Image

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് നാഷണല്‍ ചീട്ടുകളി മത്സരം 2019 മാര്‍ച്ച് 2 ന്

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2019
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് നാഷണല്‍ ചീട്ടുകളി മത്സരം 2019 മാര്‍ച്ച് 2 ന്
ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ഇന്റര്‍നാഷണല്‍ വടംവലി ടൂര്‍ണമെന്റിന് ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പരിപാടിയാണ് വമ്പിച്ച ചീട്ടുകളി മത്സരം. 2019 മാര്‍ച്ച് 2-ാം തീയതി ശനിയാഴ് രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E. Oaktom Street, Deplaines IL 60018) വച്ച് നടത്തപ്പെടുന്നു. ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ പങ്കെടുക്കാവുന്നതാണ്.

28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് സൈമണ്‍ ചക്കാലപടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും ലഭിക്കുന്നതാണ്.

റമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളിയില്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ആള്‍ക്ക് ജിബി കൊല്ലപ്പിള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ആള്‍ക്ക് സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ആള്‍ക്ക് ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും ഉണ്ടായിരിക്കും.

ഈ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ശ്രീ സൈമണ്‍ ചക്കാലപടവന്‍, അഭിലാഷ് നെല്ലാമറ്റം, മനോജ് വഞ്ചിയില്‍ എന്നിവരെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

ഈ വാശിയേറിയ ചീട്ടുകളി മത്സരത്തിലേക്ക് എല്ലാ മലയാളികളെയും സോഷ്യല്‍ ക്ലബ്ബിന്റെ ഭാരവാഹികളായ പീറ്റര്‍ കുളങ്ങര (പ്രസിഡന്റ്), ജിബി കൊല്ലപ്പള്ളിയില്‍ (വൈസ് പ്രസിഡന്റ്), റോണി തോമസ് (സെക്രട്ടറി), സണ്ണി ഇടിയാലിയില്‍ (ട്രഷറര്‍), സജി തേക്കുംകാട്ടില്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.) എന്നിവരും സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ കുടുംബാംഗങ്ങളുടെ പേരിലും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ചക്കാലപ്പടവില്‍ (1 847 322 0641), പീറ്റര്‍ കുളങ്ങര 1 (847 951 4476) മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക