Image

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ വൈദിക മന്ദിരം ആശിര്‍വാദം ചെയ്തു

Published on 06 February, 2019
മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ വൈദിക മന്ദിരം ആശിര്‍വാദം ചെയ്തു
 

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിലെ പുതിയ വൈദിക മന്ദിരത്തിന്റെ ആശിര്‍വാദ കര്‍മം മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു. ഫെബ്രുവരി 3 ന് സെന്റ് മാത്യൂസ് ചര്‍ച് ഫോക്‌നറില്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയോടു കൂടി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. 

പുതിയ ചാപ്ലിയനായി നിയമിതനായ ഫാ. പ്രിന്‍സിന് സ്വീകരണം നല്‍കുകയും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം മിഷന് നേതൃത്വം നല്‍കിയ ഫാ. തോമസ് കുമ്പുക്കലിനെ നന്ദിയോടെ ഓര്‍ക്കുകയും ചെയ്തു. 

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജനുവരി 31 ന് നാമഹേതുക തിരുനാള്‍ ആഘോഷിച്ച ബോസ്‌കോ പിതാവിന് ആശംസകള്‍ നേരുകയും കേക്ക് മുറിച്ച് സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്നു പുതിയ വൈദിക മന്ദിരത്തിന്റെ ആശിര്‍വാദവും നടന്നു. വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. മാര്‍ട്ടിന്‍, ഫാ. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു. 

കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തില്‍, ഷിനു ജോണ്‍, സെക്രട്ടറി ഷിജു കുരുവിള, മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക