Image

അമേരിക്കയിലെ 2100 പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു.

പി.പി. ചെറിയാന്‍ Published on 18 February, 2019
അമേരിക്കയിലെ 2100 പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു.
ഡാളസ്: ഡാളസ് ആസ്ഥാനമായി 1956 ല്‍ ആരംഭിച്ച പെ ലെസ് ഷൂ സ്റ്റോറുകള്‍ അമേരിക്കയില്‍ നിന്നും അപ്രത്യക്ഷമാകുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന 2100 സ്റ്റേറ്റുകള്‍ 2019 മദ്ധ്യത്തോടെ അടച്ചു പൂട്ടുമെന്ന് ഫെബ്രുവരി 15 വെള്ളിയാഴ്ച പുറത്തിറക്കിയ കമ്പനിയുടെ പത്രകുറിപ്പില്‍ പറയുന്നു. ലിറ്റില്‍ അമേരിക്കയില്‍ ഇതു സാധകമല്ല.

ചേപ്റ്റര്‍ 11 ബാങ്ക റപ്റ്റസി ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ തീരുമാനം.
നാല്‍പതു രാ്ജ്യങ്ങളിലായി 3600 സോറ്റുകളില്‍ 18000 ജീവനക്കാരാനുള്ളത്. ഓസ്‌ട്രേലിയായിലുള്ള എല്ലാ സ്‌റ്റോറുകളും 2016 ഡിസംബറില്‍ അടച്ചുപൂട്ടിയിരുന്നു.
അമേരിക്കന്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതോടെ ആയിരകണക്കിനാളുകളുടെ തൊഴിലാണ് നഷ്ടപ്പെടുക. അമേരിക്കയിലെ മറ്റൊരു സ്ഥാപമായ റ്റോയ്‌സ് ആര്‍ അസ്(Toys R Us) കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നതിന്റെ ഭാഗമായി ഫെബ്രുവരി 17 ഞായറാഴ്ച മുതല്‍ ലിക്വിഡേഷന്‍ സെയ്ല്‍ ആരംഭിച്ചു. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് സ്‌റ്റോറുകള്‍ക്കു മുമ്പില്‍ സെയ്ല്‍ ആരംഭിച്ച ആദ്യദിനം തന്നെ വലിയ തിരക്കനുഭവപ്പെട്ടു.

അമേരിക്കയിലെ 2100 പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു.അമേരിക്കയിലെ 2100 പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു.അമേരിക്കയിലെ 2100 പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക