Image

വായ്പ തട്ടിപ്പ് കേസ് മുഖ്യപ്രതി പിടിയില്‍

Published on 17 February, 2019
വായ്പ തട്ടിപ്പ് കേസ് മുഖ്യപ്രതി പിടിയില്‍

പാലാരിവട്ടം: കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാമെന്ന് പറ‌ഞ്ഞ് കമ്മീഷന്‍ വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശി ത്രിലോക് കുമാര്‍ പരിഹാര്‍ ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കുറഞ്ഞ പലിശ നിരക്കില്‍ വലിയതുക വായ്പ്പ നല്‍കുമെന്ന് ഓണ്‍ലൈനിലൂടെ ഇവര്‍ പരസ്യം നല്‍കി. ഒരു കോടി രൂപ മുതല്‍ നൂറു കോടി രൂപ വരെ വായ്പ്പ നല്‍കുമെന്നായിരുന്നു പരസ്യം. ക്യാപിറ്റ‌ല്‍ സൊലൂഷന്‍ ആന്‍ഡ് കണ്‍സള്‍ട്ടന്റ് എന്ന ഓണ്‍ലൈന്‍ കന്പനിയുടെ പേരിലാണ് രാജസ്ഥാന്‍ സ്വദേശി ത്രിലോക് കുമാ‌ര്‍ സാന്പത്തിക തട്ടിപ്പ് നടത്തിയത്. ഇതില്‍ ആക‌‍‍ര്‍ഷകരായ നിരവധി പേരാണ് ഇവരുടെ വലയില്‍ വീണു.

വായ്പ്പ തുകയുടെ പത്ത് ശതമാനം സര്‍വ്വീസ് ചാര്‍ജായി ആദ്യം തന്നെ ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. ഇങ്ങനെ പണം നിക്ഷേപിച്ചിട്ടും വായ്പ്പ തുക ലഭിക്കാതിരുന്ന കൊച്ചി സ്വദേശിയാണ് പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. ഇതോടെയാണ് കോടികളുടെ തട്ടിപ്പിന്റെ കഥ പുറത്തുവന്നു. അജ്മീറില്‍ സ്ഥിരതാമസമാക്കിയ ഇയാളെ രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ത്രിലോക് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക