Image

സോഷ്യലിസം വന്നാല്‍? (ബി ജോണ്‍ കുന്തറ)

Published on 07 February, 2019
സോഷ്യലിസം വന്നാല്‍? (ബി ജോണ്‍ കുന്തറ)
കഴിഞ്ഞ ദിനം, പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ ഒരുവിഷയം, അമേരിക്കഉടലെടുത്തത് വ്യക്തിസ്വാതന്ദ്ര്യം മുന്നില്‍കണ്ട് ആ സ്വാതന്ദ്ര്യം നശിപ്പിച്ചു ഭരണാധിപതികളുടെ പാവകളായി അമേരിക്കന്‍ ജനത മാറുമെന്ന് ആരും മോഹിക്കേണ്ട.സോഷ്യലിസം അമേരിക്കയില്‍ വരുകയില്ല.

ആ സന്നര്‍ഭത്തില്‍ സദസ് ഉണര്‍ന്നു ഭൂരിഭാഗം കരഘോഷം തുടങ്ങി ക്യാമറകള്‍ സദസ്യരില്‍ ഡെമോക്രാറ്റ് അംഗങ്ങളുടെ ഭാഗത്തേക്ക് തിരിച്ചു.ഒട്ടനവധി ഡെമോക്രാറ്റ്‌സ് കടന്നല്‍ കുത്തിയ മുഖവുമായി ഇരിപ്പടത്തില്‍ ഇരുന്നു.എന്നാല്‍ നാന്‍സി പൊളോസിയും ചക് ഷൂമറും കൈകൊട്ടില്‍ പങ്കുചേര്‍ന്നു. ബെര്‍ണി സാണ്ടേഴ്‌സിന്‍റ്റെയും , ഒകേഷ്യ , കമല ഹാരിസ് ഇവരുടെ മുഖങ്ങള്‍ രക്ത രഹിതമായിമാറി.

മനുഷ്യരാശിയുടെ പരിണാമദിശയെപ്പറ്റി, ചാള്‍സ് ഡിക്കെന്‍സ് എഴുതി, "നല്ല സമയങ്ങള്‍, മോശം സമയങ്ങള്‍, മണ്ടത്തരങ്ങളുടെ സമയങ്ങള്‍" ഇതില്‍ ആദ്യരണ്ടു ദിശകള്‍ പലപ്പോഴുീ നമ്മുടെ നിയന്ത്രണങ്ങല്‍ക്കും, ആഗ്രഹങ്ങള്‍ക്കും അധീതമാല്ലാതെ സംഭവിക്കാറുണ്ട് എന്നാല്‍ ഒട്ടനവധി മഠയത്തരങ്ങള്‍ നാംതാനേ തലയില്‍ വലിച്ചുകയറ്റുന്നവ.

സോഷ്യലിസം, എന്തെന്നും, അത് ഒരു രാജ്യത്ത്,ജനതയില്‍ എങ്ങിനെ പ്രവൃത്തിച്ചിട്ടുണ്ട്, പ്രവര്‍ത്തിക്കുന്നു എന്നെല്ലാമുള്ളത് ഒരാള്‍ക്കും പുതിയൊരു വിവരമല്ല. നാം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഒരു ഭരണസംവിധാനം.

സോഷ്യലിസം, വായിക്കുവാനും കേള്‍ക്കുവാനും സുഖമുള്ളൊരു വ്യവസ്ഥിതി. താളുകള്‍ അധികമൊന്നും മറിച്ചുനോക്കേണ്ട ഗ്രഹിക്കുന്നതിന് മറ്റു രാജ്യങ്ങളില്‍ സോഷ്യലിസം എങ്ങിനെ ഉടലെടുത്തു,അതില്‍നിന്നും ഓരോ രാജ്യത്തും ജനതയുടെ അനുഭവങ്ങള്‍, എത്രനാള്‍ ഈ സിദ്ധാന്തം ഒട്ടനവധി രാജ്യങ്ങളില്‍ നിലനിന്നു.സമ്പല്‍വ്യവസ്ഥയിലും, ജനതയുടെ ജീവിതത്തിലും.

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍, അമേരിക്കയില്‍ വന്ന മാറ്റങ്ങള്‍ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് മാറ്റിനിറുത്തി പരിശോതിച്ചു നോക്കൂ.ഇവിടെ നല്ല സമയങ്ങളും, മോശം സമയങ്ങളും മാറി മാറി വന്നിട്ടുണ്ട്,വരുന്നുണ്ട് എന്നാല്‍ വിയറ്റ്‌നാം വാര്‍ ഒഴിച്ചാല്‍,മഠയത്തരങ്ങളുടെകാലം വന്നിട്ടില്ല.

അമേരിക്കയില്‍ മുതലാളിത്ത വ്യവസ്ഥിതി, ഈരാജ്യത്തിന്‍റ്റെ ഉല്‍പ്പത്തി സമയംമുതല്‍ നിലനില്‍ക്കുന്നു.ജീവിത നിലവാരം എല്ലാവര്‍ക്കും ഒരു തുല്യാവസ്ഥയില്‍ എത്തിയിട്ടില്ല എന്നിരുന്നാല്‍ ത്തന്നെയും ആരുമിവിടെ കഷ്ടത അനുഭവിക്കുന്നില്ല എന്നതല്ലെ വാസ്തവം?എല്ലാവര്‍ക്കും ഐ ഫോണ്‍ 10 കാണുകില്ല , എല്ലാവരും മെഴ്‌സിഡസ് ബെന്‍സ് ആയിരിക്കില്ല ഓടിക്കുന്നത്. സമത്വത്തിന്‍റ്റെ മാനദണ്ണം ഇതെങ്ങില്‍?

മുതലാളിത്തവ്യവസ്ഥിതിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ആഡം സ്മിത്ത് തന്‍റ്റെ ധനതത്ത്വശാസ്ത്ര ചിന്തകളെ ആധാരപ്പെടുത്തിയിരിക്കുന്നത്, മനുഷ്യന്‍റ്റെ ജന്മസഹചമായ സ്വാതന്ത്യ്രം, സ്വാര്‍ത്ഥത എന്നീ സ്വാഭാവങ്ങളില്‍ നിന്നുമാണ്. മനുഷ്യന്‍ സ്വാര്‍ത്ഥനെഗില്‍ത്തന്നെയും അവനില്‍ മറ്റുള്ളവരോടുള്ള അനുകമ്പയും ഒളിഞ്ഞിരിക്കുന്നു എന്ന് സ്മിത്ത് വാദിച്ചിരുന്നു.

സോഷ്യലിസം ജന്മകനാ അഥവാ പ്രകൃത്യാ മനുഷ്യനില്‍ വിധിക്കപ്പെട്ടതല്ല. എന്നാല്‍ അവന്‍റ്റെ സ്വാര്‍ത്ഥതയില്‍നിന്നും, സ്വാതന്ദ്ര്യത്തില്‍നിന്നും ഉടലെടുക്കുന്ന സമ്പത്തിനെ നിയന്ധ്രിക്കുന്നതിനായി രാഷ്ട്രീയ മനുഷ്യന്‍ ആവിഷ്കരിച്ച ഒരുപാധി.

നിയമങ്ങള്‍ പരസ്പരം ദ്രോഹിക്കുന്നതിനെ തടസ്സപ്പെടുത്തുക ,നിരോധിക്കുക അതിനായിരിക്കണംഅല്ലാതെജന്മസഹജമായസ്വാതന്ദ്ര്യംനിഷേധിക്കുന്നതിനാകരുത്.നിഷേധിച്ചാല്‍ അവന്‍ അസ്വസ്ഥനാകും, അത് പലപ്പോഴുീ ഭരണകൂടത്തിനോടുള്ള വെറുപ്പില്‍ കലാശിക്കും.

ഒരുകാലത്തും എല്ലാ മനുഷ്യരും ഒരു സമത്വ പ്രകൃതിയില്‍ ജീവിച്ചിട്ടില്ല അതു സാധ്യവുമല്ല മനുഷ്യന്‍ ജനിക്കുന്നതുതന്നെ പലേ രീതികളില്‍.ശക്തി കൂടിയവന്‍ ശക്തി കുറഞ്ഞവര്‍ പലേ നിറങ്ങളില്‍, പലേ രൂപങ്ങളില്‍ ഇന്നിപ്പോള്‍ പലേ ലിംഗങ്ങളില്‍ എന്നും വന്നിരിക്കുന്നു.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം അവന് ചിന്തിക്കുന്നതിനും, വിഭാവനം ചെയ്യുന്നതിനുമുള്ള കഴിവുണ്ടെന്നതാണ്. അതാണ് ശിലാ യുഗത്തില്‍ നിന്നും അവനെ ഐ ടി യുഗത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവിടെയും എല്ലാവരും തുല്യരല്ല. ഒരു ന്യൂട്ടണ്‍, ഒരു ഐന്‍സ്റ്റീന്‍,ഒരു ബില്‍ ഗേറ്റ്‌സ് അല്ലാതെ എല്ലാവര്‍ക്കും ഇവരൊന്നും ആകുവാന്‍ പറ്റിയിട്ടില്ല. ഈ അസമത്വം പ്രകര്‍തിയുടെ നിയമമെന്നോ വികൃതിയെന്നോ എന്തുവേണമെങ്കിലും പറയാം.

പലേ തട്ടുകളിലായി, രീതികളില്‍, മനുഷ്യന്‍ തുടക്കത്തില്‍ നിന്നും, വളരെ വളരെ ദൂരം യാത്ര ചെയ്തിരിക്കുന്നു ഇന്നവനോട് തുടക്ക രേഖയിലേയ്ക്ക് തിരികെ പോകണമെന്ന് പറയുവാന്‍ പറ്റുമോ? ആ യാത്ര തുടങ്ങുന്ന സമയം സോഷ്യലിസം ഉണ്ടായിരുന്നെങ്കില്‍ ആരെയും മുന്‍പേ ഓടുവാന്‍ സമ്മതിക്കില്ലായിരുന്നു മനുഷ്യന്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ടു ജീവിച്ചേനെ.ഇനിയിപ്പോള്‍ എന്താണൊരു വഴി?

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ എല്ലാവരും ഒരുപോലെ സുഖവും ദുഃഖവും പങ്കുവയ്ക്കണം.എല്ലാവരും ജോലി എടുക്കണം കൂലി എല്ലാവര്‍ക്കും ഒരുപോലെ. എല്ലാവരും താമസിക്കുന്നത് ഒരുപോലുള്ള സ്ഥലം ഭക്ഷണം ഒരുപോലെ. ആരും ആരേക്കാളും കേമനല്ല.

ഈയൊരവസ്ഥ സംജാതമാകണമെങ്കില്‍ മനുഷ്യന്‍റ്റെ തലച്ചോറില്‍ ചില അഴിച്ചുപണികള്‍ നടത്തേണ്ടിവരും.അവന്‍റ്റെ മത്സര ബുദ്ധി ഏത് കോശങ്ങളില്‍ എന്നു മനസ്സിലാക്കി അവയില്‍ മാറ്റങ്ങള്‍ വരുത്തുക. ഇന്നത്തെ പുരോഗമിച്ച സാങ്കേതിക വിദ്യകള്‍ക്ക് അത് സാധ്യമായി എന്നുവരും.
മനുഷ്യന് അദ്ധ്വാനിക്കുന്നതിനും, മടിപിടിച്ചിരിക്കുന്നതിനും സ്വാതന്ദ്ര്യമുണ്ട് എന്നാല്‍ പലപ്പോഴും ഈ രണ്ടുകൂട്ടരുടെയും ആഗ്രഹങ്ങള്‍ ഒരുപോലായിരിക്കും. രണ്ടാമത്തെ വിഭാഗത്തിന് ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് വേണ്ട ധനം ഇല്ലാതെവരുബോള്‍ അവന്‍ അസ്വസ്ഥനാവും, .കുപിതനാകും ഇത് അനാശാസ്യ പ്രവ്രത്തികളിലെക്കും അവനെ നയിച്ചെന്നുവരും.

ഈയൊരവസ്ഥ യൂറോപ്പില്‍ വ്യാവസായിക വിപ്ലവം നടന്ന സമയം സംജാതമായിരുന്നു. മുതലാളിമാര്‍ തൊഴിലാളികളെ പിഴിഞ്ഞ് പണം സമ്പാദിച്ചു എന്ന ആരോപണം കേട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കാറല്‍ മാര്‍ക്‌സ് പോലുള്ള ചിന്തകരെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനു പ്രേരിപ്പിച്ചതും, ദാസ് കാപ്പിറ്റല്‍, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പോലുള്ള ഗ്രന്ഥങ്ങള്‍ ഉടലെടുക്കുന്നതും.

ആഡം സ്മിത്ത് വീക്ഷണം നടത്തിയ മുതലാളിത്തം ഇന്ന് അതുപോലെ എങ്ങുമില്ല. കുത്തക മുതലാളിമാരെ കോര്‍പറേഷനലുകള്‍ മാറ്റിയിരിക്കുന്നു. കൂടാതെ ഭരണസംവിധാനങ്ങള്‍ ക്യാപ്പിറ്റലിസത്തിന്‍റ്റെമേല്‍ നിരവധി നിയന്ത്രണങ്ങളും, വ്യവസ്ഥിതികളും നടപ്പാക്കിയിരിക്കുന്നു.

സാമ്പത്തിക അസമത്വം അമേരിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ നിലവിലുള്ള ഒരു പ്രതിഭാസം. ജീവിത നിലവാരം മുന്‍നിറുത്തി പരിശോധിച്ചാല്‍ കാണുവാന്‍ പറ്റും അമേരിക്കയില്‍ ഈവ്യത്യാസം ജനതയുടെ ജീവിതത്തെ വളരെ നിസ്സാരമായേ ബാധിക്കുന്നുള്ളു. ഇവിടെ പണത്തിന്‍റ്റെ അളവിലുള്ള വ്യത്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് ഒട്ടനവധി രാഷ്ട്രീയക്കാരും മാധ്യമങ്ങളും അമേരിക്കയില്‍ സോഷ്യലിസം വരണമെന്ന് വാദിക്കുന്നത്.

അമേരിക്കയില്‍ ഇന്ന് നാം കേള്‍ക്കുന്ന ദാരിദ്ര്യം,അസമത്വം ഇതെല്ലാം അധികാര മോഹികളായ രാഷ്ട്രീയക്കാര്‍ ചമച്ചുവിടുന്നതാണ്.അമേരിക്കയോട് അസൂയഉള്ളവരുംവെറുക്കുന്നതുമായ നിരവധി രാഷ്ട്രങ്ങള്‍ ഭൂഗോളത്തിലുണ്ട്.ഇവരുടെ സ്വാധീനത പുരോഗമനവാദ ലിബറല്‍സില്‍ ഉണ്ടോ എന്നു സംശയിക്കേണ്ടിവരുന്നു?

സോഷ്യലിസം അമേരിക്കയില്‍ ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും യുവതലമുറയിലാണ്. അവരെ ഇന്നത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബ്രെയിന്‍ വാഷ് നടത്തിയിരിക്കുന്നു. ഇവരുടെ കാഴ്ചപ്പാടില്‍ ഒട്ടനവധി കഷ്ടപ്പാടുകളില്‍ ജീവിക്കുന്നു, വര്ഗ്ഗ്വിവേചനം, ലിംഗവിവേചനം, കുടിയേറ്റക്കാരോടുള്ളവെറുപ്പ്ഇതിനെല്ലാമുള്ളകാരണംമുതലാളിത്തസ്ഥാപിതതാല്‍പ്പര്യങ്ങള്‍,റിപ്പബ്ലിക്കന്‍പാര്‍ട്ടിഈഅടുത്തകാലങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ്.

മറ്റൊരു സമൂഹവും ഇവിടുണ്ട് അവരുടെ ചിന്ത, താനൊരു മില്യണയറല്ല ഗവണ്മെന്‍റ്റ് പണക്കാരുടെ പണം പിടിച്ചെടുക്കുന്നതില്‍ ഒരു കുറ്റവുമില്ല..എന്നാല്‍ ഇതൊരു തെന്നിപ്പോകുന്ന നിലമെന്ന് ഇവര്‍ കരുതുന്നില്ല.മില്യണയേഴ്‌സില്‍ നിന്നും പിരിച്ചെടുക്കുന്ന പണം സോഷ്യല്‍ കാര്യപരിപാടികള്‍ക്ക് തികയാതെ വരുമ്പോള്‍ ഭരണകര്‍ത്താക്കളുടെ അടുത്ത ലക്ഷ്യം നിങ്ങളായിരിക്കും.

ഒരു തികഞ്ഞ സോഷ്യലിസം അടിമത്ത സംബ്രദായവുമായി അധികം വ്യത്യാസമില്ല. ചങ്ങലകള്‍ക്കു പകരം പോലീസ്, ജന്മി മുതലാളിക്കു പകരം ഭരണകര്‍ത്താക്കള്‍ .ഈയൊരവസ്ഥയിലേക്ക് അമേരിക്ക മാറണമോ എന്ന് സോഷ്യലിസത്തെ വാരിപുണരുന്ന യുവതലമുറ ചിന്തിക്കുക.
Join WhatsApp News
Capitalism 2019-02-08 02:14:35
Capitalism works On Wednesday, House Intelligence Committee Chairman Adam Schiff said his committee has begun "to pursue credible reports of money laundering and financial compromise related to the business interests of President Trump, his family, and his associates. The president’s actions and posture towards Russia during the campaign, transition, and administration have only heightened fears of foreign financial or other leverage over President Trump.”
Ninan Mathulla 2019-02-08 07:04:46

 

Both the views of Trump and Kunthara are typical of capitalists. Both are businessmen and both think alike.

 

Our thoughts and opinions are influenced by our own fears and insecurities about our life. Capitalists are always afraid that people will turn to socialism and that will affect their ability to accumulate wealth without any control from government. This can prevent them from sleeping at nights. So they spread capitalism. Life will continue as usual even if Socialists come to power. Here Kunthara is calling Democrats socialists. Democrats are not socialists, and this is name calling only to divert attention. 

In Russia and other countries people were tired of Capitalism as the powerful joined hands (rulers and priests) and this made the life of ordinary citizens miserable. With Communism life situation changed, and still sun rose at the precise timer and life continued well for many years. Many reasons are there for Communism not in rule in Russia now. No system will continue forever. Kings were ruling society for thousands of years and it gave way to democracy.  Many were working and still working to undermine Communism. The influence of United States to bring Soviet Union down, and to prove that Communism is not effective, nobody can argue against it. 

Kuntharas arguments are a bunch of contradictions. Here he says some of the situations in our life come without our control. മനുഷ്യരാശിയുടെ പരിണാമദിശയെപ്പറ്റി, ചാള്‍സ് ഡിക്കെന്‍സ് എഴുതി, "നല്ല സമയങ്ങള്‍, മോശം സമയങ്ങള്‍, മണ്ടത്തരങ്ങളുടെ സമയങ്ങള്‍" ഇതില്‍ ആദ്യരണ്ടു ദിശകള്‍ പലപ്പോഴുീ നമ്മുടെ നിയന്ത്രണങ്ങല്‍ക്കും, ആഗ്രഹങ്ങള്‍ക്കും അധീതമാല്ലാതെ സംഭവിക്കാറുണ്ട് . So people need some outside help as these situations are beyond their control. But Capitalists argue that people are lazy and that is the reason they are poor. The exploitation of workers by capitalists can lead to the downfall of the system as it happened in Russia. After some time a new system might arise. The difference between the top salary and the lowest salary of greater than 500 times here is proof of such exploitation by selfish capitalists, and majority of households in USA are under the burden of debt that they cannot get out of it. Hope Kunthara and his supporters will see things for the truth in it, and not get carried away by ideology.
Boby Varghese 2019-02-08 09:06:46
Capitalism is the worst form of economic systems, except everything else. Capitalism creates wealth. Socialism destroys wealth. Freedom is the essential requirement for capitalism to succeed. Socialist leaders picture themselves as Santa Clause and so attract a lot of immature people. The USA became the envy of the universe because we chose freedom in politics and economics. There will not be economic equality in capitalism. But it offers opportunity for everyone. Socialists will look at a billionaire as a Satan. 
Socialism guarantees the bankruptcy of a nation. It will put a sudden break on entrepreneuership and innovation.
Tom abraham 2019-02-08 10:44:03
Capitalism: if you have two cows, sell one and buy a bull. The cow 
Impregnation. More production , more milk.   
Oommen 2019-02-09 22:25:45
Thank you Mr. John Kunthara for your article. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക