Image

ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)

Published on 10 February, 2019
ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)
''അദ്ധ്വാനം ആരാധനയാണ്, കര്‍ത്തവ്യം ദൈവവും" കേരള കാര്‍ഷിക സര്‍വകലാശാലയില്‍ മുപ്പത്താറു വര്‍ഷത്തെ വര്‍ണാഭമായ സേവനത്തിനു ശേഷം പടിയിറങ്ങിയ ശാസ്ത്രജ്ഞന്‍ പി.രാജേന്ദ്രന്റെ ജീവിത സമവാക്യം അതാണ്. ആറു വര്‍ഷം മുമ്പ് വയനാട്ടിലെ അമ്പലവയല്‍ റീജണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച് സ്‌റ്റേഷനില്‍ കാലുകുത്തിയ അദ്ദേഹം അവിടെ സംഘടിപ്പിച്ച പൂപ്പൊലി എന്ന വാര്‍ഷിക പുഷ്പ,ഫല മേളകള്‍ മാത്രം മതി വയനാട്ടുക്കാര്‍ക്കു അദ്ദേഹത്തെ എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍. .

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാമ്പസില്‍ നിന്ന് ബിരുദവും വെള്ളാനിക്കര കാമ്പസില്‍ നിന്ന് നിന്ന് ഹോര്‍ട്ടികള്‍ച്ചറില്‍ എംഎസ്സിയും തമിഴ്‌നാട് അഗികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോടെക്‌നോളജിയില്‍ പിഎച്ഡിയും നേടിയ ആളാണ് രാജേന്ദ്രന്‍. ഇന്ത്യന്‍ അഗികള്‍ച്ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്യുട്ടില്‍ മോളിക്കുലര്‍ ബയോളജിയിലും സൗദിയിലെ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റിയില്‍ മോളിക്കു ലര്‍ ജനറ്റിക്‌സിലും പോസ്റ്റ് ഡോക്ടറല്‍ ചെയ്തു.

അമ്പലവയലാണ് രാജേന്ദ്രന്റെ പ്രിയപ്പെട്ട വിളഭൂമി. 250 ഏക്കര്‍ നിറഞ്ഞ കൃഷി ത്തോട്ടം. അവിടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പുഷ്പ, ഫലത്തൈകള്‍ കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചു വിതരണം ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രികരിച്ചു. മലപ്പുറത്ത് മഞ്ചേരിക്കടുത്ത് ആനക്കയത്തെ ഗവേഷണ കേന്ദ്രത്തിന്റെ ((25 ഏക്കര്‍) അധികചുമതലയും അദ്ദേഹത്തില്‍ നിക്ഷിപ്തമായി.

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള 27 ഗവേഷണ പഠന കേന്ദ്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടെണ്ണമെന്ന നിലയില്‍ അമ്പലവയലും ആനക്കയവും ചരിത്രം സൃഷ്ടിച്ചു. ആദ്യത്തേതിന്റെ .വരുമാനം 98 ലക്ഷത്തില്‍ നിന്ന് 3..71 കോടിയായും രണ്ടാമത്തെത്ത്തിന്റെ വരുമാനം 4,92,306 ല്‍ നിന്ന് 25670 848 ആയും (64 ഇരട്ടി) വര്‍ധ്ധിച്ചു.

നൂറിലേറെ ഗവേഷണ പ്രോജക്ടുകളുടെ നായകനായി. നൂറിലേറെ ശാസ്ത്രീയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു അഞ്ചു പുസ്തകങ്ങളും. രണ്ടു ഡസനിലേറെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഗൈഡ് ആയി. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പഠനത്തിനെത്തുന്ന കാര്‍ഷിക ,തോട്ടവിള അധ്യാപക അദ്ധ്യേതാക്കളുടെ മുമ്പില്‍ ഇന്ത്യയുടെ തനതായ കാര്‍ഷിക വൃത്തിയെപറ്റിയും നേട്ടങ്ങളെപ്പറ്റിയും സരള മധുരമായ സ മ്മിശ്ര ഭാഷയില്‍ വിനയാന്വിതനായി വിവരിച്ചു കൊടുത്തു കരഘോഷം വാങ്ങുന്നതിനു ദൃക്‌സാക്ഷിയാണ് ഞാന്‍.

ഹോര്‍ട്ടികള്‍ചര്‍ എന്ന തോട്ടവിള ഗവേഷണമാണ് ഡോ. രാജേന്ദ്രന്റെ പ്രിയപ്പെട്ട മേഖല. കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളിലും കാര്‍ഷിക സര്‍വകലാശാലകളില്‍ ഹോര്‍ട്ടികള്‍ച്ചറിന് പ്രത്യേകം ഡിപ്പാര്‍ട്‌മെന്റ് ഉണ്ട്. പലയിടത്തും ഹോര്‍ട്ടികള്‍ച്ചര്‍ യുണിവേഴ്‌സിറ്റികളും.. ഹോര്‍ട്ടികള്‍ച്ചറിന്റെ വികസനത്തിന് ഈ മാറ്റം അഭിലഷണീയമാണെന്നു അദ്ദേഹം കരുതുന്നു.

അമ്പലവയലിലെ വിശാലമായ തോട്ടത്തില്‍ നിന്ന് ലക്ഷക്കണക്കിന് തൈകള്‍ വിതരണം ചെയ്തിട്ടുണ്ട്. അവയെല്ലാം കേരളത്തിനുള്ളിലും പുറത്തും രാജേന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മച്ചെപ്പുകളായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു അമ്പലവയലില്‍ പൂപ്പൊലി എന്ന പേരില്‍ അദ്ദേഹം സംഘടിപ്പിച്ച ഭക്ഷ്യ കാര്‍ഷിക മേളകള്‍ ലക്ഷക്കണക്കിന് ആളുകളാണ് സന്ദര്‍ശിച്ചത് .അവിടെ നടത്തിയ ഇന്റര്‍നാഷണല്‍ ഓര്‍ക്കിഡ് ഫെസ്റ്റിവല്‍, ജാക്ഫ്രൂട് ഫെസ്റ്റിവല്‍ തുടങ്ങിയവയും ദേശിയ ശ്രധ്ധ ആകര്‍ഷിച്ചു.

എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയുടെ നിഴലിലാണ് അമ്പലവയലിലെ ഗവേഷണ കേന്ദ്രം. അവിടെ നിന്ന് മൂന്നു കി മീ. അകലെ ആയിരം കൊല്ലിയില്‍ നാലേക്കര്‍ സ്ഥലം വാങ്ങി മനോഹരമായ ഒരു ഉദ്യാനവും അതിനു നടുവില്‍ മനോഹരമായ ഒരു വീടും രാജേന്ദ്രരമാ ദമ്പതികള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. 2006 ല്‍ സെന്റിന് 29,000 രൂപവച്ച് നാലേക്കറിന് 11,60,000 രൂപയായി. 1900 ച.അ. വിസ്താരമുള്ള നാല് ബെഡ്‌റൂം രണ്ടുനില വീടിനു 25 ലക്ഷവും. ചെലവ് കുറച്ച് മനോഹരമായ കിടപ്പാടം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു മാതൃക.

മുറ്റത്ത് ചെലവ് കുറഞ്ഞ കോണ്‍ക്രീറ്റ് ചതുരങ്ങള്‍ സ്ഥാപിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. പാന്റ്‌സ് ചുരുട്ടിക്കയറ്റി തൂമ്പയുമായി മണ്ണ് കിളച്ച് ചതുരങ്ങള്‍ക്കിടയില്‍ നിരത്തുന്ന പണിയിലാണ്.അടുത്തകാലത്ത് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. മണ്ണില്‍ പുല്ലു പാകും. പാന്റ്‌സിലും ഷര്‍ട്ടിലും പൊടിപൂരം. 'അദ്ധ്വാനമാണ് ആരാധന'' അദ്ദേഹം മന്ത്രിച്ചു. ഇതിനിടക്ക് തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പാഷന്‍ഫ്രൂട്ടും പേരക്കയും തന്നു സല്‍ക്കരിച്ചു. തേന്‍ ചേര്‍ത്ത നാരങ്ങാ നീരും.

കുറ്റിപ്പുറത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള തവനൂരില്‍ കര്‍ഷകനായ എകെബി മേനോന്റെയും മാധവി ട്ടിയമ്മയുടെയും മകനായി ജനിച്ചു. കേളപ്പജിയുടെ വീട് തൊട്ടടുത്തായിരുന്നു. കൊച്ചുന്നാളില്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ ഇന്നില്ല. 83 എത്തിയ അമ്മ കൂടെയുണ്ട് കോഴിക്കോടുകാരിയായ ഭാര്യ കെ.പി. രമ അഭിഭാഷകയാണ്. രണ്ടു ആണ്‍മക്കള്‍. രോഹിത് ആര്‍.മേനോന്‍ കൊച്ചിയില്‍ ഐടി ജോലി. രാഹുല്‍ ആര്‍.മേനോന്‍ മാസ്‌റ്റേഴ്‌സ് കഴിഞ്ഞു ബാങ്കളൂരില്‍ തീയേറ്റര്‍ ആക്ടിവിസ്‌റ്.

ആയിരംകൊല്ലി എന്നാല്‍ ആയിരം താഴ്വാരങ്ങള്‍ എന്നര്‍ത്ഥം. രാജേന്ദ്രന്റെ പാര്‍പ്പിടം സ്ഥിതിചെയ്യുന്ന മലനികുരം ഒരു താഴ്വരയിലേക്ക് മുഖം നട്ടു നില്‍ക്കുന്നു. പലതരം മാവും പ്ലാവും മലേഷ്യന്‍ ഫലവൃക്ഷങ്ങളും ചെരിഞ്ഞ ഭൂമി തട്ടു തട്ടാക്കി നട്ടു വളര്‍ത്തുന്നു.അഞ്ഞൂറു അടക്കാമരങ്ങളുമുണ്ട്.റോസും ലില്ലിയും പോയിന്റ്‌സെറ്റിയയും കാസിയ ബൈഫ്‌ലോറയും ഇലച്ചെടികളും നിറഞ്ഞ ഉദ്യാനത്തിന് പേര് സായി ഗാര്‍ഡന്‍.

ഹോര്‍ട്ടികള്‍ചറില്‍ ഒരു അതോറിറ്റി ആയ രാജേന്ദ്രന് ഇന്ത്യയിലോ വിദേശത്തോ എവിടെ വേണമെങ്കിലും ജോലിക്കു കയറാം. പക്ഷെ കേരളമാണ് ഇഷ്ടം. തല്ക്കാലം റിട്ടയര്‍മെന്റ് ആഘോഷിക്കുകയാണ്.
ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)
Join WhatsApp News
madhusoodanan 2019-04-01 02:14:06
I experienced that he is one of the eminent scientist of kau. and a man down to earth and committed to work. Live long sir and do more to farmers.
yf
madhusoodanan PG
Rtd.AO,DoR
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക