Image

മലയാളിയെ വ്യത്യസ്ഥനാക്കുന്നത് കുടുംബ സ്‌നേഹം: ബേബി ഊരാളില്‍

ജോസ് കാടാപുറം Published on 15 April, 2012
മലയാളിയെ വ്യത്യസ്ഥനാക്കുന്നത് കുടുംബ സ്‌നേഹം:  ബേബി ഊരാളില്‍
ന്യൂയോര്‍ക്ക് : 2006ല്‍ തുടങ്ങിയ അമേരിക്കന്‍ മലയാളികളുടെ സംഘടനയുടെ സംഘടനയായ ഫോമാ 2012 ഓഗസ്റ്റില്‍ നടക്കുന്ന 3-ാമത് കണ്‍വന്‍ഷനോടെ ലോകത്തെവിടെയും ജീവിക്കുന്ന മലയാളി സംഘടനകളുടെ സംഘടന ആയി മാറുകയണെന്നു ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ. ബേബി ഊരാളില്‍ കൈരളി ടിവിയുടെ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ഫോമ രൂപീക്രുതമാകാന്‍ മുഖ്യസംഘടനയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് കാരണമെങ്കിലും അസ്വസ്ഥരായ ചില നേതാക്കളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി അതു മാറുകയും ഫോമാ രൂപപ്പെടുകയുമായിരുന്നു.. ശശിധരന്‍ നായരും അനിയന്‍ ജോര്‍ജ്ജും തുടങ്ങി വച്ച ആരംഭപ്രവര്‍ത്തനം.. യാഥാര്‍ത്ഥത്തില്‍ അടിത്തറയിട്ട് ചിട്ടയായ രീതിയില്‍ സ്ഥിരമായ വളര്‍ച്ചയിലേക്ക് സംഘടനയെ എത്തിച്ചത് രണ്ടാമത് പ്രസിഡന്റ് ജോണ്‍ ടൈറ്റസും, സെക്രട്ടറി ജോണ്‍ സി വര്‍ഗീസും ആയിരുന്നു ന്ന് ബേബി ഊരാളില്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ തന്റെ മുന്‍പ് ഉണ്ടായിരുന്നവരെ പിന്തുടരുക മാത്രമായിരുന്നു… അവര്‍ ചെയ്ത കാര്യങ്ങള്‍ തുടരുക, കുറവുകള്‍ പരിഹരിക്കുക.

അമേരിക്കയില്‍ ജീവിക്കുന്ന മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികകവും, വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യുക എന്ന ഫോമായുടെ പ്രാഥമിക ലക്ഷ്യം മുതല്‍ ശരാശരി മലയാളിയുടെ സാമ്പത്തിക ഉന്നമനവും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതും ആരോഗ്യരംഗത്ത് വേണ്ട സഹായം എത്തിക്കുന്നതിലേക്കും തന്റെ കൂടെയുള്ള അംഗങ്ങളുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ പറ്റിയതായി ബേബി
ഊരാളില്‍ പറഞ്ഞു.

കമ്മറ്റിയിലെ അംഗങ്ങളുടെ സഹകരണവും, ആത്മാര്‍ത്ഥതയും, അതാണ് തന്റെ 2 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തന്നെ സംതൃപ്തനാക്കുന്ന ഏറ്റവും വലിയ അനുഭവം. സെക്രട്ടറി ബിനോയി തോമസും, ട്രഷറര്‍ ഷാജി എഡ്വേര്‍ഡും, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സണ്ണി പൗലോസും എല്ലാ ഭാരവാഹികളും,  അംഗങ്ങളും അംഗസംഘനകളും നല്‍കിയ മറക്കാനാകാത്ത സഹകരണം, മുന്‍ ഭാരവാഹികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം നന്‍മയോടെ ഓര്‍ക്കുന്നതായി
ഊരാളില്‍ പറഞ്ഞു.

 ഇതുവരെ മലയാളി സംഘടനകള്‍ ശ്രമിക്കാത്ത, കടലില്‍ കേരളം സൃഷ്ടിക്കുന്ന അതിമനോഹരമായ കപ്പല്‍യാത്രയായിരിക്കും ഫോമായുടെ 3-ാമത് കണ്‍വന്‍ഷന്‍. രണ്ടു പടുകൂറ്റന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരുമിച്ച് ചേരുന്ന വലിപ്പമുള്ള 'കാര്‍ണിവല്‍ ഗ്ലോറി'യെന്ന കപ്പലില്‍ ഓരോ മലയാളിയും സുല്‍ത്താനാകുന്ന നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ഈ
കണ്‍വന്‍ഷന്‍. സാധാരണ ഒരു മലയാളി കുടുംബത്തിന് താങ്ങാവുന്ന മിതമായ നിരക്കില്‍ കണ്‍വന്‍ഷന്‍ ആസ്വദിക്കാന്‍ അവസൊരമൊരുക്കിയിരിക്കുന്നു. ഏതാണ്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.

അമേരിക്കയിലെ മലയാളി പാര്‍ക്കുന്ന സ്റ്റേറ്റുകളിലൂടെ സഞ്ചരിച്ചപ്പോള്‍ അഭിമാനം തോന്നുന്ന ഒരു കാര്യം മലയാളി തന്റെ കുടുംബജീവിതത്തിന് നല്‍കുന്ന
പ്രാധാന്യം ആണു. കുടുംബനാഥനും, ഭാര്യയും മക്കളും എല്ലാവരും കൂടിയാണ് മലയാളി പരിപാടികളിലെത്തുന്നത്. ഇതുപോലെ കുടുംബവുമായി പങ്കിടുന്ന എത്തനിക്ക് (Ethnic) ഗ്രൂപ്പ് ഉണ്ടോയെന്ന് സംശയകരമാണെന്ന് ബേബി വിലയിരുത്തുന്നു.

തന്റെ ശ്രമങ്ങള്‍ മറ്റു സംഘടനകളുമായി പങ്കുവയ്ക്കാനും സൗഹൃദം സൂക്ഷിക്കുവാനും യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ചു നീങ്ങാനും കഴിഞ്ഞിട്ടുണ്ടെന്നും ബേബി പറഞ്ഞു. മറ്റ് പ്രധാന സംഘടനകളുമായി ഫോമായ്ക്കുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് നേതാക്കള്‍ കൃത്യമായി മാറുകയും പിന്നീട് സ്റ്റേജില്‍
കടിച്ചു പിടിച്ച് കിടക്കുകയില്ല എന്നത് ചൂണ്ടിക്കാട്ടി.

പുതിയ പരിപാടികളായ ബ്രിഡ്ജിംഗ് ഓഫ് മൈന്‍സ് തീര്‍ത്തും ഇതുവരെ ഒരു മലയാളി സംഘടനയും
ചെയ്ത്തിട്ടില്ല. അതിന് തെളിവാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച്‌ ഫോമായുടെ നിര്‍ദ്ദേശങ്ങള്‍ കേരള ഗവണ്‍മെന്റ് അപ്പാടെ സ്വീകരിച്ച്, നടപ്പാക്കാന്‍ പോകുന്നത്.

കൂടാതെ മലയാളത്തിന് ഒരു പിടി ഡോളര്‍. മലയാളം ഐശ്ചിക വിഷയമായി എടുക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ വിതരണം ചെയ്യുകയുണ്ടായി,  കോട്ടയത്ത്
ന്ന കണ്‍വന്‍ഷന്‍ കേരളത്തിലെ വികസനപ്രവര്‍ത്തങ്ങളിലെ ഇടപെടല്‍ വിളിച്ചോതുന്നതായിരുന്നു.

തന്റെ സ്വതസിദ്ധമായ എളിമകൊണ്ടും, കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവും, മറ്റുള്ളവരെ ബഹുമാനിക്കാന്‍ മടിക്കാത്ത മനോഭാവും ഒക്കെ ബേബിയുടെ പ്രവര്‍ത്തനങ്ങള്‍ ഫോമായുടെ മുതല്‍ കൂട്ടായിയെന്ന് സംശയമില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയ സഹകരണത്തിനും, യുവജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുള്ള മലയാളി സംഘടനയായി ഫോമാ മാറുമെന്ന് പ്രത്യാശ പങ്കിട്ടുകൊണ്ട് ബേബി പറഞ്ഞു നിറുത്തി.
മലയാളിയെ വ്യത്യസ്ഥനാക്കുന്നത് കുടുംബ സ്‌നേഹം:  ബേബി ഊരാളില്‍ മലയാളിയെ വ്യത്യസ്ഥനാക്കുന്നത് കുടുംബ സ്‌നേഹം:  ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക