Image

'അതിര്‍ത്തിയില്‍ നടക്കുന്നത് ആക്രമണം,' ട്രമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published on 15 February, 2019
'അതിര്‍ത്തിയില്‍ നടക്കുന്നത് ആക്രമണം,' ട്രമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിങ്ങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനു പനം കണ്ടെത്താന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് അതിര്‍ത്തീയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മയക്കു മരുന്നു കടത്തുകാര്‍, കുറ്റവാളികള്‍, അനധിക്രുത കുടിയേറ്റക്കാര്‍ എല്ലാവരും കൂടി ദേശീയ സുരക്ഷിതത്വത്തെ അപകറ്റപ്പെടുത്തുകയാണെന്നു രോസ് ഗാര്‍ഡനില്‍ എമര്‍ജന്‍സി പ്രഖ്യാപനം നടത്തിക്കൊണ്ടു ട്രമ്പ് പ്രഖ്യാപിച്ചു. 'തെക്കന്‍ അതിര്‍ത്തിയില്‍ ദേശീയ സുരക്ഷിതത്വ പ്രശ്‌നം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു ആക്രമണമാണ്. മയക്കുമരുന്നിറ്റെയും കുറ്റവാളികള്‍ടെയും രാജ്യത്തേക്കുള്ള കടന്നു കയറ്റം,' ട്രമ്പ് പറഞ്ഞു.

പ്രഖ്യാപനം വന്നതോടെ സൈന്യത്തിന്റെ വക നിര്‍മ്മാണത്തിലുള്ള 3.6 ബില്യന്‍ അതിര്‍ത്തി മതില്‍ പണിയാന്‍ വക മാറ്റാം. അതുപോലെ പ്രസിയന്റിന്റെ ബജറ്റ് വിവേചനാധികാര പ്രകാരം 2.5 ബില്യന്‍ ലഭ്യമാക്കാം.അനധിക്രുത സ്വത്തുക്കള്‍ കണ്ടു കെട്ടിയ വകയില്‍ ട്രഷറിയില്‍ നിന്ന് 600 മില്യന്‍. കൂടാതെ കോണ്‍ഗ്രസ് 1.375 ബില്യന്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

എല്ലാം കൂടി ആകുമ്പോള്‍ തുക 8 ബില്യന്‍. ട്രമ്പ് ആവശ്യപ്പെട്ട 5.7 ബില്യനേക്കാള്‍ കൂടുതല്‍.

എന്നാല്‍ ഇത് നിയമാനുസ്രുതമല്ലെന്നു ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി (ഡമോക്രാറ്റ്) പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് നടപടി എടുക്കണമെന്നാവര്‍ നിര്‍ദേശിച്ചു. ഏതാനും റിപ്പബ്ലിക്കന്മാരും പ്രസിഡന്റിന്റെ നടപടിയെ എതിര്‍ത്തിട്ടുണ്ട്. അവര്‍ കൂടി ചേര്‍ന്നാല്‍ ഇതിനെതിരെ സെനറ്റില്‍ ബില്‍ പാസാക്കം. പക്ഷെ പ്രസിഡന്റിനതു വീറ്റോ ചെയ്യാവുന്നതേയുള്ളു.

ഇതിനു മുന്‍പ് കുവൈറ്റ് യുദ്ധത്തിനു മുന്നോടിയായി പ്രസിഡന്റ് ജോര്‍ജ് ബുഷ് 1991-ലും വേള്‍ഡ് ട്രെഡ് സെന്റര്‍ ആക്രമണത്തിനു ശേഷം പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷും എമര്‍ജന്‍സി പ്രഖ്യാപിച്ച് പണം കണ്ടെത്തിയിരുന്നു. പക്ഷെ അതിനോട് കോണ്‍ഗ്രസിനു എതിര്‍പ്പ് ഒന്നുമില്ലായിരുന്നു. ഇതാദ്യമായാണു കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അവഗണിച്ച് പ്രസിഡന്റ് രംഗത്തു വരുന്നത്.

പ്രഖ്യാപനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെക്കാം. പക്ഷെ സുപ്രീം കോടതിയില്‍ കണ്‍സര്‍വേറ്റിവ് ജഡ്ജിമാര്‍ക്കാണു ഭൂരിപക്ഷം.

എന്തായാലുംഗവണ്മെന്റ് ഷട്ട് ഡൗണ്‍ ഒന്നുമില്ല.

എമര്‍ജന്‍സി പ്രഖ്യാപിച്ചതോടെ പ്രസിഡന്റിന് ലഭിക്കുന്ന അധികാരം ഉപയോഗിച്ചു മതില്‍ പണിയുന്നതിന് സ്വകാര്യ വ്യക്തികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനും, മറ്റു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനും കഴിയും

സെനറ്റ് ഭൂരിപക്ഷ പാര്‍ട്ടിയുടെ ലീഡര്‍ മിച്ച് മക്കോണല്‍ ഇതു സംബന്ധിച്ചു നേരത്തെ സൂചന നല്‍കിയിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകീട്ടാണ് വൈറ്റ് ഹൗസില്‍ നിന്നും ഔദ്യോഗിക അറിയിപ്പുണ്ടായത്.

എമര്‍ജന്‍സി നിയമപരമായി നേരിടുന്നതിന് ഇതിനകം തന്നെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാപഴുതുകളും അടച്ചാണ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബി പറഞ്ഞു.
Join WhatsApp News
Homeless Veteran 2019-02-15 15:24:01
Can we the underdogs find some work, wages, worthy shelter asap , Mr President, 
At the construction site. We behave better 
Than those mexican bullies !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക