Image

രാജസ്ഥാനില്‍ വിവാഹ ചടങ്ങിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി 13 പേര്‍ മരിച്ചു

Published on 19 February, 2019
രാജസ്ഥാനില്‍ വിവാഹ ചടങ്ങിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി 13 പേര്‍ മരിച്ചു
പ്രതാപ്‌ഗഡ്‌: രാജസ്ഥാനില്‍ വിവാഹ ചടങ്ങിലേക്ക്‌ ട്രക്ക്‌ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. വധുവടക്കം 15 പേര്‍ക്ക്‌ പരുക്കേറ്റു. പ്രതാപ്‌ഗഡ്‌-ജയ്‌പൂര്‍ ദേശീയപാതയിലെ അംബാവാലിയില്‍ തിങ്കളാഴ്‌ച അര്‍ധരാത്രിയായിരുന്നു അപകടം.

വിവാഹത്തോടനുബന്ധിച്ചുള്ള ബിന്ദോളി ചടങ്ങില്‍ പങ്കെടുത്തു റോഡരികിലൂടെ നടന്നവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഒമ്പത്‌ പേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചുമാണ്‌ മരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക