Image

ഒക്കലഹോമ സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്

പി.പി. ചെറിയാന്‍ Published on 15 February, 2019
ഒക്കലഹോമ സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്
ഒക്കലഹോമ: ഒക്കലഹോമ സിറ്റിയില്‍ ഫെബ്രുവരി 12 ചൊവ്വാഴ്ച നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്‍മേയര്‍ ചാള്‍സ് ലാബ്(72) നോമിനേഷന്‍ നല്‍കിയത്. മൂന്നാം തവണ മത്സരിക്കാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചെങ്കിലും മത്സരിക്കാന്‍ വിധി അനുവദിച്ചില്ല. മരണം ചാള്‍സിനെ തട്ടിയെടുക്കുകയായിരുന്നു.

ഇതിനിടയില്‍ നോമിനേഷന്‍ പേപ്പറില്‍ നിന്നും പേര്‍ പിന്‍വലിക്കുന്നതിനും, മറ്റൊരാളെ മത്സരിപ്പിക്കുന്നതിനുള്ള സമയവും കഴിഞ്ഞിരുന്നു. ബാലറ്റ് പേപ്പറില്‍ ചാള്‍സിന്റെ പേര്‍ അച്ചടിച്ചുവന്നു. ചാള്‍സിന്റെ മുഖ്യ എതിരാളി നിലവിലുള്ള മേയര്‍ ഡാന്‍ ഒ.നീലായിരുന്നു. മറ്റൊരാള്‍ കൂടെ രംഗത്തുണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ അറിഞ്ഞുകൊണ്ടുതന്നെ ചാള്‍സിന് വോട്ടു നല്‍കി. കാരണം മറ്റൊന്നുമല്ല ഡാന്‍ വീണ്ടും മേയറാകുന്നത് വോട്ടര്‍മാര്‍ ഇ്ഷ്ടപ്പെട്ടിരുന്നില്ല. ചാള്‍സിന് വോട്ടു കൂടുതല്‍ ലഭിക്കുകയാണെങ്കില്‍ പുതിയാെരാളെ നിര്‍ദ്ദേശിക്കുന്നതിനുള്ള അവസരം വോട്ടര്‍മാര്‍ക്ക് ലഭിക്കുമായിരുന്നു.

ഫലം പുറത്തുവന്നപ്പോള്‍ ചാള്‍സിന് രണ്ടാം സ്ഥാനം മാത്രമെ ലഭിച്ചുള്ളൂ. ഡാനിന് പോള്‍ ചെയ്തിരുന്ന വോട്ടിന്റെ 50 ശതമാനവും നേടാനായില്ല. ഏപ്രില്‍ 2ന് നടക്കുന്ന റണ്‍ഓഫില്‍ രണ്ടു സ്ഥാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടും. 90000 ജനസംഖ്യയുള്ള ഒക്കലഹോമയില്‍ നിന്നും 15 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന എഡ്മണ്ട് സിറ്റിയിലാണ് ഈ അപൂര്‍വ്വ തിരഞ്ഞെടുപ്പു രംഗം അരങ്ങേറിയത്.

ഒക്കലഹോമ സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക