Image

ആറ്റുകാല്‍ പൊങ്കാല നാളെ; തിരുവനന്തപുരത്ത്‌ കടുത്ത ഗതാഗത നിയന്ത്രണം

Published on 19 February, 2019
ആറ്റുകാല്‍ പൊങ്കാല നാളെ; തിരുവനന്തപുരത്ത്‌ കടുത്ത ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : തലസ്ഥാനത്ത്‌ നാളെ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ തുടക്കം. നാളെ രാവിലെ 10.15നോടടുത്ത്‌ പണ്ടാര അടുപ്പിന്‌ തീ പകരുന്നതോടെയാണ്‌ പൊങ്കാല മഹോത്സവത്തിന്‌ തുടക്കമാവുക.

പൊങ്കാലയുടെ ബന്ധപെട്ടു തിരുവനതപുരത്ത്‌ പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത്‌ തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

ആറ്റുകാല്‍ ക്ഷേത്രത്തിന്‌ ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയ പാത, എം.ജി. റോഡ്‌, എം.സി. റോഡ്‌, ബണ്ട്‌ റോഡ്‌ എന്നിവിടങ്ങളില്‍ പൊങ്കാല സമയത്ത്‌ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക