Image

എന്റെ പ്രണയം (രേഖാ ഷാജി)

Published on 08 February, 2019
എന്റെ പ്രണയം (രേഖാ ഷാജി)
എങ്ങനെയാണ് ഞാന്‍ എഴുതേണ്ടത്,എവിടെ നിന്നാണ് തുടങ്ങേണ്ടത്, എന്നിലെ പ്രണയം ഒരു നീഹാരമായി പെയ്തിറങ്ങിയത് നിന്നെ കണ്ടനാള്‍ മുതല്‍എന്നുപറയുന്നതാവും ശരി.

ആദ്യമായി കണ്ടനാള്‍ നീ എനിക്ക് സമ്മാനിച്ച പുഞ്ചിരി പൂവിന്റെ സുഗന്ധം ഹൃദയം കൊണ്ട് ഞാന്‍ ഇന്നും ആസ്വദിച്ചുകൊണ്ടിരിക്കുന്നു അങ്ങനെ നമ്മുടെ അനുരാഗ തരളിതമായ കഥ അവിരാമം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഒരു ഓണനാളില്‍ ആയിരുന്നു പരസ്പരം നമ്മള്‍ കണ്ടത് കണ്ണുകള്‍ തമ്മില്‍ ഒരായിരം അനുരാഗ കഥകള്‍ കൈമാറിയതും.
നിന്‍ ചെറുപുഞ്ചിരി എന്നുമെന്‍ മനസ്സില്‍ ഇന്നും തിളങ്ങുന്നത് എന്തുകൊണ്ടാണെന്ന് പലകുറി ചിന്തിച്ചപ്പോള്‍ കിട്ടിയ ഉത്തരം പ്രണയമാണ് എനിക്കുന്നിനോട് എന്നായിരുന്നു.

എന്നെ നീ കണ്ടു മടങ്ങിയ ശേഷം ഹൃദയത്തില്‍ പൂത്തിരി കത്തിച്ച പോലെയായിരുന്നു.

കാണുന്ന സ്വപ്നങ്ങളില്‍ ഒക്കെ നിന്റെ മുഖമാണ് നിന്റെ കണ്ണുകളില്‍ ഞാന്‍ എന്നെത്തന്നെ കാണാന്‍ തുടങ്ങി. നിന്റെ നിശ്വാസ തരംഗങ്ങളില്‍ എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ പാടുന്നു പാട്ടിന്റെ ഈണങ്ങള്‍ ഒക്കെ നിന്നെക്കുറിച്ചായിരുന്നു. നമ്മള്‍ പതിവായി സംഗമിക്കുന്ന അറബി കടലിലെ തീരങ്ങള്‍ക്ക് പോലും അറിയാമായിരുന്നു നമ്മുടെ പ്രണയം. പരസ്പരം അത്രമേല്‍ സ്‌നേഹിച്ചിരുന്നവര്‍ നാം. അന്നു നീ എന്നിലേക്ക് നീട്ടിയ മുല്ലമൊട്ടുകളുടെ സുഗന്ധം എന്നെ തഴുകി പോയ മന്ദാനിലനില്‍ ഉണ്ടായിരുന്നു.

ഒരു കൊച്ചു കാറ്റേറ്റ് കുണുങ്ങിക്കുണുങ്ങി വന്ന തിരമാലകള്‍ നമ്മളോട് എന്താണ് പറഞ്ഞത്.

നിങ്ങള്‍ ഒരിക്കലും പിരിയരുതെന്ന്. പരസ്പരം ആ വിജന വീഥിയിലൂടെ കൈകോര്‍ത്തു നടക്കുമ്പോഴും നീ എന്നോട് പറഞ്ഞത് ഒരു തളിരോര്‍മപോലെ മനസില്‍ കളിക്കുന്നു ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്. പിന്നെയെപ്പോഴാണ് തമ്മില്‍ പിരിയാന്‍ തോന്നിയത്.
എന്നെ തനിച്ചാക്കി നീ മാത്രമെന്തേ അകന്നകന്നുപോയീ മറ്റൊരു ഭൂഖണ്ഡത്തിലേക്ക്.

നീ നിന്റെ മാതാപിതാക്കളോടൊപ്പം എന്നെ തനിച്ചാക്കി പോയപ്പോള്‍ എനിക്കുണ്ടായ ഹൃദയവ്യഥ വാക്കുകള്‍ക്കതീതമാണ്.
ഒരുവേള ചിന്തിച്ചപ്പോള്‍ തോന്നി നീ ചെയ്തതാണ് ശെരി.
നീയാണ് ശെരി എന്നുതോന്നി അപ്പോള്‍ നിന്നോടെനിക് ബഹുമാനം തോന്നിതുടങ്ങി.

മാതാപിതാക്കളെ നീ ധികരിച്ചില്ലലോ അവരുടെ മനസ്സ് നീ മനസ്സിലാക്കിയല്ലോ.

ഇത്രയുംനാള്‍ ഉപാധികള്‍ ഒന്നും വയ്ക്കാതെ വ്യവസ്ഥകള്‍ക്കതീതമായീ നിന്നെ സ്‌നേഹിച്ച നിന്റെ അച്ഛനും അമ്മയും.
അവരെ നീ വേദനിപ്പിച്ചില്ലലോ.

ആ സ്‌നേഹത്തിനു മുന്നില്‍ അടിയറവു പറയേണ്ടി വന്നല്ലോ.
സ്‌നേഹം ഒരു പുഴയായി നദിയായി ഒഴുകട്ടെ ഒഴുകി ഒഴുകി സ്‌നേഹസാഗരത്തിലലിയട്ടെ അപ്പോള്‍ ഇവിടം വൃന്ദാവനമാകും ആ വൃന്ദാവനത്തിലെ കൃഷ്ണന്‍ നീ എങ്കില്‍ രാധ ഞാന്‍ തന്നെയല്ലെ.
Join WhatsApp News
Sudhir Panikkaveetil 2019-02-09 10:41:19
മാതാപിതാക്കൾ സമ്മതം മൂളാത്ത പ്രണയ 
സാക്ഷാത്കാരത്തിന് വേണ്ടി യുവതി യുവാക്കൾ 
ഒരുങ്ങരുത് , അവരുടെ പ്രേമം ദിവ്യമാണെങ്കിൽ 
അത് ഒരു പുഴയായി ഒഴുകി സ്നേഹസാഗരത്തിൽ 
അലിഞ്ഞ ഒരു വൃന്ദാവനം ഉണ്ടാകും. അവിടെ 
അവർ കൃഷ്ണനും രാധയും ആകും. ജന്മ സാഫല്യം 
നേടും. ദുരഭിമാന കൊലയും, പ്രതികാരങ്ങളും കൊണ്ട് 
പലരുടെയും ജീവിതം  നിന്നുപോകുന്ന 
ഈ കാലത്ത് ഒരു സ്നേഹസന്ദേശം പോലെ 
ഈ രചന ശ്രദ്ധിക്കപ്പെടും. കുട്ടികളുടെ 
ഭാവിയിൽ കരുതലുള്ള മാതാപിതാക്കളെ മക്കൾ 
മനസ്സിലാക്കണം. അവരെ അനുസരിക്കുന്നതു
ബുദ്ധിമുട്ടായി ആദ്യം തോന്നുമെങ്കിലും അവസാനം 
അവരുടെ വാത്സല്യത്തിന്റെ മധുരം നുണയാം. പ്രണയദിനത്തിൽ മിസ് രേഖ 
ഷാജി മക്കൾക്കും മാതാപിതാക്കൾക്കും 
"നെല്ലിക്ക" പോലെ ഒരു കഥ/ഗദ്യ കവിത   നൽകിയിരിക്കുന്നു. 
Rekha 2019-02-16 04:58:40
 അഭിപ്രായം എഴുതിയതിനും വായിച്ചതിനും നന്ദി ഒരുപാട് ഒരുപാട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക