Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പുതിയ വികാരിക്ക് സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 14 February, 2019
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പുതിയ വികാരിക്ക് സ്വീകരണം
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ വികാരിയായി നിയമിതനായ ഫാ. തോമസ് കടുകപ്പള്ളിയെ സ്ഥാനമൊഴിയുന്ന വികാരിയുടെ നേതൃത്വത്തില്‍ ഒഹയര്‍ വിമാനത്താവളത്തില്‍ വച്ച് സ്വീകരണം നല്‍കി. കൈക്കാരന്മാരും അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലും, രൂപതയുടെ മതബോധന ഡയറക്ടറായ ഫാ. ജോര്‍ജ് ദാനവേലിയും സന്നിഹിതരായിരുന്നു.

കടുകപ്പള്ളിയച്ചന്‍ രൂപതയുടെ വികാരി ജനറാള്‍ കൂടിയായാണ് നിയമിതനായിരിക്കുന്നത്. ഫ്‌ളോറിഡയിലും ന്യൂജേഴ്‌സിയിലും ഏതാനും വര്‍ഷങ്ങള്‍ സേവനം ചെയ്തശേഷമാണ് അച്ചന്‍ കത്തീഡ്രല്‍ വികാരിയായി നിയമിതനായിരിക്കുന്നത്. പാലാ രൂപതയിലെ പാലക്കാട്ടുമല ഇടവകാംഗമായ അച്ചന്‍ കഴിഞ്ഞ 9 വര്‍ഷമായി ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ സേവനം ചെയ്തുവരുന്നു.

ഫെബ്രുവരി ഏഴിനുതന്നെ കത്തീഡ്രലില്‍ ചാര്‍ജെടുത്ത കടുകപ്പള്ളിയച്ചന്‍ 11-ന് ഞായറാഴ്ച ഇടവകാംഗങ്ങളോടൊപ്പം ദിവ്യബലിയര്‍പ്പിച്ചു. അച്ചന്റെ ഫോണ്‍ നമ്പര്‍: 908 235 8449.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക