മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടുള്ള കനകദുര്‍ഗ്ഗയുടെ ഹര്‍ജി നാളെ ശിശുക്ഷേമ സമിതിയില്‍
VARTHA
10-Feb-2019

മഞ്ചേരി : മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കനകദുര്‍ഗ്ഗയുടെ ഹര്‍ജി നാളെ ശിശുക്ഷേമ സമിതി പരിഗണിക്കും. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 2 കുട്ടികളും ഇപ്പോള്‍ അച്ഛനോടൊപ്പം വാടകവീട്ടിലാണ് കഴിയുന്നത്. കുട്ടികളുടെ മാനസിക വിഷമം ഇല്ലാതാക്കണമെന്നും കുട്ടികളോടൊത്തു കഴിയാന്‍ തനിക്ക് അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ കനകദുര്‍ഗ്ഗ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്റെ ഉത്തരവിലാണ് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഭര്‍തൃഗൃഹത്തില്‍ പ്രവേശിക്കാനായത്. എന്നാല്‍ കനകദുര്‍ഗ്ഗ വീട്ടിലെത്തുന്നതിന് മുന്നേ തന്നെ ഭര്‍ത്താവും മറ്റു ബന്ധുക്കളും ഈ വീട്ടില്‍ നിന്നും മാറി മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments