Image

വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഉറച്ച മണ്ഡലം നല്‍കില്ലെന്ന്‌ മുല്ലപ്പള്ളി

Published on 17 February, 2019
 വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഉറച്ച മണ്ഡലം നല്‍കില്ലെന്ന്‌ മുല്ലപ്പള്ളി
കോഴിക്കോട്‌: ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെങ്കിലും ഉറച്ച മണ്ഡലം നല്‍കണമെന്ന മഹിളാ കോണ്‍ഗ്രസ്‌ നേതാക്കളുടെ ആവശ്യം ഇത്തവണയും തളളി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇത്തവണ തോല്‍ക്കുന്ന സീറ്റ്‌ തന്ന്‌ മഹിളാ പ്രാതിനിധ്യം പേരിന്‌ ഉറപ്പാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം.

ഇതിന്‌ മറുപടി നല്‍കുകയായിരുന്നു മുല്ലപ്പള്ളി. വനിതകള്‍ ആദ്യം കഴിവ്‌ തെളിയിക്കട്ടെയെന്ന്‌ മുല്ലപ്പള്ളി പറഞ്ഞു.

ഒരു മണ്ഡലത്തില്‍ സ്‌ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ്‌ നല്‍കും. ഒന്നിലധികം മണ്ഡലങ്ങളില്‍ ഈ സാഹചര്യമുണ്ടായാലും പരിഗണിക്കുമെന്നും മീഡിയവണ്‍ വ്യൂ പോയിന്റ്‌ പരിപാടിയില്‍ മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ കഴിവ്‌ തെളിയിച്ചവരാകണം വരേണ്ടതെന്നും കെ.പി.സി.സി പ്രസിഡന്റ്‌ പറഞ്ഞു. മുസ്‌ലിം ലീഗിന്‌ മൂന്നാം സീറ്റ്‌ നല്‍കില്ലെന്ന സൂചനയും മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക