Image

പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു; ബില്ലിന് കരട് രൂപമായി പുതിയ ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍

Published on 15 February, 2019
പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു; ബില്ലിന് കരട് രൂപമായി പുതിയ ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍

കോട്ടയം: ക്രിസ്തീയ സഭകളിലെയും പള്ളികളിലെയും സ്ഥാപനങ്ങളിലെയും സ്വത്ത് ഭരണം സംബന്ധിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് കരട് രൂപമായി. കരട് രൂപം ജസ്റ്റീസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സഭാസ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടായാല്‍ അത് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

പള്ളിയുടെ സ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടാകുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുപയോഗപ്പെടുത്തുകയോ ചെയ്താല്‍ െ്രെടബ്യൂണല്‍ മുമ്പാകെ പരാതിപ്പെടാമെന്ന് കരട് ബില്ലഇ പറയുന്നു. ഇതിനായി ഏകാംഗ/മൂന്നംഗ െ്രെടബ്യൂണല്‍ രൂപീകരിക്കണം. റിട്ട. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണ് െ്രെടബ്യൂണല്‍. ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള ഒരാള്‍, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ െ്രെടബ്യൂണലിലെ മറ്റ് അംഗങ്ങള്‍. െ്രെടബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.

കരട് ബില്ലിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും രേഖാമൂലം കമ്മീഷനെ അറിയിക്കാം. ഇതിനായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ കോട്ടയത്ത് യോഗം ചേരുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായം കൂടി പരിഗണിച്ച ശേഷം ബില്ലിന് കമ്മീഷന്‍ അന്തിമ രുപം നല്‍കും. തുടര്‍ന്ന് ബില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. 

ഈ ബില്‍ നിയമമാകുന്ന ദിവസം മുതല്‍ നടപ്പില്‍ വരും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഭാ വിഭാഗങ്ങളും ഈ നിയമത്തിനു പരിധിയില്‍ വരും. സഭയുടെ വസ്തുവകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ചുമതലപ്പെടുത്തുന്ന ഡിനോമിനേഷന് ആയിരിക്കും. വരിസംഖ്യ, സംഭവന, നേര്‍ച്ചകാഴ്ചകള്‍, തുടങ്ങി ഏതു വിധത്തിലും വിശ്വാസികളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ലഭിക്കുന്ന എല്ലാ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവനകളും കൈാര്യം ചെയ്യുന്നതിന് ഈ ഡിനോമിഷേന് അവകാശമുണ്ടായിരിക്കും. 

ഓരോ ഡിനോമിനേഷനുകളുമായിരിക്കും തങ്ങളുടെ അധികാരപരിധിയില്‍ പെടുന്ന അതത് ഇടവകകള്‍ ഭരിക്കുന്നുതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത്. കാലാകാലങ്ങളില്‍ വസ്തുവഹകളുമായി ബന്ധപ്പെട്ടതും പണവുമായി ബന്ധപ്പെട്ടതുമായ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കണം. ഡിനോമിനേഷന്‍ തെരഞ്ഞെടുക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വാര്‍ഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ് വാര്‍ഷിക പരിധി യോഗത്തില്‍ സമര്‍പ്പിക്കണം.

ഓരോ ഇടവകയ്ക്കും സ്വന്തമായി വസ്തുവകകള്‍ വാങ്ങുന്നതും വാടക, ലൈസന്‍സ് തുടങ്ങിയ രീതികളിലുടെ ഉപയോഗിക്കുന്നതിനും അവകാശമുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു. ഓരോ ഇടവകയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടതും ഓഡിറ്റ് റിപ്പോര്‍ട്ട് ഇടവക പൊതുയോഗം മുമ്പാകെ ഒഅംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുമാണ്.


പുതിയ കരട് ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. 2009ലെ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാന്‍ ആയുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ബില്‍ എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ ബില്ലിന് ജനാധിപത്യ ഫ്രെയിംവര്‍ക്ക് ഇല്ല. ഇടവകയുടെ സ്വയം ഭരണാവകാശത്തെ കുറിച്ച് യാതൊന്നും പ്രതികരിക്കുന്നില്ല. പുതിയ ബില്‍ വരുമ്പോള്‍ പഴയ ഭരണഘടനയ്ക്കുള്ള മേല്‍ക്കോയ്മ പൂര്‍ണ്ണമായും മാറുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 

ഇത്തരമൊരു നിയമം ആവശ്യമുണ്ടെന്ന് സര്‍ക്കാരിനും കമ്മീഷനും ബോധ്യപ്പെട്ടു എന്നത് വ്യക്തമായെന്ന് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് പ്രതികരിച്ചു. പക്ഷേ ഭരണത്തിനുള്ള  രൂപത തലത്തില്‍ വരെ എത്തി നില്‍ക്കുകയാണ് . സംസ്ഥാന തലത്തില്‍ ഒരു സമിതി ആവശ്യമായിരുന്നു. അതാത് ഡിനോമിനേഷനുകള്‍ക്ക് അവരുടെ ഭരണവും മറ്റും നിശ്ചയിക്കാമെന്ന്. എന്നാല്‍ ആ ഡിനോമിഷേന്‍ എങ്ങനെ രൂപീകരിക്കണമെന്ന് വ്യക്തമാക്കുന്നില്ല. സഭാധികാരം തീരുമാനിക്കുന്നിടത്താണ് കാര്യങ്ങള്‍ നടക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്നത് ഇതല്ല. സാമ്പത്തിക കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതി തന്നെ കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുന്ന സ്ഥിതി വരണം. ആരാധനയുടെയും കൂദാശയുടെ കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിന് യാതൊരു അഭിപ്രായ വ്യത്യാസമില്ല. അത് അവര്‍ തീരുമാനിക്കട്ടെ.

2009ല്‍ തുടക്കം കുറിച്ച കരട് ബില്‍ വീണ്ടും കൊണ്ടുവന്നത് ചര്‍ച്ച ചെയ്യാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണോ എന്ന് സംശയമുണ്ട്. ഇത് പണ്ടേ നടപ്പാക്കേണ്ട സമയം കഴിഞ്ഞു. നടപ്പാക്കിയിരുന്നുവെങ്കില്‍ ഭൂമി കുംഭകോണം പോലെയുള്ളത് നടക്കില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കു പോലും ഇത് എടുക്കുമോ എന്ന് സംശയമുണ്ട്. അകത്തളങ്ങളിലെ ആഭ്യന്തര ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോയേക്കാം. ഒരു പക്ഷേ സഭാധികാരികളെ വിരട്ടാനോ ശബരിമല വിഷയത്തിലൂടെ ഇടഞ്ഞുനില്‍ക്കുന്ന ഹിന്ദുസമൂഹത്തെ അനുനയിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും സംശയിക്കണമെന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി.

Join WhatsApp News
Cathilic 2019-02-15 19:03:35
സഭയുടെ സ്വത്ത് സഭയുടേതാണ് . അത് സ്വകാര്യ സ്വത്താണ്. അതിനു നാട്ടുകാർക് എന്ത് കാര്യം? 
സുവിശേഷവത്കരണമാണ് സഭയുടെ ദൗത്യം. അതിനു സർക്കാർ കൊടുക്കുമോ?
  ശബരിമലയിൽ കയറിയ സ്ത്രീകൾ വിശ്വാസകളല്ല.  അത് പോലെ ചർച്ച  ആക്ട്   ആഗ്രഹിക്കുന്നവരും വ്ശ്വാസികളല്ല.  കുമ്പസാരവും കുര്ബാനയുമില്ലാത്ത അവർ സഭാ കാര്യങ്ങളിൽ ഇടപെടേണ്ട. 
ഭൂമി ഇടപാടിൽ തെറ്റു സംഭവിച്ചിരിക്കാം. എന്ന് കരുതി എന്നും ഭൂമി ഇടപാടും തെറ്റുമൊന്നും സംഭവിക്കുന്നില്ല കർദിനാൾ കബളിപ്പിക്കലിന് വിധേയനായി എന്നല്ലാതെ തട്ടിച്ചെടുത്തു വീട്ടിൽ കൊണ്ടു പോയി എന്ന് ആരും പറഞ്ഞിട്ടില്ല.  
ജസ്റ്റീസ് ke.ടി തോമസ് മാർത്തോമ്മാക്കാരനാണ്.  അവിടത്തെ കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ മതി. ഞങ്ങളുടെ പണം ഞങ്ങളുടെ ബിഷപ്. ഞങ്ങൾ സഹിച്ചോളാം. 
Johnykutty 2019-02-15 21:43:00
ചർച് ആക്ട് എത്രയും പെട്ടെന്ന് നടപ്പിലാക്കണം. ജസ്റ്റിസ് വി ആർ കൃഷ്ണ അയ്യർ നേതൃത്വം കൊടുത്ത സമിതിയുടെ ശുപാർശ നടപ്പിലാക്കണം. ജ കെ ടി തോമസ്സിനെപ്പോലുള്ള വ്യക്തികളുടെ സേവനം ഉപയോഗിക്കുക.   അമേരിക്കയിലെ കെന്നഡി കരിമ്പുംകാല ആണ് കാത്തോലിക് എന്ന പേരിൽ സ്ഥിരമായി കമന്റ് എഴുതി സഭയെ കൂടുതൽ നാറ്റിക്കുന്നത്. താങ്കളെ ആരാണ് കത്തോലിക്കരുടെ പ്രതിനിധിയായി അവരോധിച്ചതു. മുഖം മൂടി മാറ്റി കെന്നഡിയെപോലെ നേരെ വന്നു പ്രതികരിക്കൂ. അതിനു നട്ടെല്ലില്ലെങ്കിൽ എന്തിനാണ് ഭായി മറ്റു കാതോലിക്കാരെയും ക്രിസ്ത്യാനികളെ മൊത്തം നാറ്റിക്കുന്നതു.          
Christian 2019-02-15 22:22:02
ചർച്ച ആക്ട് നടപ്പിലാക്കേണ്ടത് കാലഖട്ടത്തിന്റെ ആവശ്യം ആയി കരുതുന്നു. കമന്റ് എഴുതിയ വ്യക്തി പറയുന്നു സുവിശേഷവൽക്കരണം ആണ് സഭയുടെ ലക്‌ഷ്യം എന്ന്. പോപ്പ് തന്നെ പറയുന്നു അഞ്ചു ശതമാനം ഫ്രാങ്കോമാർ സഭയിൽ ഉണ്ടെന്നു. അഞ്ചു പേരല്ല, ഒരു ലക്ഷം വൈദികർ ഉണ്ടെന്നു കരുതുക (ഏകദേശം) അതിൽ അയ്യായിരം പേര് ബാല/സ്ത്രീ പീഡകർ ആണ് എന്നോർക്കണം. അമേരിക്കയിലും യൂറോപ്പിലും തന്നെ ആയിരങ്ങൾ ഉണ്ട്. ഇന്ത്യയിൽ ആയിരത്തിൽ ഒരു വൈദികനെ പിടിക്കപ്പെടുന്നുള്ളു. അവരെ സഭ കോടികൾ വീശി രാഷ്ട്രീയ പിടിപാടോടെ രക്ഷിച്ചും പോരുന്നു. ഇതാണോ സുവിശേഷ വൽക്കരണം ?  കെ ടി തോമസിനെ പോലൊരു ന്യായാധിപനെ കേവലം ഒരു മാർത്തോമക്കാരനായി കാണുന്ന തിമിരം ബാധിച്ച 'കാതോലിക്കാ' ഫാൻസ്‌ ആണ് ഇന്ന് സഭയുടെ ശാപം എന്ന് പറയേണ്ടിയിരിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക