Image

പൊലീസ് കേസ്: പാര്‍ട്ടി അനുവദിച്ചാല്‍ മുന്‍കൂര്‍ ജാമ്യം തേടില്ലെന്നു പി.കെ.ഫിറോസ്

Published on 16 February, 2019
പൊലീസ് കേസ്: പാര്‍ട്ടി അനുവദിച്ചാല്‍ മുന്‍കൂര്‍ ജാമ്യം തേടില്ലെന്നു പി.കെ.ഫിറോസ്

കുവൈത്ത് സിറ്റിന്മ തനിക്കെതിരായി റജിസ്റ്റര്‍ ചെയ്ത കേസില്‍ പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടില്‌ലെന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. മന്ത്രിമാരുടെ അഴിമതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പോരാട്ടത്തിനുള്ള അവാര്‍ഡ് ആയി കേസിനെ കാണുന്നുവെന്നു അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിന്മേല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ച് കുവൈത്ത് കെഎംസിസി സമ്മേളനത്തില്‍ തികരിക്കുകയായിരുന്നു ഫിറോസ്. 

ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളത്. ക്തിപരമായി അക്കാര്യത്തില്‍ സന്തോഷമുണ്ട്. കൃത്യമായ രേഖകളുടെയും വ്യക്തമായ തെളിവുകളുടെയും പിന്‍ബലത്തോടെയാണ് ഓരോ ആരോപണങ്ങളും ഉന്നയിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പ് ഉള്‍പ്പെടെ ഹാജരാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക