Image

രേണുരാജിന്‍റെ ബുദ്ധി അളക്കാന്‍ രാജേന്ദ്രന്‍ എം.എല്‍.എ പോരാ.... ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

കല Published on 10 February, 2019
രേണുരാജിന്‍റെ ബുദ്ധി അളക്കാന്‍ രാജേന്ദ്രന്‍ എം.എല്‍.എ പോരാ.... ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
ദേവികുളം സബ്കളക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസിനോട് അപമര്യാദയായി പെരുമാറി എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ നടപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. എവിടെയും രേണുരാജിനുള്ള പിന്തുണയും എം.എല്‍.എയോടുള്ള പ്രതിഷേധവും കനക്കുകയാണ്. 
രേണുരാജിന് ബുദ്ധിയില്ലെന്നായിരുന്നു രാജേന്ദ്രന്‍റെ ഒരു പരാമര്‍ശം. ഇതിനിടെ രേണുരാജിനെ അനുകൂലിച്ച് പഴയ കോട്ടയം മെഡിക്കല്‍ കോളജ് സഹപ്രവര്‍ത്തകനായ ഡോക്ടറുടെ കുറിപ്പ് വൈറലാകുകയാണ്. ഡോക്ടര്‍ നെല്‍സണാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. 
പ്രീയപ്പെട്ട ജനപ്രതിനിധി
സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി അതിനു ശേഷം ഡോക്ടറായി, അവിടെ നിന്നും വീണ്ടും പഠിച്ച് ഐ.എ.എസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ എന്ന് പറഞ്ഞുകൊണ്ടാണ് ഡോ.നെല്‍സണ്‍ രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് വിയോജനക്കുറിപ്പ് എഴുതുന്നത്.
ജനാധിപത്യമെന്നത് ജനങ്ങളുടെ മേലുള്ള ആധിപത്യമല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും അത് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍മാനായാലും, ടോള്‍ പ്ലാസയിലെ ജീവനക്കാരനായാലും, സര്‍ക്കാര്‍ ആശുപത്രിയിലെ തൊഴിലാളിയാണെങ്കിലും ആരുടെയും ദേഹത്ത് കുതിരകയറാനുള്ള ലൈസന്‍സല്ല എന്ന് ജനപ്രതിനിധി മനസിലാക്കണം. ഒപ്പം ഡോ.രേണു ഐ.എ.എസിന് പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു. 
ഇങ്ങനെയാണ് ഡോ.നെല്‍സണ്‍ തന്‍റെ പഴയ സഹപ്രവര്‍ത്തകയെ സപ്പോര്‍ട്ട് ചെയ്ത് എഴുതിയിരിക്കുന്നത്. നെല്‍സണ്‍ന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക