Image

ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ!! കാരണം.. മോഷണ ആരോപണവുമായി സംവിധായകന്‍ രംഗത്ത്

Published on 07 February, 2019
ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ!! കാരണം.. മോഷണ ആരോപണവുമായി സംവിധായകന്‍ രംഗത്ത്

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ നിപ്പ. വടക്കന്‍ കേരളത്തെ ഒന്നടങ്കതം ഭീതിലാഴ്ത്തിയ രോഗമായിരുന്നു നിപ്പ. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഈ അസുഖത്തിന് വളരെ എളുപ്പത്തില്‍ സാധിച്ചിരുന്നു. നിപ്പയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചിട്ടുമുണ്ട്.

ഇപ്പോഴിത ചിത്രത്തിനെതിരെ സ്റ്റേയുമായി സംവിധായകന്‍ 

ഉദയ് ആനന്ദ് രംഗത്ത്.പകര്‍പ്പവകാശം ലംഘിച്ചു എന്ന പരാതിയിലാണ് ചിത്രത്തിന് സ്റ്റേ അനുവദിച്ചത്.എറണാകുളം ജില്ല കോടതിയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഈ മാസം ( ഫെബ്രുവരി 16 ന്) കസ് വീണ്ടും പരിഗണിക്കും.

ചിത്രത്തിന്റെ പേരായ വൈറസും കഥയും തന്റേതാണെന്ന് ആരോപിച്ചായിരുന്നു ഉദയ് ആനന്ദന്‍ കോടതിയെ സമീപിച്ചത്. 2018 നവംബറില്‍ വൈറസ് എന്ന പേരില്‍ കഥ രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് സംവിധായകന്‍ കോടതിയില്‍ വാദിച്ചു. അതിന്റെ പകര്‍പ്പ് അവകാശ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ചിത്രം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ ഇയാള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൂടാതെ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ ചിത്രീകരണം കോഴിക്കോട് മെഡിക്കല്‍ കേളേജ് കേന്ദ്രീകരിച്ച്‌ ആരംഭിച്ചിരുന്നു. അതേസമയം കേസ് ഈ മാസം( ഫെബ്രുവരി 16 ന്) വീണ്ടും പരിഗണിക്കും. സ്റ്റേയുമായി ബന്ധപ്പെട്ട് പ്രതികരണം അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക