Image

മുന്‍ കര്‍ദിനാളിനെ പൗരോഹിത്യത്തീല്‍ നിന്നു നീക്കം ചെയ്തു

Published on 16 February, 2019
മുന്‍ കര്‍ദിനാളിനെ പൗരോഹിത്യത്തീല്‍ നിന്നു നീക്കം ചെയ്തു
വത്തിക്കാന്‍ സിറ്റി: 50 വര്‍ഷം മുന്‍പ് കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കക്കാരനായ മുന്‍ കര്‍ദിനാള്‍തിയോഡോര്‍ ഇ മക്കാരക്കിനെ വൈദികവൃത്തിയില്‍നിന്ന്പുറത്താക്കി. വാഷിങ്ങ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ഇദ്ദേഹഠിനു 88 വയസ് പ്രായം. ഇനി സാധാരന വിശ്വാസി മാത്രം.

മക്കാരിക്ക് കുറ്റക്കാരനെന്ന് ചര്‍ച്ച് കോടതി ജനുവരിയില്‍കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍പ്പാപ്പയുടെ നടപടി.

മക് കാരിക്കിന്റെ തിരുവസ്ത്രം തിരിച്ചെടുത്ത കാര്യം പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ അറിയിച്ചത്. കര്‍ദിനാള്‍ പദവി ജൂലായില്‍ മക് കാരിക്ക് രാജിവെച്ചിരുന്നു.

ലൈംഗികചൂഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൗരോഹിത്യം നഷ്ടപ്പെടുന്ന ആദ്യ കര്‍ദിനാളാണ് മക് കാരിക്ക്.കന്‍സാസില്‍ ഒരു ആശ്രമത്തിലാണു ഇപ്പോള്‍ താമസം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക