Image

പുല്‍വാമ : എന്റെ ഹൃദയത്തിലും തീ എരിയുന്നുവെന്ന്‌ മോദി

Published on 17 February, 2019
പുല്‍വാമ : എന്റെ ഹൃദയത്തിലും തീ എരിയുന്നുവെന്ന്‌ മോദി
ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ തീവ്രാദിയാക്രമണം ഇപ്പോഴും തന്റെ നെഞ്ചില്‍ തീയായി എരിയുന്നുവെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സൈനികവ്യൂഹത്തിന്‌ നേരെ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി 40 ജവാന്മാര്‍ വീരമൃത്യു വരിച്ച പശ്ചാതലത്തിലാണ്‌ മോദിയുടെ പ്രതികരണം.

ബിഹാറിലെ സര്‍ക്കാര്‍ ചടങ്ങിനിടെയാണ്‌ മോദിയുടെ പരാമര്‍ശം. ഭീകരാക്രമണത്തില്‍ മരിച്ച ബിഹാര്‍ സ്വദേശികളായ
വീരമൃത്യു വരിച്ച സഞ്‌ജയ്‌ കുമാര്‍ സിന്‍ഹ, രത്തന്‍ കുമാര്‍ ഠാക്കൂര്‍ എന്നിവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണ്‌.-മോദി പറഞ്ഞു.

''സഞ്‌ജയ്‌ കുമാര്‍ സിന്‍ഹക്കും രതന്‍ കുമാറിനും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളുടെ ഉള്ളിലെരിയുന്ന തീ എന്റെ ഹൃദയത്തിലും ജ്വലിക്കുന്നുണ്ട്‌''.

പുല്‍വാമയില്‍ സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തിലാണ്‌ 40 സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ മരിച്ചത്‌.

സംഭവം നടന്നയുടന്‍ അക്രമത്തെ മോദി അപലപിച്ചമോദിജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അവരുടെ കുടുംബത്തിനൊപ്പം രാജ്യം തോളോടുതോള്‍ ചേര്‍ന്ന്‌ നില്‍ക്കുമെന്നും  ട്വീറ്റ്‌ ചെയ്‌തിരുന്നു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക