Image

കാസര്‍കോട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്‌

Published on 19 February, 2019
കാസര്‍കോട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്‌

തി​രു​വ​ന​ന്ത​പു​രം: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ​സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​സ്പി ഓ​ഫീ​സു​ക​ളി​ലേ​ക്കും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫെ​ബ്രു​വ​രി 22നാണ് മാര്‍ച്ച്‌. അതേസമയം കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യ​ണ​മെ​ങ്കി​ല്‍ സി​ബി​ഐ ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്.പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക