Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതും

മണ്ണിക്കരോട്ട് Published on 14 February, 2019
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതും
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019-തിലെ ഫെബ്രുരിമാസ സമ്മേളനം 10-ാം തീയതി വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. എ.സി. ജോര്‍ജ് കഴിഞ്ഞ വര്‍ഷത്തെക്കുറിച്ച് തയ്യാറാക്കിയ ‘അറിവും അനുഭവവും’ എന്ന പ്രബന്ധവും നൈനാന്‍ മാത്തുള്ള തയ്യാറാക്കിയ ‘നമ്മെ കാത്തിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍’ എന്ന പ്രബന്ധവുമായിരുന്നു പ്രധാനമായി ചര്‍ച്ചചെയ്തത്. ടി.എന്‍. സാമുവല്‍ മോഡറേറ്ററായി ചര്‍ച്ച നിയന്ത്രിച്ചു.

എ.സി. ജോര്‍ജ് കഴിഞ്ഞ വര്‍ഷത്തെക്കുറിച്ചുള്ള അദ്ദഹത്തിന്റെ അറിവും അനുഭവവും ചുരുക്കമായി അവതരിപ്പിച്ചു. ആദ്യമായി കഴിഞ്ഞ വര്‍ഷം അന്തരിച്ച ബില്ലി ഗ്രഹാം, ഇ.സി.ജി. സുദര്‍ശന്‍, മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് മുതലായ ലോകത്തിലെ പ്രധാന വ്യക്തികളെ അദ്ദേഹം ഓര്‍ത്തു. അമേരിക്കയിലെയും പൊതുവെ ഇന്‍ന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും രാഷ്ട്രീയസ്ഥിതിഗതികള്‍ അദ്ദേഹം പരാമര്‍ശിച്ചു. അതില്‍ അമേരിക്കയില്‍ മെക്‌സിക്കൊ അതിര്‍ത്തിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മതിലിനെക്കുറിച്ചുള്ള കോലാഹലങ്ങളും കേരളത്തില്‍ നിര്‍മ്മിച്ചുകഴിഞ്ഞ വനിതാമതിലിനെക്കുറിച്ചും അദ്ദഹം വളരെ സരസമായി പ്രതിപാദിച്ചു.

അതുപോലെ കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അയച്ചുകൊടുക്കുന്ന പണം എന്തുചെയ്യുന്നു? അല്ലെങ്കില്‍ എങ്ങനെ വിനയോഗിക്കുന്നു എന്നുകൂടി ആലോചിക്കേണ്ടതാണ്. പത്മപുരസ്ക്കാരങ്ങളിലെ രാഷ്ടീയം, സ്ത്രീശക്തീകരണം എന്ന പ്രഹസനം, ആദിവാസികളോടു കാണിക്കുന്ന അവഗണനയും മധു എന്ന ആദിവാസിയുടെ കൊലപാതകം, കണ്ണൂര്‍ വിമാനത്താവളം, മതങ്ങളുടെ കടന്നു കയറ്റങ്ങള്‍, ഏഷ്യന്‍ ഗെയിംമ്‌സ് അങ്ങനെ ഓരോ വിഷയത്തെക്കുറിച്ചും അദ്ദേഹം ചുരുക്കമായി വിശദീകരിച്ചു.

അമേരിക്കയിലെ കേന്ദ്രസംഘടനകള്‍ കേരളത്തില്‍ നടത്തുന്ന കണ്‍വന്‍ഷനകളെ അദ്ദേഹം വിമര്‍ശിച്ചു. നാട്ടില്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ച് പല വിഭാഗത്തില്‍ കാഷ് അവാറ്ഡുകള്‍ സമ്മാനിക്കുന്നു. എന്നാല്‍ അമേരിക്കയിലെ അര്‍ഹതപ്പെട്ടവരെ അവഗണിക്കുന്നു. അല്ലെങ്കില്‍ പ്ലാക്കെന്ന പേരില്‍ സംഘാടകരുടെ ചുറ്റുവട്ടത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ഒന്നുകൊടുത്ത് കാര്യം കഴിക്കുന്നു.

അങ്ങനെ 2018-ല്‍ ആഗോളതലത്തില്‍ പൊതുവെയും ഇന്‍ന്തയെക്കുറിച്ച് പ്രത്യേകമായും ഉണ്ടായിട്ടുള്ള പ്രധാന സംഭവങ്ങള്‍ അദ്ദേഹം ചുരുക്കമായി അവതരിപ്പിച്ചു.

തുടര്‍ന്ന് നൈനാന്‍ മാത്തുള്ള ‘നമ്മെ കാത്തിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ലോകത്ത് വരാന്‍പോകുന്ന ചില മാറ്റങ്ങളെക്കുറിച്ച് ഒരു ദീര്‍ഘദര്‍ശിയുടെ ചാതുര്യത്തോടെ അദ്ദേഹം പ്രവചിച്ചു. ഇന്ന് അവിടവിടെ കാണുന്ന ഗേയിസും ലസ്ബിയന്‍സും ട്രാന്‍സ് ജെന്ഡറും സര്‍വസാധാരാണമാകും. അതില്‍നിന്നും അല്ലാതെയും പലവിധ രോഗങ്ങളും പകര്‍ച്ചവ്യധികളും സുലഭമാകും. വിവാഹം എന്നത് ഒരു പഴഞ്ചന്‍ കഥയാകും. ആര്‍ക്കും അരോടും കടമയൊ ഉത്തരവാദിത്വമൊ ഉണ്ടാകാത്ത കാലം. സൈബര്‍യുഗമായിരിക്കും നമ്മെ കാത്തിരിക്കുന്ന മറ്റൊരു മാറ്റം. സനാതനമൂല്യം ഇല്ലാതാകുമ്പോള്‍ സ്വാര്‍ത്ഥത ലോകത്തെ പിടിച്ചടക്കും. യുദ്ധവും ക്ഷാമവും വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടാകാന്‍പോകുന്ന പല മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ചുരുക്കമായി അറിയിച്ചു.

പൊതുചര്‍ച്ചയില്‍ ഈ വിഷയങ്ങളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച് നീണ്ട ചര്‍ച്ച ആവശ്യമാണെന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. സാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, ഷാജി പാംസ്, മാത്യു പന്നപ്പാറ, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സമ്മേളനം പര്യവസാനിപ്പിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക