ന്യൂ യോര്‍ക്ക് : ഇന്ത്യ കാത്തലിക് അസോസിയേഷന് ഓഫ്അമേരിക്കയുടെ നാല്പതാം വാര്‍ഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ഫെബ്രുവരി 9 നു പ്രൗഢ സദസിനു മുന്‍പാകെ നടന്നു.
പ്രസിഡന്റ് ശ്രീ. പോള്‍ പി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മലങ്കര കാത്തലിക് അമേരിക്ക-കാനഡ രൂപത അധ്യക്ഷന്‍ റൈറ്റ്. റെവ. ഡോ. മോറാന്‍ ഫിലിപ്പോസ് മാര്‍ സ്റ്റീഫനോസ് മെത്രാപോലിത്ത ഉദ്ഘാടനം നിര്‍വഹിച്ചു. നേതാവ് ശിശ്രുഷകനാകണമെന്നും നമ്മള് ആരാണ്, ഈ പ്രസ്ഥാനം എന്താണ്, ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം എന്താണ് എന്നറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മിപ്പിക്കുകയുണ്ടായി.
അധ്യക്ഷ പ്രസംഗത്തില്‍ പ്രസിണ്ടന്റ് പോള്‍ പി ജോസ് കഴിഞ്ഞ 40 വര്‍ഷത്തെ പ്രവര്‍ത്തങ്ങളെപ്പറ്റി വിലയിരുത്തുകയും, ഈ പ്രസ്ഥാനത്തിന്റെ പ്രസക്തിയെപ്പറ്റി വിവരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ട്ടപെട്ടവര്‍ക്കു വീടു വച്ചു നല്കി കേരളത്തിലെ പുനരുദ്ധാരണ പദ്ധതിയില്‍ ഇന്ത്യ കാത്തോലിക് അസോസിയേഷന് പങ്കു ചേരുമെന്നും ഉറപ്പു നല്കി.
മലങ്കര കത്തോലിക്ക കത്തീഡ്രല്‍ പാരിഷ് വികാര്‍ റവ. ഫാദര്‍ നോബി അയ്യനേത്ത് മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ പുതിയ ബോര്‍ഡ് ഓഫ് ട്രസ്ടീ ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വൈസ് ചെയര്മാന് ശ്രീ. ജിന്‍സ്മോന്‍ സക്കറിയ സ്ഥാനമൊഴിയുന്ന ചെയര്മാന് ശ്രീ.ജോണ്‍ പോളില്‍ നിന്നും കണക്കും രേഖകളും കൈപറ്റി.
ബോര്‍ഡ് ഓഫ് ട്രസ്ടീ മുന്‍ ചെയര്‍ ശ്രീമതി മേരി ഫിലിപ്പ് പുതിയ ഭരവാഹികളെ പരിചയപെടുത്തുകയും, ജോയിന്റ് സെക്രട്ടറി ശ്രീ.ജോസ് മലയില്‍ വിശിഷ്ട അതിഥികളെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ശ്രീ.ജിന്‍സ്മോന്‍ സക്കറിയ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയൂം, മുന്‍ പ്രസിഡന്റുമാരായ , ശ്രീ. ജോഫ്രിന്‍ ജോസ് ശ്രീ. കെ ജെ ഗ്രിഗറി എന്നിവര്‍ ആശംസയര്‍പ്പിക്കുകയും ചെയ്തു.
അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും ഇപ്പോളത്തെ വൈസ്പ്രസിഡന്റുമായ ശ്രീ. ലിജോ ജോണ്‍ സ്വഗതവും, സെക്രട്ടറി ശ്രീ. ആന്റോ വര്‍ക്കി നന്ദിയും അര്‍പ്പിച്ചു. അസോസിയേഷന്റെ പ്രവര്‍ത്തകരും, വിവിധ അസോസിയേഷന്റെ നേതാക്കളും ഉള്‍പ്പടെ നൂറു കണക്കിനു ആളുകള്‍ പങ്കെടുത്ത യോഗത്തില്‍,ശ്രീ ജെയ്സണ്‍ ജോസഫ് ആയിരുന്നു എംസി. ശ്രീ വിന്‍സെന്റിന്റെ നേതൃത്വത്തിലുള്ള കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും, ശ്രീ. അനുപ്, ശ്രീ. ജെഫ്റി തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ശ്രീ, ലാല്‍ അങ്കമാലിയും ശ്രീ. ശ്രീനിയും ചേര്‍ന്ന് കലാഭവന്‍ മണിയുടെ നാടന്‍പാട്ടും, നോയല്‍ മണലിലിന്റെ സാക്സോഫോണ്‍ സോളോയും, ജിന്‍ടു കൊട്ടാരത്തില്‍, ഏമി തോമസ്, ടയിലോര് ഉമ്മന്‍ എന്നിവരുടെ ഡാന്‍സും ഹ്രുദ്യമായി.
സ്ഥാനമൊഴിയുന്ന ചെയര്മാന് ശ്രി. ജോണ്‍ പോള്‍, ശ്രി. ജോഫ്രിന്‍, മെഗാ സ്പോണ്സര് ശ്രി. ഷാജി ന്യൂയോര്‍ക് എന്നിവര്‍ക്കു മൊമെന്റോ നല്കി ആദരിച്ചു. സ്പോണ്‍സര്‍മാരായ ജോജി പോപ്പുലര്‍, രജധാനി ഹോട്ടല്‍ ഉടമ ശ്രീ രാജു, മാനേജര്‍ ശ്രി ഹേമന് എന്നിവര്‍ക്കു നന്ദിയര്‍പ്പിക്കുകയും ചെയ്തു. ചടങ്ങിനു മുന്‍ പ്രസിഡന്റ് ശ്രീ ജോണ്‍ കെ. ജോര്‍ജും ട്രഷറര്‍ ശ്രി. ജോര്‍ജ് കുട്ടിയും മേല്‍നോട്ടം നല്കി.