Image

സെല്‍ഫി എടുക്കാറില്ല, എടുത്തിട്ടുമില്ല- വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രമന്ത്രി കണ്ണന്താനം

Published on 17 February, 2019
സെല്‍ഫി എടുക്കാറില്ല, എടുത്തിട്ടുമില്ല- വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍  കേന്ദ്രമന്ത്രി  കണ്ണന്താനം

തിരുവനന്തപുരം:കാശ്‌മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ്‌ ജവാന്‍ വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടെ ഫേസ്‌ബുക്കില്‍ ഫോട്ടോ പോസ്റ്റ്‌ ചെയ്‌ത്‌ വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം രംഗത്ത്‌.

ചിത്രം സെല്‍ഫിയാണ്‌ എന്ന്‌ ആരോപിച്ചായിരുന്നു വിവാദം. തുടര്‍ന്ന്‌ കണ്ണന്താനം ചിത്രം പിന്‍വലിക്കുകയും ചെയ്‌തിരുന്നു.

വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ താന്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത്‌ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക്‌ അയച്ചു കൊടുത്തതാണ്‌ ആ ചിത്രം.

ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ലെന്നും കണ്ണന്താനം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

വീര മൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ്‌ ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്‌തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണ്‌.

ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുകയാണ്‌ യുവതലമുറ ഉഉള്‍പ്പടെയുള്ളവര്‍ ചെയേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക