Image

മഹാറാലിക്ക്‌ തൊട്ടുമുമ്പ്‌ ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങി പ്രിയങ്ക; ഒരു ട്വീറ്റ്‌ പോലും ചെയ്യാതെ പ്രിയങ്കയ്‌ക്കു ട്വിറ്ററിന്റെ ബ്‌ളു ടിക്ക്‌

Published on 11 February, 2019
മഹാറാലിക്ക്‌ തൊട്ടുമുമ്പ്‌ ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങി പ്രിയങ്ക; ഒരു ട്വീറ്റ്‌ പോലും ചെയ്യാതെ പ്രിയങ്കയ്‌ക്കു  ട്വിറ്ററിന്റെ ബ്‌ളു ടിക്ക്‌
ലഖ്‌നൗ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങി പ്രിയങ്കാ ഗാന്ധി.

നാല്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ലഖ്‌നൗവിലെത്തുന്നതിന്‌ തൊട്ട്‌ മുമ്പാണ്‌ പ്രിയങ്കാ ഗാന്ധി അക്കൗണ്ട്‌ തുടങ്ങിയത്‌. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ്‌ പ്രിയങ്കയ്‌ക്ക്‌ അക്കൗണ്ട്‌ ഉണ്ടായത്‌.

പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശനത്തെ ആവേശത്തോടെയാണ്‌ അണികള്‍ ഏറ്റെടുത്തത്‌. അക്കൗണ്ട്‌ തുറന്ന്‌ നിമിഷങ്ങള്‍ക്കം പ്രിയങ്കയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ പ്രിയങ്ക ട്വീറ്റൊന്നും ചെയ്‌തിട്ടില്ല.

ഒരു ട്വീറ്റ്‌ പോലും ചെയ്യാതെ ട്വിറ്റര്‍ പ്രിയങ്കയ്‌ക്കു ബ്‌ളു ടിക്ക്‌ നല്‍കുകയും ചെയ്‌തു. ഏറ്റവുമൊടുവിലെ കണക്കെടുപ്പില്‍ 62,000-ല്‍ അധികംപേരാണ്‌ പ്രിയങ്കയെ പിന്തുടരുന്നത്‌.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രിയങ്കയ്‌ക്കൊപ്പം കോണ്‍ഗ്രസ്‌ ദേശീയധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്‌ ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ദ്യയും മഹാറാലിയില്‍ പങ്കെടുക്കും.

 രാഹുലും പ്രിയങ്കയും ചേര്‍ന്ന്‌ 12 കിലോമീറ്റര്‍ റോഡ്‌ഷോ നടത്താനും പദ്ധതിയുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക