Image

മോഹന്‍ലാലിന്റെ ഒറിജിനല്‍ 'രൂപം' ഇതാണെന്ന് രഞ്ജിനി; പൊങ്കാലയിട്ട് ആരാധക വെട്ടുകിളി കൂട്ടം

Published on 07 February, 2019
മോഹന്‍ലാലിന്റെ ഒറിജിനല്‍ 'രൂപം' ഇതാണെന്ന് രഞ്ജിനി; പൊങ്കാലയിട്ട് ആരാധക വെട്ടുകിളി കൂട്ടം
സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്‍താരങ്ങള്‍ക്കാണെന്ന് നടി രഞ്ജിനി. സ്ത്രീകളെ മാത്രം പരിസഹിച്ചുകൊണ്ടുള്ളവ അവഗണിക്കാനാകില്ലെന്നും രഞ്ജിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചിത്രം എന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച്‌ പരിഹാസ്യ രൂപേണ ട്രോളുകള്‍ ഉണ്ടാക്കിയിരുന്നു. ഇത് പോസ്റ്റ് ചെയ്തു കൊണ്ടാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ രഞ്ജിനിയുടെ പോസ്റ്റിനു താഴെ ആരാധകരുടെ അസഭ്യവര്‍ഷമാണ്. നടിയെ കടന്നാക്രമിക്കുകയാണ് ഫാന്‍സ് വെട്ടുകിളി കൂട്ടങ്ങള്‍.

Join WhatsApp News
josecheripuram 2019-02-07 13:04:58
Men stay united in attacking a women but women stay divided in supporting a women.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക