Image

കനകദുര്‍ഗയ്‌ക്ക് കുട്ടികളെ ആഴ്ചയില്‍ ഒരു ദിവസം വിട്ടു നല്‍കണം, നിര്‍ദ്ദേശത്തില്‍ സന്തോഷമെന്ന് കനക ദു‌ര്‍ഗ

Published on 16 February, 2019
കനകദുര്‍ഗയ്‌ക്ക് കുട്ടികളെ ആഴ്ചയില്‍ ഒരു ദിവസം വിട്ടു നല്‍കണം, നിര്‍ദ്ദേശത്തില്‍ സന്തോഷമെന്ന് കനക ദു‌ര്‍ഗ

പെരിന്തല്‍മണ്ണ: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുര്‍ഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ കനകദുര്‍ഗ നല്‍കിയ പരാതിയിലാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം.

ശബരിമല ദര്‍ശത്തിന് ശേഷം വീട്ടിയെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കിയ കനകദുര്‍ഗ കോടതിവിധി നേടിയാണ് ഭര്‍തൃവീട്ടിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വീട്ടില്‍ തുടരാന്‍ വിസമ്മതിച്ച ഭര്‍തൃമാതാവുള്‍പ്പടെയുള്ളവര്‍ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക