സിലാകുന്നില്ല .ഇവര്‍ മാറി കേരളത്തിന് ഒരു മാറ്റം വരണം. ബി ജെ പി യിലേക്ക് ഒന്നു നോക്കിയാല്‍ അവിടെയെല്ലാം യുവജനങ്ങളാണ് നേതാക്കള്‍ അത് കൊണ്ട് പാര്‍ട്ടിക്കു വളര്‍ച്ചയുണ്ടായി.പക്ഷെ തെറ്റുപറ്റിയത് അല്‍ഫോന്‍സ് കണ്ണന്താനത്തിനെ മന്ത്രിയാക്കിയതാണ് അല്ലെങ്കില്‍ പാര്‍ട്ടി വീണ്ടും വളര്‍ന്നു വരുമായിരുന്നു. പക്ഷെ അവരുടെ വളര്‍ച്ച കേരളത്തില്‍ ശുഷ്ക്കിച്ചിരിക്കയാണ് വളരാന്‍ പറ്റിയ വളക്കൂറുള്ള മണ്ണ് കേരളത്തില്‍ ഇല്ല കാരണം ദൈവത്തില്‍ സ്വന്തം നാട്ടില്‍ വര്‍ഗ്ഗീയതക്ക് സ്ഥാനമില്ലയെന്നുള്ളതാണ്. എന്നാലും യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ അവര്‍ കാണിക്കുന്ന ശുഷ്കാന്തി ഒരു പക്ഷെ പാര്‍ട്ടിയെ വിപുലപ്പെടുത്താം. എന്തായാലും വനിതകള്‍ക്കും യുവജനങ്ങള്‍ക്കും പ്രാധിനിത്യമില്ലാത്ത പാര്‍ട്ടികളുടെ വളര്‍ച്ച മുരടിക്കും അതുപോലെ നാടിന്റെ വികസനവും മുരടിക്കുമെന്നതില്‍ സംശയമില്ല.
Join WhatsApp News
ഞെക്കി ഇറക്കാതെ മോനോ, നാറ്റം നാറ്റം 2019-02-06 19:24:40
കഴിവ് ഉള്ളവര്‍ ഏതു പ്രായക്കാര്‍ ആയാലും അവര്‍ വളരും. ന നിങ്ങളും ഒരിക്കല്‍ വയസന്‍ ആകും എന്നത് ഓര്‍ക്കണം. നിങ്ങളുടെ അപ്പനും അമ്മയും എഴുപതു കഴിഞ്ഞവര്‍ അല്ലേ? അവരെ താഴെ ഇറക്കി നിങ്ങള്‍ അവരുടെ കട്ടിലില്‍ കേറി കിടക്കുമോ? വിചാര വേദിയിലെ സ്ഥിരം മെംബേര്‍സ് എല്ലാം വളരെ പ്രായം ഉള്ളവര്‍ ആണ്. നിങ്ങള്‍ ഞങ്ങളെ തളളി താഴെ ഇടുമോ?- വിചാരവേദി മെമ്പര്‍.
Vikaravedi 2019-02-07 09:03:45
Vikaravedi ennoru kelavers sangamam. That is true
. Nothing else. Sora parayan oru othu koodal station.
Kerala Center.
Politics 2019-02-07 15:11:37
Why old people staying in the election again. We have yougsters  a lot.
Moncy said that old people just move to direct the party and youngsters must be the candidate 
That's it. A good idiea
josecheripuram 2019-02-07 16:08:27
The way we think is wrong, how many of us are willing to give up our positions, if any of our positions .we cling is wrong .Get the fuck out of it.  ,WHY WE HAVE TO BE A "KADAL KIZAVAN".
George Neduvelil 2019-02-09 15:20:49
രാഹൂൽ പറഞ്ഞ  വനിതാസാന്നിധ്യം കോൺഗ്രസിൽ
കാണുന്നില്ല എന്ന മോൻസിയുടെ പരാതി ശരിയല്ല.
രാഹൂൽ പറഞ്ഞതിൻറ്റെ പൊരുൾ മോൻസി
മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു. കോൺഗ്രസ്സിലെ
മറ്റു നേതാക്കൾ പണ്ടുകാലത്തെ പെണ്ണുങ്ങളെപോലെ
നിന്നും പെരുമാറിയും കോൺഗ്രസിൽ വനിതാ
സാന്നിധ്യം ഉണ്ടെന്ന തോന്നൽ ഉണ്ടാക്കണമെന്നേ
രാഹൂൽ പറയാതെ പറഞ്ഞുള്ളൂ. എഴുതാപ്പുറം
പറയല്ലേ മോൻസി!       
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക