Image

കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ബുധനാഴ്ച ഡല്‍ഹിയില്‍ റാലി

Published on 10 February, 2019
കെജ്‌രിവാളിന്റെയും മമതയുടെയും ചന്ദ്രബാബു നായിഡുവിന്റെയും നേതൃത്വത്തില്‍ ബുധനാഴ്ച ഡല്‍ഹിയില്‍ റാലി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാവും ജന്തര്‍ മന്തറിലേക്കുള്ള റാലി. മമതാബാനര്‍ജിയാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. ബി.ജെ.പിയുമായി ബന്ധമില്ലാത്ത പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. 

രാജ്യം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റാലിയെപ്പറ്റി വിശദീകരിക്കവെ ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. കോടിക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ ജീവന്‍ നല്‍കി നേടിത്തന്ന സ്വാതന്ത്ര്യത്തെ മോദി  ഷാ കൂട്ടുകെട്ട് തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഭരണഘടയും ജനാധിപത്യവും തകര്‍ക്കുന്നു.

രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റേയും കടമയാണ്. ബി.ജെ.പിയോട് ആഭിമുഖ്യം കാണിക്കാത്ത മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ തെരഞ്ഞുപിടിച്ച് മോദി സര്‍ക്കാര്‍ ആക്രമിക്കുന്ന നടപടിയാണ് കാണുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരാണ്. മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക